Thursday 14 December 2023 10:49 AM IST

‘അച്ഛന്റെയും അമ്മയുടെയും ഒറ്റമകൾ, വിവാഹം കഴിക്കാനൊക്കെ നിർബന്ധിക്കാൻ തുടങ്ങിയിട്ടുണ്ടാകില്ലേ?’ ഹണി റോസിന്റെ മറുപടി

Vijeesh Gopinath

Senior Sub Editor

honey-fashion

ഒരു ഫ്രഞ്ച് വാചകമാണ് ഹണി റോസിന്റെ ഇൻസ്റ്റഗ്രാം പേജ് ക്യാപ്ഷൻ. Le temps viendra. അ ർഥം, ‘നിങ്ങളുടെ സമയവും വരും’.

തൊടുപുഴ മൂലമറ്റത്തെ സ്കൂളിൽ നിന്നു ക്യാമറയ്ക്കു മുന്നിലേക്കുള്ള വഴി തെളിഞ്ഞിട്ടു 18 വർഷം. ആ യാത്രയിൽ എന്നും കൈ നിറയെ സിനിമകളുണ്ടായിരുന്നില്ല. ഒരുപാട് ഉയർച്ച താഴ്ചകൾ. ട്രിവാൻഡ്രം ലോഡ്ജും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസും റിങ്മാസ്റ്ററും മോൺസ്റ്ററും വീരസിംഹറെഡ്ഡിയുമൊക്കെ ശ്രദ്ധിക്കപ്പെട്ടപ്പോഴും അതുപോലെ ഇടവേളകളുമുണ്ടായിരുന്നു. എന്നിട്ടും ഹണിറോസ് ഇന്നും ആൾക്കൂട്ടത്തിനു നടുവിൽ തരംഗമാണ്. കേരളത്തിൽ മാത്രമല്ല, തെലങ്കാനയിലും ആന്ധ്രയിലും എന്തിന് അയർലൻഡിൽ പോലും ഹണി ഹരമായി.

ൈകനിറയെയുള്ള ഉദ്ഘാടനങ്ങളോടൊപ്പം മലയാളത്തില്‍ വീണ്ടും നായികയാകാനുള്ള ഒരുക്കത്തിലാണ് ഹണി. എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന, ആനന്ദിനി ബാല സംവിധാനം െചയ്യുന്ന ‘റേച്ചല്‍’ എ ന്ന സിനിമയിലെ െെടറ്റില്‍ േറാള്‍.

ഇത് ഹണിറോസിന്റെ സമയമാണോ?

സിനിമയ്ക്ക് എന്നെയല്ല ആവശ്യം, എനിക്കു സിനിമയെയാണ്. അതെനിക്കു നന്നായറിയാം. സിനിമ നിർത്തി പോകേണ്ട ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതെല്ലാം മറികടക്കുന്നതു വലിയ വലിയ പ്രതീക്ഷകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതു െകാണ്ടാണ്.

എന്നെ സംബന്ധിച്ചിടത്തോളം സിനിമ ഒരു ‘മിഷ ൻ ഒാഫ് ഹോപ്’ ആണ്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം നൂറു ശതമാനം ആത്മാർഥമായേ ചെയ്തിട്ടുള്ളൂ. ഇ പ്പോൾ നല്ല കഥാപാത്രങ്ങൾ തേടി വരുന്നു, ഉദ്ഘാടനങ്ങൾ ഉൾപ്പടെ ഒരുപാട് ഇവന്റ്സ്... ഇതൊക്കെ എന്നും ഒപ്പമുണ്ടാകും എന്ന വിശ്വാസവുമില്ല. പക്ഷേ, പ്രതീക്ഷയുണ്ട്. അതിലാണ് നിലനിൽക്കുന്നത്. എല്ലാം െെദവം തരുന്നതല്ലേ...

സിനിമയിൽ നിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. സമ്മർദങ്ങൾ വലുതാണ്. അടുപ്പിച്ചു രണ്ടു സിനിമ വിജയിച്ചില്ലെങ്കിൽ ഭാഗ്യമില്ലാത്ത നടിയെന്നു മുദ്ര കുത്തും. ബോഡി ഷെയ്മിങ്ങും സോഷ്യൽമീഡിയയിലെ ആക്രമണങ്ങളും വേറെ. ഇതിനെയൊക്കെ മറികടന്നു വേണം പിടിച്ചു നിൽക്കാന്‍.

തെലുങ്കിലും താരമായല്ലോ?

‘വീരസിംഹ റെഡ്ഡി’ എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടു. തെലുങ്കരുെട കണ്‍കണ്ട െെദവം എന്‍.ടി.രാമറാവുവിന്‍റെ മകന്‍ നന്ദമൂരി ബാലകൃഷ്ണ ആയിരുന്നു നായകന്‍. പ്രായവും തിരക്കുമൊന്നും അദ്ദേഹത്തിെനാരു പ്രശ്നമല്ല. ഒരുപാട് ഊർജമുള്ള നടനാണ്. ഈ പ്രായത്തിലും സ്റ്റണ്ട് സീനിലും ഡാന്‍സ് സീനിലും ഒക്കെ കാണിക്കുന്ന ആത്മാർഥത വലുതാണ്. സിനിമയില്‍ അദ്ദേഹത്തിനൊപ്പം നൃത്തം ചെയ്യുമ്പോൾ പിടിച്ചു നിൽക്കാൻ നമ്മള്‍ പ്രയാസപ്പെടും. അത്ര ഹൈപ്പർ ആക്ടീവാണ്.

അദ്ദേഹം ഷൂട്ടിങ്ങിനുണ്ടെങ്കില്‍ വലിയ ജനക്കൂട്ടം തന്നെ കാണും ഒരു നോക്കു കാണാന്‍. അവരുടെ തിരക്ക് നിയന്ത്രിക്കാൻ വലിയൊരു സന്നാഹവും. ‘വീരസിംഹറെഡ്ഡി’ക്കിടയിൽ വലിയൊരു ആൾക്കൂട്ട സീൻ ഉണ്ട്. ഇത്രയും പേരെ സംഘടിപ്പിക്കുന്നതു വലിയ പ്രയാസമാണ്. പക്ഷേ, ബാലയ്യയുടെ സിനിമയാണെന്നറിഞ്ഞു പതിനായിരങ്ങളാണ് ലൊക്കേഷനില്‍ അഭിനയിക്കാന്‍ എത്തിയത്.

െെടറ്റില്‍ േറാളില്‍ മലയാളത്തില്‍ നായികയാകാന്‍ ഒ രുങ്ങുകയാണ്. ആരാണ് റേച്ചൽ ?

സ്വപ്നസമാനമായ ഒരു കഥാപാത്രം എന്നിലേക്ക് എത്തിയതു പോലെയാണ് എനിക്കു തോന്നുന്നത്. രാഹുല്‍ മണപ്പാട്ട് എഴുതിയ ഒരു കഥ ആനന്ദിനി ബാല എന്ന െപണ്‍കുട്ടി വന്നു പറയുന്നു, അവര്‍ക്കു സംവിധാനം െചയ്യാന്‍. ഒരു സിനിമ കാണും പോലെയായിരുന്നു വിവരണം. അതിലെ േറച്ചല്‍ എന്ന കഥാപാത്രത്തെ െകാതിയോടെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. ഇറച്ചിെവട്ടുകാരന്‍ പോത്ത്ജോയിയുെട മകള്‍. ഉശിരും തന്‍റേടവുമുള്ളവള്‍. ഇത്തരം കഥാപാത്രങ്ങളൊക്കെ അപൂർവമായല്ലേ വരൂ. സിനിമ അവതരിപ്പിക്കാനും തിരക്കഥ എഴുതാനും എബ്രിഡ് െെഷനും കൂടി ചേര്‍ന്നപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല.

കുട്ടിക്കാലത്തു ഞായറാഴ്ചകളിൽ പള്ളി കഴിഞ്ഞു വരുമ്പോൾ അച്ഛനൊപ്പം ഇറച്ചി വാങ്ങാൻ പോകും. കമ്പിയില്‍ െകാരുത്തു തൂക്കിയിട്ട ആടും േപാത്തും ഡ്രസ് മുഴുവനും ചോരയുമായി പണിക്കാരും ഇറച്ചി നുറുക്കുന്ന വലിയ കുറ്റിയും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട്. ഇനി അവരുെട െപരുമാറ്റവും സംസാരരീതികളുമൊക്കെ ഒന്നു പഠിക്കണം.

ഇത്രയും ഉദ്ഘാടനങ്ങൾ എങ്ങനെയാണു കിട്ടുന്നത്?

എത്ര പ്രാർഥനയോടും സ്വപ്നത്തോടുമാണ് ഒാരോരുത്തര്‍ സംരംഭങ്ങള്‍ തുടങ്ങുന്നത്. അത് ഉദ്ഘാടനം ചെയ്യാൻ എന്നെ തീരുമാനിക്കുന്നതും വിളിക്കുന്നതും ഒരുപാടു സ ന്തോഷമുള്ള കാര്യമാണ്. ഭാഗ്യം എന്നു തന്നെ പറയാം.

കരിയറിന്റെ തുടക്കം മുതൽക്കേ ഉദ്ഘാടനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നതെന്നു മാത്രം. അഭിനയിച്ച സിനിമകൾ വിജയിക്കുമ്പോൾ ഉദ്ഘാടനങ്ങളുടെ എണ്ണം കൂടുന്നതായിരുന്നു പതിവ്. ഇപ്പോൾ വരുന്ന ഉദ്ഘാടനങ്ങള്‍ക്കു സിനിമയുമായി ബന്ധമില്ല.

പണ്ട് ഇത്തരം ചടങ്ങുകൾക്കു പോകുമ്പോൾ ഫോട്ടോയും വിഡിയോയുമൊന്നും എടുത്തിരുന്നില്ല. ഒരു ഫോട്ടോഷൂട്ട് പോലും മര്യാദയ്ക്കു ചെയ്യാത്ത ആളായിരുന്നു ഞാന്‍. ഇപ്പോൾ അതൊരു മാർക്കറ്റിങ് രീതിയാണെന്നു തിരിച്ചറിഞ്ഞു ചെയ്യാറുണ്ട്. നടി എന്ന നിലയിൽ ഈ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ അങ്ങനെയൊക്കെ ചെയ്തേ പറ്റൂ. അതിന്‍റെ ഗുണം എത്രത്തോളമുണ്ടെന്നു തിരിച്ചറിയാനും പറ്റുന്നുണ്ട്.

ഒാരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണു ഞാന്‍ ചെയ്യുന്നത്. ആൾക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാല്‍ മാത്രമേ അതിനു പറ്റൂ. ചടങ്ങു കഴിഞ്ഞാലുടന്‍ എങ്ങനെയും അവിെട നിന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കാറില്ല. എന്നെ കാണാനെത്തിയ ആൾക്കൂട്ടത്തെ ഏറ്റവും സന്തോഷിപ്പിക്കുകയാണു ലക്ഷ്യം. അവരോടു സംസാരിക്കുന്നതു മുതല്‍ സെൽഫി എടുക്കുന്നതു വരെ അതിന്‍റെ ഭാഗമാണ്.

ചിലരൊക്കെ സെൽഫി എടുക്കാനാഗ്രഹിച്ച് അടുത്തെത്തും. ചിലര്‍ ചോദിക്കാനുള്ള മടി കൊണ്ടു സംശയിച്ചു നി ൽക്കും. ആരെയും നിരാശരാക്കില്ല. ചിലരുെട കയ്യില്‍ നിന്നു ഫോണ്‍ വാങ്ങി െസല്‍ഫി എടുത്തു െകാടുക്കും. ഇ തൊക്കെ ആൾക്കൂട്ടത്തിന്റെ മനസ്സ് അറിയുന്നതു കൊണ്ടു ചെയ്യുന്നതാണ്.

അയർലൻഡിലെ ഗതാഗതമന്ത്രി പോലും അടുത്തു നിന്നു സെൽഫി എടുത്തല്ലേ?

ചിരിയും പേടിയും ഒരുപോലെ വന്ന സെൽഫി ആയിരുന്നു അത്. അയര്‍ലൻഡിലെ മൈൻഡ് എന്ന എൻജിഒ സംഘടനയുടെ സേവനപ്രവർത്തനങ്ങൾ കൂടി മുന്നിൽ കണ്ടായിരുന്നു ആ പരിപാടി. അവിടുള്ള മലയാളികളെയെല്ലാം ക്ഷണിച്ച്, ഇന്ത്യൻഫെസ്റ്റ് എന്ന രീതിയിലാണു സംഘടിപ്പിച്ചത്. ഞാനും ഒരു ഗസ്റ്റ് ആയിരുന്നു. അയർലൻഡിലെ മന്ത്രിമാരും മേയർമാരും ഒക്കെ പങ്കെടുത്തു.

അപ്പോഴാണു ഗതാഗതമന്ത്രി ജാക്ക് ചാമ്പേഴ്സ് സെൽഫിയെടുത്തത്. അദ്ദേഹമതു സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഞാനതു ഷെയർ ചെയ്തതോടെ വൈറലായി. താഴെ വന്ന കമന്റുകൾ വായിച്ചാൽ ചിരിച്ചു പോകും. ‘ജാക്കേട്ടാ സുഖമാണോ,’ ‘എന്റെ മകളുടെ പിറന്നാളാണ് ആശംസ പറയാമോ’ തുടങ്ങി പലതരം കമന്റുകള്‍. അദ്ദേഹം ഇതെങ്ങാനും ഗൂഗിൾ ട്രാൻസലേറ്റ് ചെയ്തു വായിക്കുമോ എന്നോര്‍ത്തായിരുന്നു എനിക്കു പേടി.

േസാഷ്യല്‍ മീഡിയയില്‍ ഒരുപാട് ആക്രമണങ്ങള്‍. ഒരു അവതാരക ചോദിക്കുന്നു, ‘ഹണിറോസ് മുന്നിലൂടെ നടന്നു പോയാൽ എന്തു തോന്നും’ എന്ന്. ഇതൊക്കെ കേൾക്കുമ്പോൾ പ്രതികരിക്കണം എന്നു തോന്നാറില്ലേ?

honey-rose-cover

ഒരു പെൺകുട്ടി അങ്ങനെ ചോദിച്ചതാണ് എന്നെ അതിശയപ്പെടുത്തിയത്. അവരുെട മുന്നിൽ ഉത്തരം പറയാനിരുന്ന രണ്ടുപേരും എന്റെ സഹപ്രവർത്തകരാണ്. അവർ ആ ചോദ്യത്തിലെ അപകടം മനസ്സിലാക്കി വളരെ മാന്യമായി ഉ ത്തരം പറഞ്ഞ് ഒഴിയാൻ നോക്കുന്നുണ്ട്. പക്ഷേ, പെൺകുട്ടി അങ്ങനെയല്ല എന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ ആംഗ്യത്തിലൂടെയും ചിരിയിലൂടെയും ഒക്കെ നടത്തുന്നു. എന്ത് ആഹ്ലാദമാണ് ഇതിലൂടെ ലഭിക്കുന്നത്?

അതേ അവതാരക ഇനി എന്നെങ്കിലും എന്നെ ഇന്റർവ്യു ചെയ്യുകയാണെങ്കില്‍ ആദ്യ ചോദ്യം തന്നെ, ‘ബോഡി ഷെയ്മിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ’ എന്നാകും.

എന്തിനാണ് ഒരാളുടെ ശരീരഭാഗങ്ങളെക്കുറിച്ച് അനാവശ്യമായി കമന്റ് പറയുന്നതും പരാമര്‍ശിക്കുന്നതും. െെദവത്തിന്‍റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. അപ്പോള്‍ എന്തിനാണീ പരിഹാസങ്ങള്‍. മറ്റൊരു ചാനലിലെ കോമഡി േഷായിലും ശരീരത്തെ കളിയാക്കിക്കൊണ്ട് ഒരു സ്കിറ്റ് കണ്ടു. ഒപ്പമുള്ള ഒരു പെണ്‍കുട്ടിയെയാണ് അപഹസിക്കുന്നതെന്നോര്‍ക്കാതെ അവര്‍ അഭിനയിക്കുകയാണ്. അതുകണ്ടു കുറേപ്പേര്‍ അലറി ചിരിക്കുകയാണ്. അതു ഭയങ്കര ഷോക്കിങ് ആ‌യി.

ചില ട്രോളുകൾ വേദനിപ്പിക്കാറില്ലേ?

എന്താണ് സംശയം. അടുത്ത കാലത്ത് സോഷ്യൽമീഡിയ അറ്റാക്ക് ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല. പല കമന്റുകളും ആദ്യമൊക്കെ കാണുമ്പോൾ വലിയ സങ്കടം തോന്നിയിരുന്നു. തുടക്കകാലത്തു വീട്ടിലുള്ളവരും ഇതൊക്കെ വായിച്ചു വിഷമിക്കും. പിന്നെ, കുറേക്കാലം കേട്ടു കേട്ടു വലിയ സംഭവമല്ലാതെയായി. ജീവിതത്തിൽ വലിയൊരു തിരിച്ചടിയുണ്ടായാൽ ആദ്യമൊരു ഞെട്ടലുണ്ടാകും. പിന്നീടതു ശീലമായി മാറും. നമ്മളെ ബാധിക്കാതെ ആകും. അതാണിപ്പോഴത്തെ അവസ്ഥ.

ഒന്നും ഇപ്പോള്‍ ആലോചിക്കാറില്ല. വെറുതെ എന്തിനാണു മനസ്സു തളർത്തുന്നത്. അങ്ങനെ ഡിപ്രഷൻ അടിക്കുന്നതിലും നല്ലത് അതിലൊന്നും ശ്രദ്ധകൊടുക്കാതെ വിട്ടുകളയുകയാണ്. എനിക്ക് എന്നിൽ വലിയ വിശ്വാസമാണ്. ആ വിശ്വാസം മതി ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍.

അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. വിവാഹം കഴിക്കാനൊക്കെ നിർബന്ധിക്കാൻ തുടങ്ങിയിട്ടുണ്ടാകില്ലേ?

ദൈവാനുഗ്രഹമാകാം എനിക്ക് ഇത്ര നല്ല ഒരു അച്ഛനെയും അമ്മയെയും കിട്ടിയത്. ആരെങ്കിലുമൊരാള്‍ എല്ലായിടത്തും എന്നോെടാപ്പം വരും. ഇപ്പോൾ ഈ വനിത ഷൂട്ടിനു തന്നെ എത്ര മണിക്കൂറായി അച്ഛന്‍ ഇവിെട വന്നിരിക്കുന്നു. ഈ കാത്തിരിപ്പിൽ അച്ഛന്‍ ഹാപ്പിയാണ്. അവര്‍ വർഷങ്ങളായി എന്നോടു വിവാഹത്തിന്റെ കാര്യം പറയാറുണ്ട്. ഒരു ബന്ധം അതിന്റെ സ്വാഭാവികമായ രീതിയിൽ വിവാഹത്തിലേക്കെത്തണം എന്നാണെന്റെ ആഗ്രഹം. അറേഞ്ച് മാര്യേജ് എനിക്കു മനസ്സുകൊണ്ട് അംഗീകരിക്കാൻ പ റ്റിയിട്ടില്ല. ഒരാളെ നിർബന്ധിച്ച് അതിലേക്കു കൊണ്ടുവരികയല്ലേ. ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നു, പിന്നീടയാളെ ഇഷ്ടപ്പെടാൻ ശ്രമിക്കുന്നു... സ്നേഹം പ്രണയം എന്നൊക്കെ പറഞ്ഞാൽ അത് സംഭവിക്കേണ്ട കാര്യമാണ്. പക്ഷേ, അത്തരമൊരു ഒാപ്ഷൻ എനിക്കിപ്പോഴില്ല താനും.

നല്ലയൊരു സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതു പോ ലും എനിക്കു വലിയ ബുദ്ധിമുട്ടാണ്. അത്ര പെട്ടെന്ന് ഒരാളെ വിശ്വസിക്കാൻ പ്രയാസം. അതുകൊണ്ടാകാം, ഒരു റിലേഷൻഷിപ്പിലേക്ക് ഞാനിതുവരെ എത്താതിരുന്നത്. എ ന്നെങ്കിലും ഞാനതിലേക്ക് എത്തിയേക്കാം.

ഇത്രയും ഉദ്ഘാടനങ്ങൾ ചെയ്യുന്ന ആളുടെ സ്വന്തം ബിസിനസ് എങ്ങനെ പോവുന്നു?

ഹണിബാത് സ്ക്രബ് എന്നാണ് അതിന്റെ പേര്. രാമച്ചം ചേർന്ന ബാത് സ്ക്രബ് ആണ്. തൊടുപുഴയിൽ ഒരു യൂണിറ്റുണ്ട്. അച്ഛന്റെ ഏറ്റവും വലിയ പരാതി ഞാന്‍ അതിനു വേണ്ടി ഒരു വിഡിയോ പോലും ചെയ്യുന്നില്ല എന്നാണ്. കുറച്ചുകൂടി ബിസിനസ് വിപുലപ്പെടുത്തണമെന്നും ഒാൺലൈന്‍ വില്‍പന തുടങ്ങണം എന്നുമൊക്കെയുണ്ട്.

എന്താണ് ഹണിറോസിന്റെ പരിമിതികൾ...?

പെട്ടെന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ആളാണു ഞാൻ. പക്ഷേ, അതു പരിഹരിച്ച് മുന്നോട്ടു പോകാനും എനിക്ക് പറ്റും. ഞാൻ എന്നെ തന്നെ ബൂസ്റ്റ് ചെയ്താണ് മുന്നോട്ടു പോവുന്നത്.

പലപ്പോഴും കഥാപാത്രങ്ങൾ കിട്ടുമ്പോൾ ഞാനിതു ചെയ്താൽ ശരിയാകുമോ എന്ന തോന്നൽ ഉണ്ടാകും. പ ക്ഷേ, എനിക്കിതു പറ്റുമെന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കും. ഒറ്റയടിക്ക് ഒരു കഥ കേട്ട് എനിക്കിതു പറ്റും എന്നു പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴുമില്ല. ഈ സംഘർഷം എപ്പോഴും മനസ്സിൽ നടന്നു കൊണ്ടിരിക്കുന്നു.

അതുപോലെ ‘നോ’ പറയലും അത്ര എളുപ്പമല്ല. നമുക്ക് നോക്കാം, ആലോചിക്കട്ടെ, എന്നൊക്കെയേ പറയാൻ പറ്റൂ. അങ്ങനെ പറഞ്ഞു പെട്ടു പോയ സാഹചര്യങ്ങളുമുണ്ട്.

ആരാധകർ പറയുന്നു, സൗന്ദര്യത്തിന്റെ രഹസ്യം സർജറിയാണെന്ന്...

ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല. െെദവം തന്നതല്ലാതെ ഒന്നുമെനിക്കില്ല. പിന്നെ സൗന്ദര്യം നിലനിർത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ഈ രംഗത്തു നിൽക്കുമ്പോൾ അതൊക്കെ തീര്‍ച്ചയായും വേണം.

ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പപ്പണിയല്ല. സൗന്ദര്യ സംരക്ഷണത്തിനു വർക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ, ചെറിയ ട്രീറ്റ്മെന്റുകൾ.

ഇതൊരു വലിയ വിഷയമാണെന്ന് എനിക്കു തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്ന ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാൻ. പക്ഷേ, ഇപ്പോഴെനിക്കറിയാം, ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം, മറ്റുള്ളവരുടെ നോട്ടത്തിലാണെന്ന്.

എന്റെ കോസ്റ്റ്യൂം പരീക്ഷണങ്ങൾ

ഉദ്ഘാടനത്തിനു പോകുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് േകാസ്റ്റ്യൂം ആണ്. ഒാരോ ഉദ്ഘാടനവും ഒാരോ െസലിബ്രേഷനാണ്. അപ്പോഴതു പരമാവധി ഗംഭീരമാക്കേണ്ടത് എന്‍റെ കടമയാണ്. അതു െകാണ്ട് നല്ല റിച്ച് ആയ വേഷങ്ങള്‍ തന്നെ ധരിക്കും.

െറഡിമെയ്ഡും ഡിെെസന്‍ േവഷങ്ങളും ഒക്കെ ഇടാറുണ്ട്. േകാസ്റ്റ്യൂം ഡിെെസനിങ് ഇഷ്ടമുള്ള പരിപാടിയാണ്. അതുെകാണ്ടു തന്നെ നല്ല ചില റഫറന്‍സുകള്‍ എടുത്തുവയ്ക്കും. പിന്നീട് ഡിെെസനര്‍ ഷിജുവും ഞാനും മമ്മിയും കൂടി ഡിസ്കസ് െചയ്തു ഡ്രസ് പ്ലാന്‍ െചയ്യും. ഒരു ടീംവര്‍ക് എന്നു പറയാം.

സിനിമകളില്‍ കാരക്ടറിന്‍റെ േവഷം മാത്രമേ പറ്റൂ. ഇതു പോലെ െവെെററ്റി ഒന്നും പറ്റില്ലല്ലോ. അപ്പോ പരീക്ഷണങ്ങള്‍ നടത്താനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉദ്ഘാടന േവദികള്‍. അതുെകാണ്ടു ഞാനവിടെയങ്ങ് അടിച്ചു പൊളിക്കും. എവിടെ നിന്നു വാങ്ങി, എന്താണു മെറ്റീരിയല്‍ എന്നൊക്കെ ഒരുപാടു പേര്‍ ഇപ്പോള്‍ കാണുമ്പോള്‍ ചോദിക്കാറുമുണ്ട്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍