Monday 16 January 2023 02:32 PM IST : By സ്വന്തം ലേഖകൻ

‘ആ പരിഗണന നമുക്കു മറ്റൊരിടത്തും ഒരിക്കലും കിട്ടില്ലല്ലോ...’: സെലിബ്രിറ്റിയിൽ നിന്നും കുടുംബിനിയിലേക്കുള്ള മാറ്റം: നവ്യ പറയുന്നു

Navya-Nair-141

വായനക്കാരുടെ ചോദ്യങ്ങൾക്കു താരങ്ങൾ മറുപടി നൽകുന്ന പുതിയ പംക്തി

നവ്യയുടെ എല്ലാ ഒൗ‍ട്ട്‌ഫിറ്റ്സ് എ ലഗന്റ് ആണല്ലോ. എങ്ങനെയാണു തിരഞ്ഞെടുക്കുന്നത്?

സെവാനിയ, െഎടി പ്രഫഷനൽ, മുംബൈ

ഞാൻ ഷോപ്പോഹോളിക് അല്ല. ഷോപ്പിങ്ങിനു പോണോ സിനിമയ്ക്കു പോ ണോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ സിനിമ തിരഞ്ഞെടുക്കും. സിം പിളായ ഒൗ‍‍‍ട്ട്ഫിറ്റ്സാണ് ഇഷ്ടം. ഇപ്പോൾ പ്രത്യേകം സ്റ്റൈലിസ്റ്റ് ഉണ്ട്. സിനിമയിലെ രീതികൾ ഞാനും തുട ർന്നു പോകുന്നു.

മിന്നും താരമായി തിളങ്ങി നിന്നപ്പോഴായിരുന്നല്ലോ വിവാഹം. സെലിബ്രിറ്റിയിൽ നിന്നു കുടുംബിനിയിലേക്കുള്ള മാറ്റം. ആ വ്യത്യാസം എങ്ങനെ കൈ കാര്യം ചെയ്തു?

ചിത്ര ചന്ദ്രൻ,എം.ജി യൂണിവേഴ്സിറ്റി,കോട്ടയം

മാറ്റത്തിനു മാനസികമായി തയാറായിരുന്നു. സെറ്റിൽ നായികയ്ക്കുള്ള പരിഗണന നമുക്കു മറ്റൊരിടത്തും ഒരിക്കലും കിട്ടില്ലല്ലോ. അതു മനസ്സിലാക്കി തന്നെയാണു വിവാഹം കഴിച്ചത്. ആ മാറ്റത്തെ സുഗമമായി കാണാൻ സാധിച്ചു എന്നു വേണം പറയാൻ. സിനിമയിലെ ആൾക്കൂട്ടത്തിൽ നിന്നു മുംബൈയിലേക്കു മാറിയപ്പോൾ ഒറ്റയ്ക്കായ പോലെ തോന്നി. ആദ്യം അതു ബുദ്ധിമുട്ടായി തോന്നിയിരുന്നു.

തിരിച്ചു വരവിനു മുൻപും ശേഷവും അഭിനയിച്ച സിനിമകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണ്? ശ ക്തമായ നായികാ വേഷമാണെങ്കിൽ നായകൻ പുതുമുഖമാണെങ്കിൽ ആ വേഷം സ്വീകരിക്കുമോ?

വൈശാഖ് രവി, ഡയറക്ടർ,

പ്രൈം സ്പോർട്സ് വെഞ്ച്വേഴ്സ്, കൊച്ചി

സിനിമയുടെ രീതിയും ഭാഷയും സാങ്കേതിക വിദ്യയും മാറി. പക്ഷേ, സിനിമ സിനിമയായി തന്നെ നില നിൽക്കുന്നു. നാചുറാലിറ്റി, അമാനുഷികത, കോമഡി എല്ലാം കാലചക്രം പോലെ ക റങ്ങി വരുന്നു? ഇതു റിയലിസ്റ്റിക് സിനിമകളുടെ കാലമാണ്. അതിൽ ഭാഗമാകാൻ സാധിച്ചു. ‘ഒരുത്തീ’ ചെയ്തപ്പോൾ നാചുറലായി അഭിനയിച്ചുവെന്നാണ് റിവ്യൂ വന്നത്. അതിൽ ഒരുപാടു സന്തോഷമുണ്ട്. നായകൻ പുതുമുഖമാണെന്നത് ഒരു കുഴപ്പമായി തോന്നിയിട്ടില്ല. നല്ല കഥാപാത്രമായി അഭിനയിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.

ഡാൻസിനോടുള്ള പ്രണയം ഇപ്പോ ഴും കൊണ്ടു നടക്കുന്ന ആളാണല്ലോ? ആ ഇഷ്ടം എങ്ങനെയാണു വീണ്ടെടുക്കുന്നത്? ഡാൻ‌സ് സ്കൂളിന്റെ വിശേഷങ്ങൾ എന്തൊക്കെ?

രജനി ബാബു, അത്താണിക്കൽ, മലപ്പുറം

ഡാൻസ് നന്നായി, കുട്ടിയാണല്ലോ എ ന്ന അഭിനന്ദനം കേട്ടാണു വളർന്നത്. സിനിമയിലെത്തി എളുപ്പത്തിൽ പണവും പ്രശസ്തിയും എല്ലാം കിട്ടിയപ്പോൾ ഡാൻസ് ചെയ്തില്ലെങ്കിലും കുഴപ്പമില്ലെന്ന മനസ്സായി.

സിനിമയിൽ നിന്നു മാറി നിന്നപ്പോഴാണ് എൻഗേജ്ഡ് ആയില്ലെങ്കിൽ മനസ്സു മുരടിച്ചു പോകും എന്ന തോന്നൽ വന്നത്. നൃത്തത്തെ പൊടി തട്ടിയെടുത്തു. അമ്മയായി കഴിഞ്ഞപ്പോൾ ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങൾ വന്നു. കോൺഫിഡൻസ് ലെവൽ പോലും കുറഞ്ഞു. അതു തിരിച്ചുപിടിച്ചതു നൃത്തത്തിലൂടെയാണ്. മാതംഗിയെന്നാണു ഡാൻസ് സ്കൂളിന്റെ പേര്. നന്നായി പോകുന്നു. ന‍ൃത്തവിദ്യാലയം എന്നതിനുപരി എല്ലാ കലകൾക്കുമുള്ള സ്പേസ് ആയി മാതംഗി വളരണമെന്നാണു മോഹം.

നവ്യ നായികയാണ്, നർത്തകിയാണ്, ഒരു റോൾ വരുമ്പോൾ ഇപ്പോൾ എ ന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കാ റുള്ളത്. സംവിധായികയായി എന്നാ ണു നവ്യയെ കാണാനാകുക?

അനിത, വീട്ടമ്മ, ചങ്ങനാശ്ശേരി

തുടർച്ചയായി സിനിമകൾ തിരഞ്ഞെടുത്താൽ ന‍‍ൃത്തത്തിൽ അധികം ശ്രദ്ധിക്കാനാകില്ല. നായികയും നർത്തകിയും മാത്രമല്ല ഭാര്യയും അമ്മയും കൂടിയാണ് ഞാൻ. ആ ഉത്തരവാദിത്തങ്ങളുമുണ്ട്. ഇപ്പോള്‍ ഷൂട്ടിലാണ്. ‘ജാനകി ജാനേ’ എന്ന സിനിമയുെട ഷൂട്ടിലാണ്. ‘ഉയരെ’യ്ക്കു ശേഷം എസ്ക്യൂബ് ഫിലിംസ് നിർമിക്കുന്ന സിനിമ. ഇതിനിടയിലും നൃത്തത്തിന്റെ കാര്യവും മോന്റെ കാര്യവുമെല്ലാം നോക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ സാധിക്കുന്നതു കൊണ്ടു തിരക്കുകളൊന്നും ബാധിക്കുന്നില്ല. സംവിധായികയായി ഉടനെ കാണാൻ പറ്റുമോ എന്നറിയില്ല. എന്തായാലും ആ കാര്യം ഇപ്പോൾ ആലോചിക്കുന്നില്ല.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ