Saturday 20 March 2021 03:30 PM IST

‘വില തിരിച്ചറിയാതെ അടുക്കളയിലെ അവശിഷ്ടങ്ങള്‍ കോരേണ്ടയാളല്ല പെണ്ണ്; എത്ര പെൺകുട്ടികളുണ്ട് ഇപ്പോഴും പരാതി പറയാൻ പോലുമാകാതെ ജീവിക്കുന്നു’; മനസ്സ് തുറന്ന് ജിയോ ബേബി

Lakshmi Premkumar

Sub Editor

SAVE_20210130_115155
ഫോട്ടോ: ബേസിൽ പൗലോ

‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധാനം ചെയ്ത ജിയോ ബേബിയുടെ വീട്ടിൽ കുക്കിങ്ങും ക്ലീനിങ്ങും മാത്രമല്ല, ‘കഥ’യും ‘മ്യൂസിക്കും’ ഉണ്ട്...

ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റവും തിരഞ്ഞ പേരാണ് ജിയോ ബേബി. ആരാണ് ജിയോ ബേബി ? പുരുഷനോ സ്ത്രീയോ? ഏതൊക്കെയാണ് ജിയോ ചെയ്ത സിനിമകൾ? എവിടെയായിരുന്നു ഇത്രയും നാൾ? എത്ര വയസ്സുണ്ട്? വിവാഹിതനാണോ? ഏതു നാട്ടുകാരനാണ്...?  

ജിയോ ബേബി സംവിധാനം െചയ്ത് ഒടിടി വഴി റിലീസ് െചയ്ത‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ’ എന്ന സിനിമ അത്രമേൽ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിക്കളഞ്ഞു.  ശ്വാസമടക്കി പിടിച്ച് സിനിമ കണ്ടു തീർത്ത ഓരോ സ്ത്രീയും പറഞ്ഞു, ‘ജിയോ നിങ്ങൾ കാണിച്ചത് എന്റെ ജീവിതമാണ്, ഇതു ഞാനാണ്’

ജീവിതത്തിലെ യാഥാർഥ്യങ്ങളെ സിനിമയിലെ ക്രാഫ്റ്റിനോട് തുന്നി ചേർത്ത ജിയോ ബേബി ഇതെല്ലാം കണ്ടും കേട്ടും സ്വതസിദ്ധമായ ചെറുചിരിയോടെ കൊച്ചി നഗരത്തിൽ ഉണ്ട്. ഫോൺവിളികളുടെയും ച ർച്ചകളുടെയും ബഹളങ്ങൾക്കിടയിൽ ജിയോ ‘വനിത’യോടു സംസാരിച്ചു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആ രും അറിയാത്ത ‘ ദ് ഗ്രേറ്റ് ജിയോ’യെക്കുറിച്ചും.

‘‘ഇത്രയും ചര്‍ച്ചകളൊന്നും പ്രതീക്ഷിച്ചിരുന്നില്ല.’’ ജിയോ പറയുന്നു. ‘‘പല ദേശീയ മാധ്യമങ്ങളും എന്നെ വിളിച്ചു. കേരളത്തിൽ മാത്രമല്ല, ഡ ൽഹിയിലും, മുംബൈയിലും വരെ സിനിമ ചർച്ചയാകുന്നു. അതിലൊക്ക സന്തോഷമുണ്ട്. അതിനൊപ്പം തന്നെ സങ്കടവുമുണ്ട്. കാരണം നിത്യവും എനിക്കു വരുന്ന ഫോൺകോളുകൾ, അവരെല്ലാം പറയുന്ന കഥകൾ കേൾക്കുമ്പോൾ നമ്മൾ ഞെട്ടി പോകും. സിനിമയിൽ കാണിച്ചതിന്റെ നൂറിരട്ടി വരെ അനുഭവിക്കുന്ന പെൺകുട്ടികൾ നമുക്ക് ചുറ്റും ദാ, ഈ നിമിഷവും ജീവിക്കുന്നുണ്ട്.

‘ഇന്നത്തെ കാലത്ത് ഇതൊക്കെ നടക്കുമോ? ’ ഇങ്ങനെയും ഒരു കൂട്ടർ ആ ശങ്കപ്പെട്ടിരുന്നു...

നടക്കാത്ത ഒരു കാര്യത്തെക്കുറിച്ച് വെറുതേ ഫാന്റസിയിൽ സിനിമ ചെയ്യാൻ ഇറങ്ങിയ ആ ളല്ല ഞാൻ. എത്രയോ കാലമായി മനസ്സിലുള്ള സബ്ജക്ടാണ് ഒരു അടുക്കള സിനിമ. നിരവധി ആളുകളോട് സംസാരിക്കുമായിരുന്നു, അവർ പറഞ്ഞു കേട്ട അറിവുകൾ, അവർ നേരിൽ കണ്ട കാഴ്ചകൾ, ഇതെല്ലാം പോട്ടെ ഒരു പരിധി വരെ പഴയ ഞാൻ തന്നെയാണ് സുരാജ് വെഞ്ഞാറമൂട് ചെയ്ത ഭർത്താവിന്റെ കഥാപാത്രം. ചെയ്ത തെറ്റിനെ മറച്ചു പിടിച്ചു കൊണ്ട് എന്റെ ഭാര്യയെക്കൊണ്ട് ഞാൻ സോറി പറയിപ്പിച്ചിട്ടുണ്ട്. എന്നിലെ പുരുഷ മേധാവിത്തം കാണിക്കാൻ ശ്രമിച്ചിട്ടുള്ളയാളാണ് ഞാന്‍. അതിൽ നിന്നു തിരിച്ചറിവുകളുണ്ടായി മാറ്റങ്ങള്‍ സംഭവിച്ചപ്പോഴാണ്, അതെന്തൊരു മോശം കാലമായിരുന്നു എന്ന് മനസ്സിലാകുന്നത്.  

വിവാഹമോചനങ്ങളെക്കുറിച്ച് പരാമർശിച്ചത് വിവാദമായല്ലോ ?

അത് നെഗറ്റീവായി കാണുന്നതു കൊണ്ടല്ലേ. ഞാൻ പറഞ്ഞത് ഈ സിനിമ കണ്ടുകഴിഞ്ഞ് ഈ ജീവിതം വേണ്ട എന്ന് തീരുമാനിക്കാൻ ഒരു പെൺകുട്ടി പ്രാപ്തയായാൽ അത്രയും സ ന്തോഷം എന്നാണ്. അതു തന്നെയാണ് ഇപ്പോഴും പറയുന്നത്. അതു പോസിറ്റീവ് കാര്യമാണ്. വില തിരിച്ചറിയാതെ അടുക്കളയിലെ അവശിഷ്ടങ്ങള്‍ കോരേണ്ടയാളല്ല പെണ്ണ്. എത്ര പെൺകുട്ടികളുണ്ട് ഇപ്പോഴും ഒന്ന് പരാതി പറയാൻ പോലുമാകാതെ ജീവിക്കുന്നു. നമ്മുടെ ഈ ജീവിതസാഹചര്യത്തില്‍ അകപ്പെട്ടു പോയതു െകാണ്ടാണ് അവരൊക്കെ നിശബ്ദരായി ജീ വിക്കുന്നത്. പെണ്ണുങ്ങൾ അടുക്കള നോക്കേണ്ടവരാണ് എന്ന് ആരാണ് കാലാകാലങ്ങളായി തീരുമാനിച്ചത്. എന്റെ വീട്ടിൽ അങ്ങനെയായിരുന്നില്ല. അതുകൊണ്ട് എനിക്ക് അത് അംഗീകരിക്കാനും കഴിയില്ല.

വീട് ഒരു പരിധി വരെ സിനിമയെ സ്വാധീനിച്ചിട്ടുണ്ടോ ?   

എന്റെ നാട് ഈരാറ്റുപേട്ടയിലെ തലനാടാണ്. വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും ചേച്ചിയും. ചെറുപ്പം മുതൽ തന്നെ വീട്ടിലെ ജോലികൾ ചെയ്താണ് വളർന്നത്. ഓരോരുത്തർക്കും ഓരോ ജോലി എന്നൊന്നും നൽകിയിട്ടില്ല. ഞാനും പെങ്ങന്മാരും എന്തു ജോലി കണ്ടാലും അതങ്ങ് ചെയ്യണം. പാത്രം കഴുകലും ബാത്റൂം കഴുകലും എന്റെ സ്ഥിരം ജോലികളായിരുന്നു. വീട്ടിലെ ബാത്റൂം ഞാന്‍ കഴുകിയാലേ വൃത്തിയാകൂ എന്നൊരു വിശ്വാസം അമ്മയ്ക്കുമുണ്ടായിരുന്നു.

അതിഥികള്‍ വരുമ്പോഴാണു കുഴയുന്നത്. കഴിച്ച പാത്രങ്ങളും ഭക്ഷണമുണ്ടാക്കിയ പാത്രങ്ങളും എല്ലാംകൂടി ഒരു കുന്ന് കാണും. അവ മുഴുവനും ഞാൻ തന്നെയാണ് കഴുകി വയ്ക്കാറ്. അന്നേരം അതിഥികള്‍ മക്കളോട് പറയും, ‘കണ്ടോ അവനെ കണ്ടു പഠിക്ക്...’ അന്ന് അതൊക്കെ കേള്‍ക്കുന്നത് ഭയങ്കര അഭിമാനമാണ്. പാത്രങ്ങള്‍ കുറച്ചു കൂടി വൃത്തിയിലും ഭംഗിയിലും കഴുകി വയ്ക്കാന്‍ ഇത്തരം പ്രശംസകൾ സഹായിച്ചിട്ടുണ്ട്.

സിനിമയായിരുന്നോ പണ്ട് തൊട്ടേയുള്ള സ്വപ്നം ?

കലാപരമായി സ്വാതന്ത്ര്യം തരുന്ന കുടുംബമാണ് എന്റേത്. അതുകൊണ്ടു തന്നെ നാട്ടിലെ നാടക പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു. ബികോം വരെയെത്തിയെങ്കിലും അക്കൗണ്ടൻസിയും ഞാനും ഒരു രീ  തിയിലും ചേർന്നു പോയില്ല. സപ്ലി എഴുതി ഒരു വിധമാണ് പാസായത്.

2005ൽ  സിനിമയെക്കുറിച്ചു പഠിക്കാൻ ചങ്ങനാശേരി സെന്റ് ജോസഫ് കോളജിൽ ചേർന്നു. അതോെട കഥയാകെ മാറി. അതുവരെയും ശരാശരി വിദ്യാർഥിയായിരുന്ന ഞാൻ സിനിമാ പഠനത്തിൽ പുലിയായി മാറി. പലരും വന്ന് സംശയം ചോദിക്കുന്നു, പരീക്ഷയ്ക്കൊക്കെ നല്ല മാർക്ക് കിട്ടുന്നു. മൂന്നാം സെമസ്റ്ററിൽ ഒരു ഷോർ‌ട് ഫിലിം ചെയ്യാനുണ്ടായിരുന്നു. സ്വവര്‍ഗ െെലംഗികതയായിരുന്നു വിഷയം. അതു കുറച്ച് വിവാദങ്ങൾക്ക് വഴിവച്ചു. േകാളജില്‍ നിന്ന് ഡിസ്മിസലും വാങ്ങി നേരെ വീട്ടിലേക്ക്.

പിന്നത്തെ കാലഘട്ടം മനസ്സിനെ മുഷിപ്പിക്കുന്നതാണ്. എ ന്ത് ചെയ്യും എന്നൊരു ആശങ്ക.  അപ്പോഴും എന്റെ ഏറ്റവും വ ലിയ കരുത്ത് വീട്ടുകാർ തന്നെയായിരുന്നു. വിവാദമുണ്ടാക്കിയ ഷോർട് ഫിലിം വീട്ടിൽ ഞാനും അപ്പനും അമ്മയും ചേർന്നിരുന്നാണ് കണ്ടത്. ‘നീ പേടിക്കേണ്ട. സിനിമയുമായി തന്നെ മുന്നോട്ട് പൊയ്ക്കോ’ എന്നാണ് അപ്പൻ പറഞ്ഞത്.

പാട്ടിലും ഒരു കൈ നോക്കിയിട്ടുണ്ടല്ലേ ?

മ്യൂസിക് ഡയറക്‌ഷനാണ് ഞാനാദ്യം കൈ വച്ച മേഖല. ധാത്രി പോലെ കുറച്ച് പരസ്യങ്ങൾക്ക് ജിങ്കിൾസൊക്കെ ചെയ്തിട്ടുണ്ട്. അന്ന് അതൊക്കെയായിരുന്നു വരുമാന മാർഗങ്ങൾ. 2009 ഓടു കൂടി എറണാകുളത്ത് സെറ്റിലായി. ചാനലുകളിലൊക്കെ ടൈറ്റിൽ സോങ്സ് ചെയ്തു. അന്നും അപ്പൻ എന്നെ ചീത്ത പറയുന്നത്, ‘പാട്ട് നിർ‌ത്തി സിനിമയിൽ ശ്രദ്ധിക്ക്’ എന്നു പറഞ്ഞാണ്. പിന്നെ, മഴവിൽമനോരമയിലെ മറിമായത്തിൽ സ്ക്രിപ്റ്റ് ചെയ്യാൻ തുടങ്ങി. അത് ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ ചെയ്യാമെന്ന കോൺഫിഡൻസായി.

ഞാനും കുറച്ച് സുഹൃത്തുക്കളും ചേർന്ന് ‘രണ്ട് പെൺകുട്ടികൾ’ എന്ന സിനിമ ചെയ്തു. അതിന് ഭുസാൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ സെലക്‌ഷൻ കിട്ടി. മികച്ച ബാലതാരത്തിനുള്ള സ്‌റ്റേറ്റ് അവാർഡും ലഭിച്ചു. കേരളത്തിൽ റിലീസ് ചെയ്യാനായി ടൊവീനൊയേയും അമലാപോളിനേയും കൂ ടി ഉള്‍പ്പെടുത്തി. അങ്ങനെയാണ് ടൊവീനോയെ പരിചയപ്പെടുന്നതും വര്‍ഷങ്ങള്‍ക്കു േശഷം ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന സിനിമ സംഭവിക്കുന്നതും. ഇതിനിടയില്‍ കുഞ്ഞുെെദവം എന്ന സിനിമയും െചയ്തു.

SAVE_20210130_115145

ബീന, മ്യൂസിക്, കഥ... ഇവരെ പരിചയപ്പെടുത്തൂ...

ബീനയാണ് ഭാര്യ. അന്യമതത്തിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നായിരുന്നു എെന്‍റ ആഗ്രഹം. അതുകൊണ്ട് എന്റെ ചേച്ചി പത്രത്തിൽ പരസ്യം കൊടുത്തത്, ‘സിനിമയിൽ സഹസംവിധായകനും ചാനലില്‍ സ്ക്രിപ്റ്റ് റൈറ്ററുമായ ക്രിസ്ത്യൻ പയ്യന് വധുവിനെ ആവശ്യമുണ്ട്’ ഓൾ ഇന്ത്യ കൊടുത്തിട്ട് ഒരു എൻട്രി മാത്രമാണ് ലഭിച്ചത്. പിന്നെ, മാട്രിമോണി വഴിയാണ് ബീനയുടെ ആലോചന വന്നത്. ആറു വര്‍ഷം മുന്‍പായിരുന്നു വിവാഹം. രണ്ട് മക്കളുണ്ട്. മൂത്ത മോന് ജാതി മതങ്ങൾക്കതീതമായ ‘മ്യൂസിക്’ എന്നാണ് പേര് നൽകിയത്. മോളുടെ േപര് ‘കഥ.’

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലേക്ക് ബീനയും നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അവളുടെ വീട് മലപ്പുറത്താണ്. ആ പ്രദേശത്തുള്ള സ്ത്രീകളെക്കുറിച്ചും ഹിന്ദു കുടുംബ പശ്ചാത്തലത്തെക്കുറിച്ചുമൊക്കെ എന്റെ റഫറൻസ് ബീനയാണ്.  

ഞങ്ങൾ കൊച്ചിയിൽ താമസിക്കുമ്പോള്‍ ബീന പലപ്പോഴും പിഎസ്‌സി പരീക്ഷയുടെ തിരക്കിലായിരിക്കും. അന്നേരം ഞാനാണ് വീട്ടുകാര്യങ്ങൾ മുഴുവൻ നോക്കിയത്. അന്നൊക്കെ പണിയെല്ലാം തീർത്ത് സ്വസ്ഥമായി അൽപനേരം വായിക്കാനോ എഴുതാനോ ഇരിക്കുമ്പോൾ കയ്യിൽ ഉളുമ്പുമണം ഉ ണ്ടാകും. പിന്നെ, ഹാൻഡ് വാഷ് ഇട്ട് പല തവണ കഴുകും.  ഇതുണ്ടാക്കുന്ന അതൃപ്തിയും മാനസികസമ്മർദവും ഉണ്ട്. പിന്നെ, വേസ്റ്റ് മാനേജ്മെന്റും വലിയ പ്രശ്നമാണ്. രണ്ട് കുഞ്ഞുങ്ങളും വീട്ടുകാര്യവും എല്ലാം നോക്കി നടത്തിയപ്പോഴാണ് പണ്ട് ചിന്തിച്ച ഈ സിനിമ വീണ്ടും ശക്തമായി വന്നത്. ഭാര്യ പറഞ്ഞു, ‘ഒട്ടും വൈകിക്കേണ്ട, നിങ്ങളുടെ സിനിമയിൽ ഏറ്റവും നല്ലത് ഇതായിരിക്കും’ എന്ന്. സഹോദരിമാരോടു ചോദിച്ചപ്പോൾ അവരും പറഞ്ഞു, എത്രയും വേഗം ചെയ്യാൻ.

പ്രധാന കഥാപാത്രങ്ങൾക്ക് പേരില്ലല്ലോ?  

ആവശ്യമുണ്ടെന്ന് തോന്നിയില്ല. എത്ര മധുരമുള്ള പേരിട്ടാലും ‘എടീ’ എന്ന വിളിയല്ലേ മിക്ക സ്ത്രീകളും കേൾക്കുക? അ ച്ഛൻ അമ്മ തുടങ്ങിയ കഥാപാത്രങ്ങളെയൊക്കെ എല്ലാ മലയാളിവീടുകളിലും കാണുന്നതല്ലേ. സിനിമയ്ക്ക് പശ്ചാത്തല സംഗീതവും കൊടുത്തിട്ടില്ല. അടുക്കളയിലെ യഥാർഥ ശബ്ദങ്ങൾ ദൃശ്യങ്ങളുമായി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.  

സിനിമ കണ്ടു കഴിഞ്ഞ് ബീന എന്തു പറഞ്ഞു ?

ഞങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ഈ സിനിമ കാണാൻ ഇതുവരെ പറ്റിയിട്ടില്ല. എനിക്ക് ഷൂട്ടിങ്ങിെന്‍റ തിരക്കായതോെട അവളും മക്കളും ഒറ്റപ്പാലത്ത് അവളുടെ ചേച്ചിയുടെ വീട്ടിലേക്കു േപായി. ഇനി ഒന്നിച്ചെത്തുമ്പോള്‍ കുഞ്ഞുങ്ങളുടെ കാര്യമൊക്കെ ക ഴിഞ്ഞ് ഞങ്ങള്‍ ജീവിതം തുടങ്ങുന്നത് രാത്രിയിലാണ്.

‘ഇപ്പോഴത്തെ പെൺകുട്ടികൾക്ക് എന്താ പണി? അലക്കാൻ വരെ യന്ത്രമില്ലേ’ എന്നു പലരും േചാദിക്കുന്നതു േകള്‍ക്കാം. അലക്കുയന്ത്രത്തിൽ തുണി കൊണ്ടിടണം. പിന്നെ, വെയിലത്ത് ഇടണം, മടക്കി വയ്ക്കണം, ഇസ്തിരി ഇടണം ഇതൊന്നും ആരും പണി ആയി കൂട്ടുന്നേയില്ല. ഞാനിത്രയൊക്കെ കൂടെനിന്നിട്ടും ഞങ്ങൾക്ക് ഒരുമിച്ചിരിക്കാൻ അൽപസമയം രാത്രിയിലേ കിട്ടൂ. അപ്പോൾ പിന്നെ, അലക്കുയന്ത്രവും മിക്സിയും വീട്ടിൽ വച്ചാൽ തീരുന്നതാണോ പ്രശ്നങ്ങൾ?

ഫോർപ്ലേ പോലെയുള്ള വാക്കുകള്‍ മനഃപൂർവം ഉൾപെടുത്തിയതാണോ ?

തീർച്ചയായും അതെ. കാരണം കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കിയാൽ മതി. നമ്മുടെ സമൂഹത്തില്‍ എത്ര പേർക്ക് കൃത്യമായ െെലംഗികവിദ്യാഭ്യാസം കിട്ടുന്നുണ്ട്? എന്നെ വിളിക്കുന്ന പല െപണ്‍കുട്ടികളും പറയുന്നുണ്ട്, ബെഡ് റൂം സീൻ ഉൾപ്പെടെ ഈ സിനിമ അവരുടെ കഥയാണ് എന്ന്.

ഒന്നു കൂടി എടുക്കാൻ അവസരം കിട്ടിയാൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ എന്തു മാറ്റം കൊണ്ടു വരും ?

മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നത് നിമിഷ സജയന്‍ ചെയ്ത കഥാപാത്രത്തിന്റെ പശ്ചാത്തലമാണ്. ധൈര്യത്തോടെ ഇറങ്ങിപ്പോകാൻ പറ്റുന്ന അന്തരീക്ഷമുള്ളയാളാണ് എന്റെ ചിത്രത്തിലെ നായിക. പണവും എവിടെ ചെന്നാലും ജോലി ലഭിക്കാൻ തക്കതായ കഴിവുമുണ്ട്. ഇതു രണ്ടും ഇല്ലാത്ത ഒരു പെൺകുട്ടിയാണെങ്കിൽ അവൾ എ ന്തു ചെയ്യുമെന്ന് ഓർത്തു നോക്കൂ, അങ്ങനെയുള്ളവർ ഇപ്പോഴും ഏതോ അടുക്കളയിൽ കിടന്ന് കിച്ചൻ സിങ്കിലെ വെയിസ്റ്റ് വെള്ളം കോരുന്നുണ്ടാകും.

Tags:
  • Celebrity Interview
  • Movies