ADVERTISEMENT

‘മധുവിധു’ തിയേറ്ററുകളിലെത്തിയതോടെ ബിന്ദു പണിക്കരുടെയും സായ് കുമാറിന്റെയും മകൾ കല്യാണി പണിക്കർ, നടിയെന്ന നിലയിൽ നമുക്കു കൂടുതൽ പരിചിതയാകുകയാണ്.

പേരിനു പിന്നിലെ ട്വിസ്റ്റും വീട്ടിലെ വിശേഷങ്ങളും സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ കല്യാണി പങ്കുവയ്ക്കുന്നു.

ADVERTISEMENT

‘കല്യാണി’ എന്ന പേരിനു പിന്നിലെ കഥ
അമ്മ ‘ജോക്കറി’ൽ അഭിനയിക്കുന്ന സമയത്ത് വയറ്റിൽ ഞാനുണ്ട്. ആറു മാസമോ മറ്റോ ആയിരുന്നു. മീനാക്ഷി എ ന്ന പേരായിരുന്നു അമ്മയുടെ മനസ്സിൽ. ഏതാണ്ട് അതേ സമയത്താണെന്ന് തോന്നുന്നു ദീലിപ് അങ്കിളിന്റെ മകളുടെ ജനനവും. മകൾക്ക്  മീനാക്ഷിയെന്നാണ് പേരിട്ടത് എന്ന് അങ്കിൾ അമ്മയോടു പറഞ്ഞു. അതോടെ അമ്മ പ്ലാൻ മാറ്റി. എനിക്കു കല്യാണി എന്ന പേര് തിരഞ്ഞെടുത്തു. ആ പേര് എനിക്കും ഇഷ്ടമാണ്. മാറ്റണമെന്ന് ഒരിക്കലും തോന്നിയിട്ടുമില്ല.
വിദ്യോദയ സ്കൂളിൽ ഞാനും മീനാക്ഷിയും ഒരുമിച്ചാണു പഠിച്ചത്. ഡാൻസ് ക്ലാസിലും ഒപ്പമുണ്ടായിരുന്നു. എൽകെജിക്ക് വിദ്യോദയയിൽ ചേർന്ന സമത്ത് അവിടത്തെ ടീച്ചർ ‘രമ മിസ്’ അമ്മയോടു പറഞ്ഞു. ‘‘ബിന്ദൂ..അവൾ നന്നായി കളിക്കുന്നുണ്ട്. കഴിവുണ്ട്. ഡാൻസ് പഠിപ്പിച്ചൂടേ.’’ അങ്ങനെയാണ് ഡാൻസ് ക്ലാസിന്റെ തുടക്കം. എനിക്ക് അമ്മ പോലെ തന്നെയാണു രമ മിസ്സും. വീട്ടിൽ അമ്മയും മുത്തശ്ശിയുമൊക്കെ നന്നായി ഡാൻസ് ചെയ്യുന്നവരാണ്. പത്തു വരെ ക്ലാസിക്കൽ ഡാൻസ് പഠിച്ചു. പിന്നെ ക ലാജീവിതം മാറ്റിയത് എസ്എച്ച് കോളജാണ്. കണ്ടംപററി സ്റ്റൈൽ പഠിച്ചു, മത്സരങ്ങൾക്ക് പോയി, അറിവു കിട്ടി   ബി കോം ടാക്സേഷനായിരുന്നു എന്റെ വിഷയം.

ഒറ്റക്കെട്ടാണ് ഞങ്ങൾ
എന്തു കുരുത്തക്കേടുണ്ടെങ്കിലും കാര്യസാധ്യം വേണമെങ്കിലും അച്ഛനോടാണ് കൂടുതൽ സൈഡ്. അച്ഛനായാലും അമ്മയായാലും എനിക്കു കൂട്ടുകാരെപ്പോലെയാണ്. അമ്മ മുൻപു  പറഞ്ഞിട്ടുണ്ട്,  ഞാൻ കുഞ്ഞായിരുന്നപ്പോൾ ‘‘അമ്മേടെ പൊന്നല്ലേ..’’ എന്നൊക്കെപ്പറഞ്ഞ് ഓമനിച്ചും ലാളിച്ചും സ്നേഹിക്കാനായി അടുത്തെത്തിയാൽ ഞാൻ വളരെ ക്ലിയർ കട്ടായി ‘‘എന്താ കാര്യം?’’ എന്നുള്ള ആറ്റിറ്റ്യൂഡിൽ നിൽക്കുമത്രേ. കുറച്ചെങ്കിലും കൊഞ്ചുന്നതു വലുതായിക്കഴിഞ്ഞാണ്.
കൊച്ചി മറൈൻ ഡ്രൈവിലെ ഞങ്ങളുടെ ഫ്ലാറ്റില്‍ അമ്മൂമ്മയും ഒപ്പമുണ്ട്. അച്ഛനും അമ്മയും ഷൂട്ടിനു പോകുമ്പോഴും അമ്മൂമ്മയാണ് ഒപ്പമുണ്ടാകാറുള്ളത്.
ഞാൻ കൂടുതൽ സമയം ഒന്നിച്ചു കഴിയുന്നതും അമ്മൂമ്മയ്ക്കൊപ്പമാണ്.  ഞങ്ങൾ ഉറങ്ങുന്നതും ഒരുമിച്ചാണ്. എനിക്കും അമ്മൂമ്മയ്ക്കും അതു തന്നെയാണ് ശീലം. മാറിക്കിടന്നാൽ എന്തോ ഒരു മിസ്സിങ് തോന്നും.

ADVERTISEMENT
Cherishing moments and the most loved name:

Kalyani Panicker is gaining recognition as an actress with the release of 'Madhuvidhu' in theaters. She shares insights into the inspiration behind her name and family life with her characteristic playful demeanor.

ADVERTISEMENT
ADVERTISEMENT