Saturday 15 December 2018 05:13 PM IST

ഞാനൊരു വൈക്കംകാരി! തൃഷയുടെ ‘കുട്ടിക്കാലം’ ഈ സുന്ദരിയാണ്

Shyama

Sub Editor

gauri

തനി മലയാളി

അതേ... ഞാൻ മലയാളിയാണ്. അമ്മ വീണ കിഷൻ വൈക്കംകാരി. മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ഛൻ ഗീതാകിഷൻ അടൂരുകാരൻ. പഠിച്ചതൊക്കെ ചെന്നൈയിലാണ്. ഇപ്പോൾ ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബിഎ ട്രിപ്പിൾ മേജർ ചെയ്യുന്നു. ചേട്ടൻ ഗോവിന്ദ് കിഷൻ ഇതേ കോളജിൽ എംഎസ്‌സിക്കു പഠിക്കുന്നു. വർഷത്തിൽ രണ്ടു മൂന്നു തവണ നാട്ടിൽ വരാറുണ്ട്. സത്യത്തിൽ ഞാനൊരു പുട്ടുറുമീസാണ് കേട്ടോ, നാട്ടിലുണ്ടാക്കുന്ന പുട്ട് എത്ര കിട്ടിയാലും ‘നോ’ പറയില്ല.

വേണ്ടി വന്നാൽ ‘ഡയറ്റും’

തൃഷയുടെ ചെറുപ്പകാലമാണ് ചെയ്യുന്നതെന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. കാഴ്ചയിൽ യാതൊരു സാമ്യവുമില്ലല്ലോ. തൃഷ മാമിന്റേത് കൊലുന്നനെയുള്ള മുഖവും ഷാർപ്പ് ഫീച്ചേഴ്സുമാണ്. ഞാൻ നല്ല ചബ്ബിയും. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് ഇത്തിരി വണ്ണമുണ്ടായാലും കുഴപ്പമില്ലെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ, ഡിഗ്രി കാലം കാണിക്കുമ്പോള‍്‍ അൽപമൊന്ന് ടോൺ ചെയ്താൽ നന്നാകുമെന്നു തോന്നി. പിന്നെ, കട്ടയ്ക്ക് ഡയറ്റിങ്ങും വർക്കൗട്ടും! അങ്ങനെ അഞ്ച് കിലോ കുറച്ചു.

എന്റെ ക്രിട്ടിക് ഞാൻ തന്നെ

‘96’ന്റെ സംവിധായകന്‍ സി. പ്രേംകുമാർ സാറും എന്റെ അങ്കിളും സുഹൃത്തുക്കളാണ്. അങ്കിൾ സജസ്റ്റ് ചെയ്തിട്ടാണ് ഒഡിഷനു പോയത്. പക്ഷേ, ഇത്ര പ്രാധാന്യമുള്ള ക്യാരക്ടറാണെന്നറിഞ്ഞപ്പോൾ ഞാൻ തന്നെ പ്രേംകുമാർ സാറിനോട് ചോദിച്ചു, ‘ആക്ടിങ് ട്രെയ്നിങ് എടുത്ത ശേഷം വരട്ടേ’ എന്ന്. പിന്നെ, ഏഴു ദിവസത്തെ പരിശീലനം. അഭിനയം ആർക്കും പഠിപ്പി ച്ചു തരാൻ കഴിയുന്ന ഒന്നല്ല. പക്ഷേ, ആ ട്രെയ്നിങ് എന്റെ പോരായ്മകളെ അറിയാനും ഗുണ ങ്ങളെ മെച്ചപ്പെടുത്താനും ഒരുപാട് സഹായിച്ചു.

ഇനി കുറ്റം പറയില്ല

അഭിനയവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് ഞാൻ. പക്ഷേ, വീട്ടുകാരെല്ലാം സിനിമ ഭ്രാന്തുള്ളവരാണ്. എല്ലാ സിനിമയും വിടാതെ കാണും. പിന്നെ, അതേപ്പറ്റിയുള്ള ചർച്ചകളാണ്. ഈ ഒരൊറ്റ സിനിമ കൊണ്ട് സിനിമ എടുക്കാൻ എത്ര ബുദ്ധിമുട്ടാണെന്നു മനസ്സിലായി. കുറ്റം പറയാൻ എളുപ്പമാണ്. ഈ സിനിമയിൽ ഞാൻ കോളജിലെ സ്റ്റെപ്പിലൂടെ റാമിനെ കാണാൻ താഴേക്ക് ഓടി ഇറങ്ങുന്ന രംഗമുണ്ട്. എന്നെ മാത്രമാണ് നിങ്ങള‍്‍ സ്ക്രീനിൽ കണ്ടത്, പക്ഷേ, എത്ര പേരുടെ ശ്രദ്ധയാണ് ആ ഷോട് പെർഫക്ടാക്കിയത്.

പ്രണയം വരും വരാതിരിക്കില്ല...

Love is what makes the world goes round... എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. സമയം ദൂരം എന്നതിനൊക്കെ അപ്പുറം ഒരു സ്പെഷൽ പേഴ്സൻ ഉണ്ടാകുക, എവിടെപ്പോയാലും തിരികെ അങ്ങനെ ഒരാളിലേക്ക് എത്താനാകുക എന്നതൊക്കെ സന്തോഷമുള്ള കാര്യമല്ലേ... എനിക്ക് ചില ക്രഷും പപ്പി ലവും ഒക്കെ ഉ ണ്ടായിട്ടുണ്ട്. പക്ഷേ, ഡീപ് ആയ പ്രണയം ഇ നിയും വരാനിരിക്കുന്നതേയുള്ളൂ...

നാൻ രജനി ഫാൻ

മലയാളി ആയതുകൊണ്ട് എപ്പോഴാണ് ഇവിടെ സിനിമ ചെയ്യുന്നതെന്ന് എല്ലാവരും ചോദിക്കും. പക്ഷേ, ഇനി ആർക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നു ചോദിച്ചാൽ... കണ്ണും പൂട്ടി പറയും, രജനികാന്ത് സാർ! മലയാളത്തിൽ പൃഥ്വിരാജിനെയും ദുൽ ഖറിനെയും ഒത്തിരി ഇഷ്ടമാണ്. സിനിമയിൽ പ്രേഷകർ തന്നെയാണ് എ പ്പോഴും സ്റ്റാഴ്സ്. അവർ നൽകുന്ന സ്നേഹം അഭിനയത്തോടുള്ള ഉത്തരവാദിത്തം കൂട്ടിയിട്ടുണ്ട്. ഇനിയും ന ന്നായി അഭിനയിക്കാൻ പറ്റണേ എ ന്നേയുള്ളൂ മനസ്സിൽ.

ഗൗരിയും ആദിയും

ഞാനും ഒപ്പം അഭിനയിച്ച ആദിത്യയും പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നപ്പോൾ ആദ്യം വല്ലാത്ത ദേഷ്യവും അസ്വസ്ഥതയും തോന്നി. അതുകൊണ്ടാണ് ട്വിറ്ററിൽ വിശദീകരണം നൽകിയത്. പിന്നീട് പലരും പറഞ്ഞുതന്നു ഇതൊക്കെ ഇതിന്റെ ഭാഗമാണ്, എല്ലാത്തിനും നമ്മൾ എക്സ്പ്ലനേഷൻ കൊടുക്കേണ്ട ആവശ്യമില്ലെന്ന്. ഞങ്ങള‍്‍ക്കും ഞങ്ങളുടെ കുടുംബത്തിനും സത്യമറിയാം. അതുകൊണ്ട് തന്നെ ആ സൗഹൃദത്തിന് ഉലച്ചിലൊന്നും വന്നിട്ടില്ല. ആദി മാത്രമല്ല ഞങ്ങൾ ‘96 ബാച്ച് കുട്ടികൾ’ എല്ലാം നല്ല സുഹൃത്തുക്കളാണ് ഇപ്പോഴും.

ആദ്യം പഠനം

സിനിമ കണ്ട് ഒരുപാട് പേർ നേരിട്ടും ഫോണിലുടെയും അഭിനന്ദിച്ചു. ഈ സിനിമയിൽ വർക് ചെയ്ത ലീഡ് ഡയറക്ടർ അരവിന്ദ് സാർ പറഞ്ഞൊരു വാചകം അതിൽ ടോപ്പ് ലിസ്റ്റിലുണ്ട്, ‘യഥാർഥത്തിൽ ജാനു എന്നൊരാളുണ്ടെന്നു ആളുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു’ എന്ന്. എനിക്കും ജാനു എവിടെയോ ഉണ്ടെന്ന തോന്നലാണ് ചിലപ്പോഴൊക്കെ. പുതിയ ഓഫറുകൾ വരുന്നുണ്ടെങ്കിലും ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പഠനത്തിന് ദോഷം വരാത്ത തരത്തിൽ മ തി അഭിനയം എന്നാണ് ഇപ്പോഴത്തെ തീരുമാനം.