Friday 25 August 2023 02:41 PM IST

‘ഓംകാറിന്റെ ജനനത്തോടെ കുഞ്ഞാവയുടെ അച്ഛനും അമ്മയും ആയി, പെട്ടെന്നുപ്രായം കുറഞ്ഞതു പോലെ’: സകുടുംബം നരേൻ

Vijeesh Gopinath

Senior Sub Editor

naren-family-4

ശാന്തം എന്ന ഭാവം ‘കണ്ടുപിടിച്ച’ മൂന്നു പേർ ഈ വീട്ടിലുണ്ടെന്നു തിരിച്ചറിയാൻ അധിക നേരം വേണ്ടി വന്നില്ല. കൊടുങ്കാറ്റ് അലറിയാലും കൂൾ ആയിരിക്കുന്ന അച്ഛനും മകളും– നരേനും മകൾ തന്മയയും. പിന്നെ, ഒാഷോ എന്ന നായ്ക്കുട്ടി.

ഫോട്ടോഷൂട്ടിനിടെ ലൈറ്റ് വയ്ക്കാൻ പോ യ ആൾ ഒാഷോയുടെ കാലിലൊന്നു ചവിട്ടി. ഒന്നും മിണ്ടാതെ ഒരു ‘ഷോ’യും കാണിക്കാതെ ഒാഷോ എഴുന്നേറ്റു. പിന്നെ കുറച്ചപ്പുറം മാറി താടി തറയിൽ മുട്ടിച്ചു ഗാഢമൗനം തുട ർന്നു. മൂന്നു പേർക്കും ഒരേ ഭാവം എങ്ങനെ വ ന്നെന്നു ചോദിച്ചപ്പോൾ നരേൻ രഹസ്യമായി ഒരു കഥ പറഞ്ഞു.

ഒരാഴ്ച പ്രായമുള്ളപ്പോഴാണ് ഒാഷോ വീട്ടിലെത്തുന്നത്. പ്രായം ഏഴു ദിവസമാണെങ്കിലും കുര പി.ജിക്കു പഠിക്കുന്ന മട്ട്. വാ അടയ്ക്കാതെ കുര.

ഒരു ദിവസം അതു സംഭവിച്ചു. ഒാഷോയുടെ കലപില കേട്ടു വിരൽ ചൂണ്ടി മഞ്ജു ഒ രൊറ്റ അലർ‌ച്ച. ‘‘ഇനി ന‌ിന്റെ ശബ്ദം കേട്ടു പോകരുത്.’’ അന്ന് പേടിച്ചതാണ് ഒാഷോ. ഇപ്പോൾ കുരയ്ക്കാൻ‌ തോന്നിയാൽ ഒന്നു കഷ്ടിച്ചു മൂളും. അത്രമാത്രം. ഞങ്ങൾക്കു സംഭവിച്ചതും ഇതൊക്കെ തന്നെയാണോ എന്നു ചോദിക്കരുത് ഉത്തരം പറയില്ല.’’പൊട്ടിച്ചിരിക്കിടയിലേക്ക് മഞ്ജുവും ഒാംകാറും എത്തുന്നു.

മഞ്ജു: സത്യത്തിൽ നരേന്റെ ഭാവം ശാന്തം അല്ല. വിജയം ഉണ്ടായാലും പരാജയം സംഭവിച്ചാലും നരേൻ ഒരേ പോലെയാണു മ നസ്സിലേക്ക് എടുക്കുന്നത്. ഏതു കാര്യവും നിസ്സംഗതയോടെ കാണുന്ന ആ ഭാവത്തിന് ഇ തുവരെ പേരിട്ടിട്ടില്ല.

ഈ വീട്ടിൽ ഏറ്റവും കൂടുതൽ ബഹളമുണ്ടാക്കുന്നതു ഞാനാണ്. അപ്പോൾ എന്നേക്കാളും ശബ്ദമുണ്ടാക്കുന്ന മറ്റൊരാൾ വേണോ? അതാണ് അന്ന് അലറിയത്. ഇപ്പോൾ സ്ഥിതി മാറി. എനിക്കു പുതിയൊരു കമ്പനി കിട്ടി, ഒാംകാ ർ. ഞങ്ങളിലാരാണു കൂടുതൽ ബഹളം വയ്ക്കുന്നത് എന്ന കാര്യത്തിലാണു നരേന്റെയും തന്മയയുടെയും സംശയം.

തന്മയ ഒൻപതിൽ. ഒാംകാറിന് എട്ടു മാസം. പുതിയ ആ ളുടെ വരവോടെ വീട് ആകെ മാറിയില്ലേ?

നരേൻ: തന്മയ എത്രത്തോളം നിശബ്ദയാണോ അത്രത്തോളം ആക്ടീവ് ആണ് ഒാംകാർ. തന്മയ വളർന്നതോടെ ഞങ്ങളും ‘മുതിർന്നു’ പോയിരുന്നു. കൗമാരക്കാരിയുടെ അച്ഛനും അമ്മയും എന്ന ഭാവമായിരുന്നു ഞങ്ങൾക്ക്.

പക്ഷേ, ഒാംകാറിന്റെ ജനനത്തോടെ പിന്നെയും കുഞ്ഞുവാവയുടെ അച്ഛനും അമ്മയും ആയി. പെട്ടെന്നുപ്രായം കുറഞ്ഞതു പോലെ. രണ്ടുപേരും തമ്മിൽ ഇത്രയും പ്രായവ്യത്യാസം ഉള്ളത് ഒരർഥത്തിൽ നന്നായി. തന്മയ ഒരു ചേച്ചിയമ്മ ആയാണ് അവനെ നോക്കുന്നത്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഓണം സ്പെഷ്യൽ ലക്കത്തിൽ (വനിത ഓഗസ്റ്റ് 19–സെപ്റ്റംബർ–ഓഗസ്റ്റ് 1 ലക്കത്തിൽ)

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ.