Saturday 17 December 2022 11:37 AM IST

അച്ഛന്റെ ടെൻഷൻ മാറ്റാൻ പാട്ടു വച്ചു, ഞങ്ങള്‍ രണ്ടാളും ചുവടുവച്ചു... മറക്കില്ല ആ രാവ്: സുപ്രിയ പറയുന്നു

Vijeesh Gopinath

Senior Sub Editor

supriya-father

പ്രിയയെക്കുറിച്ച് മകൾ അലംകൃത ഒരിക്കല്‍ എഴുതി, my most fav’ person on the planet is my mother. എല്ലാ മക്കൾക്കും അമ്മമാരെക്കുറിച്ച് ഇങ്ങനെ ഹൃദയം കൊണ്ട് എഴുതാനും പറയാനുമൊക്കെ ഉണ്ടാകും. എങ്കിലും ആലിയുടെ സ്നേഹം വായിച്ചു കണ്ണു നിറ‍ഞ്ഞോ എന്നു ചോദിക്കുമ്പോള്‍ പൊട്ടിച്ചിരിയോടെ സുപ്രിയ പറയുന്നു. ‘‘ആലി എന്നെയല്ലേ സ്ഥിരം കാണുന്നത്. പൃഥ്വി പലപ്പോഴും ഷൂട്ടിെന്‍റ തിരക്കിലാകും. അതുകൊണ്ട് എഴുതിയതാണ്. ഇങ്ങനെയല്ല എഴുതിയതെങ്കിൽ ചിലപ്പോൾ അവളെ ഞാൻ ‘ശരിയാക്കി’യേനെ...

വനിതയുടെ ഈ അഭിമുഖത്തിലും കവർഷൂട്ടിലുമൊ ക്കെ എനിക്കൊരു ലക്ഷ്യം ഉണ്ട്. വളർന്നു കഴിയുമ്പോൾ മോള്‍ മനസ്സിലാക്കണം, അവളുെട അമ്മ എന്തായിരുന്നു എന്ന്. സന്തോഷങ്ങള്‍ മനസ്സിലാക്കി, അതിനനുസരിച്ചു ജീവിച്ച വ്യക്തിയാണ് അമ്മ എന്ന ബോധ്യം അവളുെടയുള്ളില്‍ വളർത്താനാണ് ആഗ്രഹിക്കുന്നത്. എനിക്കുവേണ്ടി അമ്മ ഒരുപാടു കഷ്ടപ്പെട്ടു, കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീർത്തു. തുടങ്ങിയ ത്യാഗകഥകളല്ല ഉണ്ടാകേണ്ടത്. ‘ഒരു സാക്രിഫിഷ്യല്‍ മദർ’ ആകേണ്ട ആവശ്യം എനിക്കില്ല.

എെന്‍റ അച്ഛനുമമ്മയും എന്നെ പഠിപ്പിച്ചതും കാണിച്ചു തന്നതും ഇതൊക്കെ തന്നെയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ െഎഎഎസ് നേടണമെന്നായിരുന്നു മോഹം. ലോകത്തെ മാറ്റിമറിക്കാന്‍ സിവില്‍ സര്‍വീസിനാകുമെന്നായിരുന്നു ധാരണ. ഡല്‍ഹി ലേഡി ശ്രീറാം േകാളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിഗ്രിക്കു പഠിക്കുമ്പോള്‍ ജേണലിസത്തില്‍ താല്‍പര്യം കയറി. ടെലിവിഷന്‍ മേഖല കുതിച്ചു തുടങ്ങുന്ന കാലമാണ്. പ്രണോയ് റോയ്‌യുെട േവള്‍ഡ് ദി സ് വീക്ക് ഒക്കെ കണ്ടു ത്രില്ലടിച്ചതോടെ ജേണലിസത്തില്‍ മാസ്റ്റേഴ്സ് െചയ്യാന്‍ തീരുമാനിച്ചു. കുറച്ചുനാള്‍ ഒരു ടാബ്ലോയ്ഡ് പേപ്പറില്‍ േജാലിനോക്കി. പിന്നെ, എന്‍ഡിടിവിയിലേക്ക്.

മുംെെബയിലായിരുന്നു നിയമനം. ചെെന്നെയിലാണ് അപ്പോള്‍ അച്ഛനും അമ്മയും. ‘നീ ഒറ്റമോളാണ്, ഞങ്ങളുെട കൂടെ നിന്ന് ഇവിെട േജാലിക്കു ശ്രമിച്ചാല്‍ മതി’ എന്നവര്‍ പറഞ്ഞില്ല. അതാണ് എനിക്കവര്‍ തന്ന പിന്തുണ.

എന്നെ ഇന്നു കാണുന്ന ഞാനാക്കി മാറ്റിയത് മുംെെബയാണ്. അന്നു കണ്ട ആളുകള്‍, അവരുെട ജീവിതം, അനുഭവങ്ങള്‍, എല്ലാം എല്ലാം... മുംെബയിലെ പ്രളയം, ബോംബ് സ്ഫോടനം, ഡാന്‍സ് ബാറിലെ പെണ്‍കുട്ടികളുെട വേദനകള്‍ തുടങ്ങി ദേശീയശ്രദ്ധ ആകര്‍ഷിച്ച ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ െചയ്തു. കണ്‍മുന്നില്‍ നിന്ന് ഇപ്പോഴും മായാത്ത ദൃശ്യങ്ങളുണ്ട്, െചവിയില്‍ മുഴങ്ങുന്ന കരച്ചിലുകളുണ്ട്.

ജേണലിസം പഠിക്കുമ്പോൾ ബിബിസിയായിരുന്നു പ്രധാന ലക്ഷ്യം. അതു േനടിയെടുത്തപ്പോള്‍ ലോകം കീഴടക്കിയ സന്തോഷം തോന്നി. ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍റെ മുന്നില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ മനസ്സു പറഞ്ഞിരുന്നു, ‘ഈ ജോലി എനിക്കു കിട്ടും.’

അഹങ്കാരത്തോടു കൂടിയല്ല ഇതു പറയുന്നത്. എപ്പോഴും സ്ത്രീകൾ സംസാരിക്കുമ്പോൾ അവരുെട നേട്ടങ്ങൾ കുറച്ചു കാണിക്കാൻ അബോധമായി ശ്രമിക്കാറുണ്ട്. നിങ്ങളതു വളരെ നന്നായി ചെയ്തെന്നോ നിങ്ങളെ കാണാൻ ഭംഗിയുണ്ടെന്നോ മറ്റുള്ളവർ പറയുമ്പോൾ പലരുടെയും മറുപടി ‘ഏയ് അങ്ങനൊന്നുമില്ല’ എന്നായിരിക്കും. നേട്ടങ്ങൾ‌ അഭിമാനത്തോടെ അംഗീകരിക്കണം. അതു കുറച്ചു കാണേണ്ട ആവശ്യമില്ല.

എന്റെ അച്ഛന്‍ പത്രപ്രവർത്തകനായിരുന്നില്ല. കുടുംബത്തിലെ ആരും ഈ മേഖലയിലില്ല. ഞാൻ കഷ്ടപ്പെട്ടു നേടിയ ജോലിയാണ്. ആരുടെ കൈപിടിച്ചുമല്ല ഞാൻ മുന്നോട്ടു വന്നത്. പക്ഷേ, സിനിമയിൽ അങ്ങനെയല്ല. എനിക്ക് ഒരുപാടു പ്രിവിലേജുകൾ കിട്ടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ എന്ന ടാഗ് ലൈൻ കിട്ടുന്നുണ്ട്. പക്ഷേ, വന്നവഴി മറന്നിട്ടില്ല. ഞാനെപ്പോഴും പത്മയുടെയും വിജയന്റെയും മകളാണ്. ഇപ്പോഴും ശ്രമിക്കുന്നത് എന്റെ െഎഡന്റിറ്റി ഉണ്ടാക്കാനാണ്.

മുംബൈയിൽ പത്രപ്രവർത്തകയായിരുന്ന ആ പെൺകുട്ടിയുടെയും സിനിമാനിര്‍മാതാവായി മാറിയ ഇന്നത്തെ എന്റെയും സ്വപ്നങ്ങൾക്കു തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല. സ്വന്തമായി ജോലിചെയ്തു സ്വതന്ത്രയായി ജീവിക്കണം എന്നു മാത്രമേ അന്നും ഇന്നും ചിന്തിച്ചിട്ടുള്ളൂ. െപണ്‍കുട്ടികള്‍ക്കു സാമ്പത്തികമായി സ്വാതന്ത്ര്യം അത്യാവശ്യമാണ്.

നയൻ മുതല്‍ ഗോൾഡ് വരെയുള്ള സിനിമകള്‍. നിർമാതാവ് എന്ന നിലയില്‍ പഠിച്ചത് എന്തൊക്കെയാണ്?

നയൻ നിർ‌മിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ ഒരു ക്ലീൻ സ്ളേറ്റ് ആയിരുന്നു. സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. മോൾക്കു മൂന്നു വയസ്സ്. ബിസിനസ്സും മദർഹുഡും ഒന്നിച്ചു കൊണ്ടു പോകാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. സത്യത്തിൽ മാതൃത്വം അത്ര എളുപ്പമുള്ള കാര്യമായി രുന്നില്ല. അത് ഏതു പുസ്തകം വായിച്ചാലും പിടികിട്ടില്ല. അനുഭവിച്ചു തന്നെ തിരിച്ചറിയണം.

ജേണലിസത്തിലും സിനിമയിലും നമ്മൾ കഥകള്‍ പറയുകയാണ്. ജേണലിസത്തില്‍ അതു സാധാരണക്കാരുടെ കഥകള്‍, സിനിമയിൽ ഫിക്‌ഷന്‍. ആ വ്യത്യാസം മാത്രമേയുള്ളൂ. സിനിമയായാലും വാർത്തയായാലും ഇമോഷനൽ ടച്ച് ഉണ്ടെങ്കിൽ ശ്രദ്ധിക്കപ്പെടും. ജേണലിസ്റ്റിനും നിർമാതാവിനും ഇടയിൽ ഇങ്ങനെയൊരു ബന്ധമുള്ളതു കൊണ്ട് നല്ല കഥകൾ എളുപ്പത്തിൽ തിരിച്ചറിയാനായി.

നയൻ നിർമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നത് സോണി പിക്ചേഴ്സ് എന്ന കോർപറേറ്റ് ഭീമനായിരുന്നു. നിശ്ചയിച്ച ബജറ്റിനേക്കാൾ‌ താഴെയാണ് ഷൂട്ട് തീർത്തത്. പ്രൊഡ്യൂസർ എന്ന രീതിയിൽ അതു വലിയ നേട്ടം തന്നെയല്ലേ? എന്നുവച്ച് ഞാൻ പിശുക്കത്തി പ്രൊഡ്യൂസർ ഒന്നുമല്ല. ഞങ്ങൾക്കൊപ്പം ജോലി ചെയ്ത എല്ലാവരും പിന്നെയും ഈ ടീമിനോടു സഹകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.

supriya-prithvi

അഞ്ചു വർഷത്തിനിടയില്‍ െെഡ്രവിങ് െെലസന്‍സും ജനഗണമനയും കടുവയും ഉള്‍പ്പെടെ മെഗാഹിറ്റ് സിനിമകള്‍ നിര്‍മിച്ചു. 83, െകജിഎഫ്, കാന്താര തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ വിതരണം െചയ്തു. ഹിന്ദിയില്‍ അക്ഷയ്കുമാറിനെ നായകനാക്കി െസല്‍ഫി എന്ന സിനിമ നിര്‍മിക്കുന്നു. കരണ്‍ േജാഹറാണ് േകാ പ്രൊഡ്യൂസര്‍. പ്രേക്ഷകരുടെ മനസ്സിൽ ‘പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്’ എന്ന ബ്രാൻഡിനു മൂല്യമുണ്ടായി. ഇതൊക്കെയാണു നിർമാതാവ് എന്ന രീതിയിൽ എന്റെ പ്ലസ് പോയിന്റായി കാണുന്നത്.

ഇനിയിപ്പോള്‍ ‘േഗാള്‍ഡ്’ വരുന്നു. പ്രേമം എന്ന സൂപ്പര്‍ഹിറ്റിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം െചയ്യുന്ന, എല്ലാ കാര്യങ്ങളിലും അല്‍ഫോന്‍സ് ടച്ച് ഉള്ള സിനിമയാണ്. നയന്‍താരയാണു നായിക. പൃഥ്വി ഉള്‍പ്പെടെ വന്‍താരനിരയുമുണ്ട്. ഞങ്ങള്‍ക്കു മാത്രമല്ല, പ്രേക്ഷകര്‍ക്കും ഒരുപാട് പ്രതീക്ഷകളാണു ‘േഗാള്‍ഡ്’െന പറ്റി.

വിജയം എന്ന വാക്കിനെ ഇപ്പോൾ എങ്ങനെയാണ് കാണുന്നത്?

ആ വാക്കിനെ ഒാരോ വ്യക്തിയും ഒാരോ രീതിയിലാണു കാണുന്നത്. എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സിനിമകളും സീരീസുകളും നിർമിക്കാനാകണം. അതിൽ ക്യാമറയ്ക്കു മുന്നിലും പിന്നിലും സ്ത്രീ കൂട്ടായ്മകളുണ്ടാകണം. എനിക്കൊപ്പം എത്ര സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരാനായി എന്നതാണു നിർമാതാവ് എന്ന നിലയില്‍ വിജയമായി പരിഗണിക്കുന്നത്.

ഇപ്പോഴും സിനിമയില്‍ സ്ത്രീപ്രാതിനിധ്യമൊക്കെയുണ്ട്. എന്നാൽ സ്ത്രീ എന്ന രീതിയിൽ എത്രത്തോളം ‘ശബ്ദം ഉയരുന്നുണ്ട്’ എന്നു നോക്കൂ. തീരുമാനം എടുക്കേണ്ട പല സ്ഥലങ്ങളിലും പുരുഷന്മാരാണുള്ളത്. ‘നയൻ’ ഷൂട്ട് ചെയ്യുന്ന സമയം. മണാലിയിൽ രാത്രിയിലാണ് ഷൂട്ട്. സെറ്റിൽ ഞാനുൾപ്പടെയുള്ള സ്ത്രീകളുണ്ട്. വന്യജീവികൾ വരെയുള്ള സ്ഥലമാണ്. ഒന്നു വാഷ്റൂമിൽ പോകണമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥ. ഇതു തിരിച്ചറിഞ്ഞ് ആദ്യമേ പോർട്ടബിൾ ടോയ്‍‍ലെറ്റ് വേണമെന്നു പറഞ്ഞിരുന്നു. പക്ഷേ, ഫോറസ്റ്റ് അധികൃതര്‍ അനുമതി നിഷേധിച്ചു. അനുമതി തരേണ്ട സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നെങ്കിൽ ഒരുപക്ഷേ, അങ്ങനെ സംഭവിക്കില്ലായിരുന്നു.

ഒറ്റയടിക്കു മാറ്റം വരുത്താൻ പറ്റിയെന്നു വരില്ല. സ്ത്രീകൾ വേണം എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പേരെ എടുക്കാനുമാകില്ല. എങ്കിലും സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീകൾ കൂടുതലായി വരണം. അവർക്ക് തീരുമാനം എടുക്കാനുള്ള സ്ഥാനങ്ങൾ കിട്ടണം. എല്ലാ ജോലിയും പോലെ സിനിമയും സുരക്ഷിതമാണെന്ന തിരിച്ചറിവ് സ്ത്രീകൾക്കുണ്ടാകണം. ആലി ജേണലിസ്റ്റാകുമോ സിനിമയിലെത്തുമോ എന്നൊന്നും അറിയില്ല. എങ്കിലും അവ ൾ വളർന്നു വരുമ്പോഴേക്കും ഈ ഇൻഡസ്ട്രി മാറും എന്നു തന്നെയാണു വിശ്വാസം.

ആഹ്ലാദങ്ങളുടെ ആ രാവ്

അച്ഛനെക്കുറിച്ചോര്‍ത്താല്‍ ഇപ്പോഴും കണ്ണ് നിറയും. പക്ഷേ, ഒാര്‍ക്കാതിരിക്കാനുമാവില്ല. എെന്‍റ ഒരാഗ്രഹങ്ങള്‍ക്കും അച്ഛന്‍ എതിരു നിന്നിട്ടില്ല. ഇഷ്ടപ്പെട്ട േകാഴ്സും േജാലിയും തിരഞ്ഞെടുക്കുന്നതില്‍, പങ്കാളിയെ തീരുമാനിക്കുന്നതില്‍ ഒന്നും. ഞങ്ങള്‍ അത്ര സാധാരണക്കാരായാണു ജീവിച്ചത്. എനിക്കറിയുന്ന പൃഥ്വിയും അങ്ങനെ തന്നെയാണ്. റജിസ്റ്റർ‌ മാര്യേജാണ് ഞങ്ങളാദ്യം പ്ലാൻ ചെയ്തത്. പിന്നീട് വളരെ സ്വകാര്യമായ ചടങ്ങാക്കി മാറ്റാൻ തീരുമാനിച്ചു. അതുകൊണ്ടാണ് രഹസ്യ സ്വഭാവം വന്നത്.

പക്ഷേ, വിവരം പുറത്തറിഞ്ഞതോടെ പത്രക്കാർ പലരും വീട്ടിൽ അന്വേഷിച്ച് വരാൻ തുടങ്ങി. അച്ഛന് ഭയങ്കര ടെൻഷന്‍. ഒന്നും പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ. മുംബൈയിൽ നിന്നു വന്ന കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു.

ടെൻഷൻ മാറ്റാൻ അവിെട പാട്ടു വച്ചു. അച്ഛന് ‍ഡ‍ാൻസ് ചെയ്യാൻ നല്ല ഇഷ്ടമാണ്. ഞാനും അച്ഛനും കൂടി ചുവടു വച്ചു. അച്ഛന്‍റെ കളിയും ചിരിയും ഒക്കെ െപട്ടെന്നു തിരിച്ചു വന്നു. മറക്കില്ല ആ നിമിഷങ്ങള്‍. കഴിഞ്ഞ വർഷം അച്ഛനെ നഷ്ടപ്പെട്ടു. ഇപ്പോഴും ആ നഷ്ടവുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ല.

വിജീഷ് ഗോപിനാഥ്

ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

പൂർണരൂപം വനിത ഡിസംബർ ആദ്യലക്കത്തിൽ