Monday 16 November 2020 12:54 PM IST

‘മംമ്തയെ ആരുടെയെങ്കിലും കയ്യില്‍ അങ്ങേല്‍പ്പിക്കണം, എന്നിട്ട് സ്വസ്ഥരാകണം’ എന്ന ചിന്ത ഒരിക്കലും അവര്‍ക്കുണ്ടായിരുന്നില്ല! മനസ്സ് തുറന്ന് മംമ്ത

V.G. Nakul

Sub- Editor

mammtha ചിത്രം– ശ്രീകാന്ത് കളരിക്കല്‍

‘‘ജീവിതത്തിലെ ഒരു പോയിന്റില്‍ വച്ച് ഞാന്‍ ഉറപ്പിച്ചു, സ്വതന്ത്രയായ സ്ത്രീയായി നില്‍ക്കാന്‍ എനിക്ക് സാധിക്കണമെന്ന്. മറ്റൊരാള്‍ എന്നെ സംരക്ഷിക്കുമെന്ന് വിശ്വസിച്ച് ജീവിക്കാന്‍ ഒരുക്കമായിരുന്നില്ല. അച്ഛനും അമ്മയും എന്നെ വളര്‍ത്തിയത് ചുണക്കുട്ടിയായാണ്. ‘മംമ്തയെ ആരുടെയെങ്കിലും കയ്യില്‍ അങ്ങേല്‍പ്പിക്കണം. എന്നിട്ട് സ്വസ്ഥരാകണം’ എന്ന ചിന്ത ഒരിക്കലും അവര്‍ക്കുണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല. മംമ്ത മറ്റൊരാളെ ആശ്രയിച്ച് ജീവിക്കേണ്ടി വരരുത് എന്ന നിര്‍ബന്ധം അവര്‍ക്കുണ്ട്’’. –മംമ്ത മനസ്സ് തുറക്കുകയാണ്. അഭിനയ ജീവിതത്തിന്റെ പരിനഞ്ചാം വർഷത്തിൽ ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം തന്റെ കരിയറിലെയും ജീവിതത്തിലെയും പുതിയ വിശേഷങ്ങൾ പങ്കുവച്ചു.

‘‘പതിമൂന്നോ പതിനാലോ വയസ്സു മുതല്‍ വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങിയ ആളാണ് ഞാന്‍. അതെന്റെ ജീവിതശൈലിയുടെ ഭാഗമാണ്. എന്തു ചെയ്യുമ്പോഴും അതേക്കുറിച്ച് കൃത്യമായ അറിവുണ്ടാകണം എന്നു നിര്‍ബന്ധമുണ്ട്. ചില കാര്യങ്ങളില്‍ പെട്ടെന്നു തീരുമാനമെടുക്കാന്‍ പറ്റില്ല എന്നതു മാത്രമാണ് ഇതിെന്‍റയൊരു കുഴപ്പം’’. – താരം പറയുന്നു.

മംമ്തയുടെ അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം.