Tuesday 15 December 2020 11:52 AM IST

ഞാൻ ജനിച്ച് അറുപതാം ദിവസം എന്റെ അമ്മ പോയി, മരിക്കും മുമ്പ് എന്നെ ഏൽപ്പിച്ചത് ആ കൈകളിൽ: കുറിപ്പ്

V R Jyothish

Chief Sub Editor

nandu ചിത്രം: ശ്രീകാന്ത് കളരിക്കൽ

തേൻമാവിൻ കൊമ്പത്ത്’ എന്ന സിനിമയുടെ ഷൂട്ടിങ് പൊള്ളാച്ചിയിൽ നടക്കുന്നു. പ്രിയദർശനും മോഹ ൻലാലും ഉൾപ്പെട്ട സിനിമയിലെ പ്രധാനപ്പെട്ടവരൊക്കെ താമസിക്കുന്ന ഹോട്ടലിൽ ഒരാൾ ബാഗും പിടിച്ചു നിൽക്കുന്നു. ജൂനിയർ ആർട്ടിസ്റ്റാണ്. ദൂരെ ചെറിയ ഹോട്ടലിലാണ് ജൂനിയർ ആർട്ടിസ്റ്റുകൾക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ പ്രിയദർശൻ ഹോട്ടലിലേക്ക് വരുമ്പോൾ ഈ ജൂനിയർ ആർട്ടിസ്റ്റ് തനിക്ക് ഒരുക്കിയ താമസസ്ഥലത്തേക്ക് പോകാനൊരുങ്ങുന്നു. ഇതറിഞ്ഞ പ്രിയൻ പറയുന്നു,

‘‘നീ വേറെയെങ്ങും പോകണ്ട എന്റെ മുറിയിൽ താമസിക്കാം’’ ചിത്രീകരണം തീരുന്നതു വരെ പ്രിയദർശൻ ഒരാളെ തന്റെ മുറിയിൽ താമസിപ്പിക്കണമെങ്കിൽ അത് നന്ദു അല്ലാതെ മറ്റാരുമാകാൻ വഴിയില്ല.

ഏകദേശം നാലു പതിറ്റാണ്ടായി സിനിമയുടെ ഓരങ്ങളിലുണ്ട് ഈ നടൻ. മിന്നിമറയുന്ന ചെറിയ ചെറിയ കഥാപാത്രങ്ങളായി. അതിലുപരി ലൊക്കേഷനിലെ ഉത്സാഹക്കമ്മിറ്റിക്കാരനായി. ‘‘നാലുദിവസത്തെ ഷൂട്ടിങ്ങായിരിക്കും എനിക്ക്. എന്നാലും 40 ദിവസവും ഞാൻ ലൊക്കേഷനിൽ കാണും ’’നന്ദുവിന്റെ ജീവിതം അദ്ഭുതപ്പെടുത്തുന്ന ഒരു സിനിമയാണ്.

പറന്നു പോയ അമ്മക്കിളി

ഞാൻ ജനിച്ച് കൃത്യം അറുപതാം ദിവസം എന്റെ അമ്മ സുകുമാരി മരിച്ചു. പ്രസവത്തെ തുടർന്നുള്ള സങ്കീർണതകളായിരുന്നു കാരണം. മരിക്കും മുന്‍പ് അമ്മ എന്നെ സ്വന്തം അനുജത്തിയുടെ കൈകളിലേ ൽപ്പിച്ചു. അവരാണ് എന്നെ വളർത്തിയത്.

വിജയലക്ഷ്മി എന്നാണ് കുഞ്ഞമ്മയുടെ പേര്. എനി ക്ക് പത്ത് വയസ്സുള്ളപ്പോഴാണ് കുഞ്ഞമ്മയ്ക്ക് ഒരു മകൾ പിറക്കുന്നത്. എന്റെ ഒരേയൊരു പെങ്ങൾ ലക്ഷ്മി. അവളിപ്പോൾ ഖത്തർ എയർവേസിൽ ജോലി ചെയ്യുന്നു.

സ്വാതി തിരുനാൾ സംഗീത കോളജിൽ അധ്യാപികയായിരുന്നു അമ്മ. തിക്കുറിശ്ശിയുടെ ‘സ്ത്രീ’എന്ന സിനിമയിൽ അ മ്മ നാലു പാട്ടുകൾ പാടിയിട്ടുണ്ട്. ആ പാട്ടുകൾ ഞാൻ ഒരുപാട് അന്വേഷിച്ചു, കിട്ടിയില്ല. അതൊന്നു കിട്ടിയിരുന്നെങ്കിൽ എനിക്ക് അമ്മയുടെ സ്വരമെങ്കിലും കേൾക്കാമായിരുന്നു.

എന്റെ അച്ഛൻ കൃഷ്ണമൂർത്തി തമിഴ് ബ്രാഹ്മണനാ യിരുന്നു. തമിഴിൽ നായകനായും ഉപനായകനായും അഭിനയിച്ചിട്ടുണ്ട്. ‘ത്യാഗി’ എന്ന സിനിമയിൽ അച്ഛൻ നായകനായിരുന്നു. വി. എൻ ജാനകിയമ്മയായിരുന്നു നായിക.

ഞാൻ ഒരിക്കൽ ജാനകിയമ്മയെ കാണാൻ പോയി എംജിആറിന്റെ വീട്ടിൽ. കൃഷ്ണമൂർത്തിയുടെ മകൻ എന്ന പരിഗണനയിൽ വലിയ സ്വീകരണമാണ് തന്നത്. അച്ഛനോടൊപ്പമുള്ള ഒരു സിനിമാ സ്റ്റില്ലും ഞാൻ അവർക്ക് സമ്മാനിച്ചു.

കോഴിക്കോട് വച്ചായിരുന്നു അച്ഛന്റെ മരണം. ഞാൻ ചെന്നപ്പോൾ ആശുപത്രി അധികൃതർ 120 രൂപ എന്നെ ഏൽപ്പിച്ചു അച്ഛന്റെ പഴ്സിൽ ഉണ്ടായിരുന്ന പണം. എന്റെ ഓർമയിൽ അച്ഛൻ എനിക്കായി കരുതിയിരുന്ന സമ്പാദ്യം.

വിശദമായ വായന വനിത ഡിസംബർ ആദ്യ ലക്കത്തിൽ