അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്നു.
പ്രതീക്ഷകൾ മാഞ്ഞു തുടങ്ങിയപ്പോൾ
ജൂൺ മാസം തൊട്ട് പൂർണമായും കിടപ്പിലായി. ഹോസ്പിറ്റലിൽ തന്നെയായിരുന്നു. അടുത്ത സുഹൃത്തുക്കൾ വരുമ്പോൾ അവരുടെ കൈ പിടിച്ച് തളർന്ന സ്വരത്തിൽ ശ്രീ പറഞ്ഞു:‘‘മക്കളുെട കുറച്ചു കൂടി നല്ല കാലം കാണും വരെ എനിക്കു ജീവിക്കണമെന്നുണ്ടായിരുന്നു...’’ മൂത്ത മകൻ സിദ്ധാർഥ് ബെംഗളൂരുവിൽ എൽഎൽബി മൂന്നാം വർഷം പഠിക്കുകയാണ്. ഇളയ ആൾ സൂര്യ നാരായണൻ പത്താം ക്ലാസ് ആയതേയുള്ളൂ. അവരുെട കാര്യമോർത്ത് ശ്രീ ഏറെ വിഷമിച്ചു.
തലച്ചോറിന് 10 റേഡിയേഷൻ എടുത്തിരുന്നു. ചികിത്സയുടെ ക്ഷീണവും രോഗത്തിന്റെ മാരകാവസ്ഥയും ശരീരത്തിന്റെ ദുർബലതയും എല്ലാം കൂടി ശ്രീ വല്ലാതെ തളർന്നു. ഒരു ദിവസം ശ്രീ പറഞ്ഞു. ‘സിദ്ധുമോൻ ‘തിര നുരയും...’ ‘ശ്രീരാഗമോ’ ഈ പാട്ടുകൾ പാടി റെക്കോർഡ് ചെയ്തു കേൾപ്പിക്കണം..’ സിദ്ധു നന്നായി പാടുമായിരുന്നു. അമ്മയ്ക്കു വേണ്ടി അവൻ ഈ രണ്ടു ഗാനങ്ങളും വേഗം തന്നെ പഠിച്ച് ഫോണിൽ റെക്കോർഡ് ചെയ്തു. അവസാന ദിവസങ്ങളിൽ ആ പാട്ട് ആവ ർത്തിച്ചു കേൾക്കാൻ ഇഷ്ടപ്പെട്ടു ശ്രീ. മരുന്നു കഴിക്കാൻ മടിയായിരുന്നു. ആ പാട്ട് പ്ലേ ചെയ്തു െകാണ്ടിരിക്കുമ്പോൾ പ്രോട്ടീൻ പൗഡർ കലക്കിയത് സ്പൂണിൽ പതുക്കെ കോരിക്കൊടുക്കും. മക്കൾ രണ്ടു േപരും കൂടെയിരുന്നു. ഹോം നഴ്സ് ഉണ്ടെങ്കിലും ഡയപ്പർ മാറ്റാൻ പോലും സഹായിച്ച് അരികിൽ ഇളയ മോനുമുണ്ടായിരുന്നു....
വിശദമായ വായനയ്ക്ക് വനിത സെപ്റ്റംബർ രണ്ടാം ലക്കം കാണുക
ഫോട്ടോ: ബേസിൽ പൗലോ