അനാർക്കലി വല്ലാതെയങ്ങു മാറിപ്പോയോ? Little Life Secrets with Anarkali
Mail This Article
കവർ ഷൂട്ട് കഴിഞ്ഞതും മേക്കപ് റിമൂവ് ചെയ്യാനുള്ള തിരക്കിലാണ് അനാർക്കലി. ‘‘എനിക്കു വിശക്കുന്നുണ്ട്. ലഞ്ച് വേഗം കഴിച്ചിട്ട് നമുക്ക് സംസാരിക്കാം.’’ ചിരിയോടെ അനാർക്കലി പറഞ്ഞു. പറഞ്ഞതു പോലെ പത്തുമിനിറ്റിനുള്ളിൽ തിരിച്ചെത്തി.
താരഭാരങ്ങളില്ലാത്ത ഇടപെടൽ. സ്നേഹവും അടുപ്പവും നിറഞ്ഞ ‘നേരേ വാ, നേരെ പോ’ ലൈനിലാണ് അനാർക്കലിയുടെ സംഭാഷണം. അഞ്ചുമിനിറ്റ് സംസാരിച്ചാൽ വളരെ നാളായി അടുപ്പമുള്ള ഒരാളോടു മിണ്ടുന്നതു പോലെ തോന്നും.
സോഷ്യൽമീഡിയ കമന്റുകൾ വായിക്കാറുണ്ടോ?
യൂട്യൂബിലെ വിഡിയോകൾക്കു വരുന്ന കമന്റുകൾ വരെ മെനക്കെട്ടിരുന്നു വായിക്കുന്നയാളാണു ഞാൻ. നെഗറ്റീവ് ക മന്റുകൾ കണ്ടു സങ്കടപ്പെടാറുമുണ്ട്.
എന്തിനാണ് ചിലർ ഇങ്ങനെ വേണ്ടാത്തതൊക്കെ പറയുന്നതെന്നു തോന്നിപ്പോകും. പിന്നെ, നമുക്കൊക്കെ സ ങ്കടം കുറച്ചുനാളല്ലേ ഉണ്ടാകൂ. അടുത്ത സന്താഷം വരുമ്പോഴേക്കും മനസ്സ് അതിന്റെ പിന്നാലെ പോകും. അതുകൊണ്ട് അതൊന്നും കാര്യമായി ബാധിക്കാറില്ലെന്നു പറയാം.
ആളുകളോട് ഫ്രണ്ട്‌ലിയായി ഇടപഴകുന്ന ആളാണു ഞാൻ. ഇത്രയൊന്നും എക്സ്ട്രോവേർട്ട് ആകണ്ട, അൽപം ഒന്ന് ഒതുങ്ങണം, സൂക്ഷിച്ചു സംസാരിക്കണം എന്നൊക്കെ ഇടയ്ക്കു തോന്നിയിരുന്നു. പക്ഷേ, ഗൗരവത്തിലിരുന്ന് അളന്നും തൂക്കിയും സംസാരിക്കാനിഷ്ടമുള്ള ആളേയല്ല ഞാൻ. ‘ആം മോർ ഓഫ് എ ഫൺ പേഴ്സൺ’.
സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സമയത്തു വിഡിയോ ഇന്റർവ്യൂ കിട്ടിയാൽ അപ്പോൾ തന്നെ പോകും. തുറന്നു സംസാരിക്കും. ‘ഈ കുട്ടി വളരെ സത്യസന്ധയാണല്ലോ, ചേച്ചി വേ റേ മൂഡിലാ..’ എന്നു വരെ കമന്റുകൾ വന്നു. പ തിയെ സെലക്ടീവാകാൻ പഠിച്ചു.
അനാർക്കലിയുടെ അടുത്ത കഥാപാത്രം ഏതാണ് ?
ഒരു പേജന്റ് ഇതിവൃത്തമാക്കിയ വെബ് സീരീസ് വരുന്നുണ്ട്. അതിൽ പ്ലസ് സൈസ് മോഡലാണ്. ശരീരഭാരം അതിനുവേണ്ടി കൂട്ടിയിരുന്നു. 67 കിലോ യോളം ഭാരമാക്കി. മുഖം പെട്ടെന്നു വണ്ണം വയ്ക്കുന്ന പ്രകൃതമാണെനിക്ക്. കുറയ്ക്കാനാണു പ്രയാസം. അതിപ്പോൾ 60 കിലോയിലെത്തിച്ചു. ഇനി വരാനിരിക്കുന്ന സിനിമ ‘വ ല’യാണ്. ജഗതിച്ചേട്ടനും ആ സിനിമയിലുണ്ടെന്നതാണു മറ്റൊരു സന്തോഷം. .
അഭിനയിച്ചതിൽ സ്വന്തം വ്യക്തിത്വത്തോട് ഏറ്റവും ചേർന്നു നിന്ന കഥാപാത്രം ഏതായിരുന്നു?
സുലേഖ മൻസിലിലെ ഹാല. ഏറ്റവും അഭിനന്ദനങ്ങൾ കിട്ടിയത് ഉയരെയിലെ സരിയ എന്ന കഥാപാത്രത്തിനാണ്. രണ്ടു മൂന്നു ലീഡ് റോളുകൾ ചെയ്തു കഴിയുമ്പോൾ ക്യാരക്ടർ റോളുകൾ കിട്ടുന്നതു പൊതുവേ കുറയും. എനിക്കു നല്ല കഥാപാത്രം കിട്ടിയാൽ ചെറുതാണെങ്കിലും ചെയ്യാനിഷ്ടമുണ്ട്.
സിനിമ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നു?
ബ്രോഡ്‌വേയിലൊക്കെ വെറുതേപോയി തെക്കു വടക്കു നോക്കി നടക്കുന്ന ഹോബി നടിയായതോടെ അൽപം പ രുങ്ങലിലാണ്.
കേരളത്തിനു പുറത്തേക്കു പോകുന്നതു കുഴപ്പമില്ല. എന്നാലും നമ്മുടെ നാട്ടിൽ കൂട്ടുകാർക്കൊപ്പം കറങ്ങി നടക്കുന്നതിനു പ്രത്യേക സന്തോഷമുണ്ടല്ലോ. യാത്ര പോകാൻ പ്ലാൻ ചെയ്താലും പ്രകൃതി സൗന്ദര്യവും ശാന്തമായ അന്തരീക്ഷവും നോക്കിപ്പോകുന്നയാളല്ല ഞാൻ. ജയ്പൂർ മാർക്കറ്റ് പോലെ തിരക്കുള്ള സ്ഥലങ്ങളിലേക്കാണു മനസ്സു ബാഗ് പായ്ക്കു ചെയ്ത് ഇറങ്ങിത്തിരിക്കുന്നത്.
വളരെ അണ്ടർ കോൺഫിഡന്റായിരുന്നു ഞാൻ. സ്വയം വില കുറച്ചു കാണും. അതു മാറിയതു സിനിമയിൽ വന്ന ശേഷമാണ്. സെൽഫ് ക്രിട്ടിസിസം കുറച്ചു കൂടുതലാണെനിക്ക്.
സങ്കടങ്ങള്‍ തുറന്നു സംസാരിക്കുന്നത് ആരോടാണ്?
ബോയ്ഫ്രണ്ട് അമീൻ ബാരിഫ് ഏറ്റവും അടുത്ത സുഹൃത്ത്. ഒന്നിച്ചാണ് താമസിക്കുന്നതും. നാലഞ്ചു വർഷത്തോളമായി ഞങ്ങൾ ഒന്നിച്ചാണ്. ജീവിതപങ്കാളിയായതുകൊണ്ടു തന്നെ അവനോടാണു വിഷമങ്ങൾ പങ്കുവയ്ക്കാറുള്ളത്.
എത്ര ശ്രമിച്ചാലും ആണുങ്ങളോട് ഒരു സിസ്റ്റർഹുഡ് കംഫർട്ട് കിട്ടില്ലല്ലോ. അങ്ങനെയുള്ള സംസാരം ഏറ്റവും അടുത്ത കൂട്ടുകാരി ആനിനോടാണ്. ഇൻഡസ്ട്രിയിൽ വരുന്നതിനു മുൻപു തന്നെ കിട്ടിയ ചങ്ങാത്തമാണത്. ഇപ്പോഴുള്ള ഏറ്റവും റിലയബിൾ ഫ്രണ്ടും അവളാണ്.അമീനും ആനും എന്റെ കോളജിൽ ഒപ്പം പഠിച്ചതാണ്. സിനിമയിലും ആത്മാർഥമായ സൗഹൃദങ്ങളുണ്ട്.
വാപ്പ നിയാസ് മരിക്കാർ ഫൊട്ടോഗ്രാഫറായതിനാൽ സിനിമാമേഖല പരിചിതമായിരിക്കുമല്ലേ ?
സ്കൂളിൽ പഠിക്കുന്ന സമയത്തു ലാൽ ജോസ് സാറിന്റെ ‘നീന’ യിൽ അഭിനയിക്കാൻ അവസരം വന്നിരുന്നു. അതിൽ സിഗരറ്റൊക്കെ വലിക്കുന്ന കഥാപാത്രമാണ്. ബോൾഡ് കാരക്ടർ ചെയ്യാൻ പാകതയുണ്ടായിരുന്നില്ല. അങ്ങനെയതു പോയി.
നടിമാരെയൊക്കെ നേരത്തേ കണ്ടു പരിചയമുണ്ട്. ഭാവിയിൽ നടിയാകും എന്നൊരു തോന്നൽ സ്കൂള്‍ കാലത്തു തന്നെ വന്നു തുടങ്ങി. പിന്നെ വാപ്പയുടെ കെയറോഫിൽ ചില പരസ്യങ്ങളിൽ കുട്ടിക്കാലത്തു തന്നെ മോഡലിങ് ചെയ്യാനും കഴിഞ്ഞു.
വീട്ടിലെ പ്രധാന ആഘോഷം ഏതാണ്?
പെരുന്നാളാണു കുട്ടിക്കാലത്തു വീട്ടിൽ ആഘോഷിക്കാറുള്ളത്. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ ആഘോഷങ്ങളിൽ വലിയ കാര്യമില്ലെന്നു വിശ്വസിക്കുന്നയാളാണു ഞാൻ. ഉമ്മ ലാലിയും ആന്റിമാരും കഷ്ടപ്പെട്ട് ഭക്ഷണമൊരുക്കും. ബാക്കിയുള്ളവർ എൻജോയ് ചെയ്യും. അതായിരുന്നു പതിവ്.
കസിൻസായിരുന്നു കുട്ടിക്കാലത്തെ കൂട്ടുകാർ. എല്ലാവരും ഒത്തുകൂടുന്നതിന്റെ സന്തോഷമൊക്കെ അന്നുണ്ടായിരുന്നു. ഉമ്മയും വാപ്പയും ഡിവോഴ്സായത് 2021 ലായിരുന്നല്ലോ. ഡിസ്ഫങ്ഷനൽ ഫാമിലിയായതു കൊണ്ടുതന്നെ ഇപ്പോൾ എല്ലാവരും ഒത്തുകൂടൽ കുറവാണ്.
പെണ്ണുങ്ങൾ വീട്ടിലെ എക്സ്ട്രാ പണി മുഴുവനുമെടുത്ത് ആണുങ്ങൾ റിലാക്സ് ചെയ്തിരിക്കുന്ന ആഘോഷങ്ങൾ എനിക്കിപ്പോൾ ഇഷ്ടമേയല്ല. എല്ലാവരും ഒരുപോലെ ഒത്തുകൂടുമ്പോഴാണല്ലോ സന്തോഷമുള്ളത്.
A day in Anarkali’s life ഷൂട്ട് ചെയ്താൽ എങ്ങനെയായിരിക്കും?
ജോലിത്തിരക്കുകൾ ഇല്ലാത്ത ദിവസങ്ങളിൽ സിനിമ കാണും. കണ്ടന്റുണ്ടാക്കും. റീൽസൊക്കെ കാണും. കൂട്ടുകാരോടു മിണ്ടും. അതൊക്കെത്തന്നെ. സോഷ്യല്‍ മീഡിയ മാനേജറൊന്നുമില്ല. എല്ലാം നമ്മൾ തന്നെയാണ്.
പ്രത്യേകിച്ചു യാതൊരുവിധ ചിട്ടകളുമില്ലാത്ത, ജീവിതം തന്നെ കയ്യിലില്ലാത്ത ആളായിരുന്നു ഞാൻ. കൂട്ടുകാർക്കൊപ്പമാണ് ഫുൾ ടൈം. മീ ടൈം എന്നൊന്ന് ഇല്ലേയില്ല. കൃത്യമായ ദിനചര്യ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ചുനാളായി എനിക്കു പെട്ടെന്നൊരു പക്വതയൊക്കെ വന്നിട്ടുണ്ട്.
ഷൂട്ടില്ലാത്ത ദിവസങ്ങളിൽ 12 മണിക്ക് ഉണർന്നിരുന്ന എന്റെ സുപ്രഭാതം ഇപ്പോൾ എട്ട് – എട്ടരയിൽ വരെ എത്തിയിട്ടുണ്ട്. കണ്ണ് തുറന്നാലും ആക്ടീവാകാൻ ഒരു മണിക്കൂറെടുക്കും. പുറത്തേക്കു നോക്കി അന്തം വിട്ടിരിക്കും. പിന്നെ, റെഡിയായി ജിമ്മിലേക്കു പോകും. ഒന്നര മണിക്കൂർ അവിടെയാണ്. കുക്കിങ് ഇഷ്ടമാണ്.
തിരികെ വന്നു ഭക്ഷണമുണ്ടാക്കും. ഹെൽത്തി ഫൂഡ് സ്റ്റൈൽ ആണ്. കഴിക്കുന്നതിനിടയിൽ സിനിമ കാണും.വൈകുന്നേരം ഒരു മണിക്കൂർ നടക്കും. ആ സമയത്താണ് ചിന്തകളൊക്കെ. ഓരോന്നിങ്ങനെ ആലോചിച്ചു കൂട്ടുമ്പോഴാണ് ഇങ്ങനെ പോയാൽ പോരാ എന്നൊക്കെ തോന്നുന്നത്. ദിവസേന ഇത്ര സ്റ്റെപ്സ് എന്നു ലക്ഷ്യമുണ്ട്. അതെത്തും വരെ നടക്കും.
വ്യായാമം ഇഷ്ടമാണെങ്കിലും ഒാട്ടം ബുദ്ധിമുട്ടാണ്. ഓ ടിയാൽ നന്നായി ചിന്തിക്കാൻ പറ്റില്ലല്ലോ. നല്ല തീരുമാനങ്ങളെടുക്കാനാണ് എപ്പോഴും ശ്രമം. അതിലേക്കുള്ള നടപ്പു തുടരുന്നു.
