Saturday 23 March 2019 03:09 PM IST

രണ്ടുതവണ പ്രണയിച്ചിട്ടും ഒരുമിക്കാത്ത ‘ജോടി’കളായതിന്റെ കഥയുമായി സാജൻ സൂര്യയും വരദയും!

Unni Balachandran

Sub Editor

sajan-varadha2 ഫോട്ടോ : ശ്യാം ബാബു

സ്‌റ്റൈലൻ ലുക്കിൽ ചുറ്റിക്കറങ്ങുന്ന നായകൻ, ഒട്ടും മൈൻഡില്ലാതെ വീട്ടിലേക്കു നടക്കുന്ന നായിക. അവസാനം നായകന്റെ കിടിലൻ നമ്പറുകളിൽ ബ്ലോക്കായി നായിക, രണ്ടാളും ഒരുമിക്കുന്നു...

സാജൻ : കട്ട്, കട്ട്, കട്ട്. അതൊക്കെ സിനിമയിൽ. ഇവിടെ നായികയെ വീഴ്ത്താൻ കുറഞ്ഞതൊരു മൂന്നൂറ് എപ്പോസോഡിന്റെ ആയുസ്സെങ്കിലും വേണം...

വരദ : സിനിമയുടെ കാര്യം പറയുമ്പോ, ചേട്ടനെന്തിനാ സീരിയലിലേക്കു പോകുന്നത്?

സാജൻ : മനുഷ്യന്റെ കഥ എല്ലായിടത്തും ഒരുപോലെയാ... ഇപ്പൊ ‘മനോജ്’ എന്ന എന്റെ കഥാപാത്രത്തിന്റെ  നായികയായി ‘ഇളയവൾ ഗായത്രി’യിലെ ഗൗരിയല്ലേ ഇയാൾ. അതോണ്ട് ആ സ്കെയിലിൽ ആലോചിച്ചാ മതി.

വരദ : ശരി... എന്നാലിനി ആ ലെവലിൽ ഞാനൊന്ന് വീശി നോക്കിയാലോ...

സാജൻ : ട്രൈ ചെയ്യൂ... നോക്കട്ടെ...

എക്സ്പീരിയൻസ് പാര

വരദ : ഇത്രയും നാളത്തെ എക്സ്പീരിയൻസ് കൊണ്ട് പറയുകയല്ല...

സാജൻ : എന്നെ പുകഴ്ത്താനാണെങ്കിൽ കുറച്ച് താഴത്തെ കട്ടയിൽ പറഞ്ഞാ മതി.

വരദ : സീരിയൽ രംഗത്തെ മുടിചൂടാമന്നനാണ് സാജൻ ചേട്ടൻ.

സാജൻ : ഉള്ള മുടിയാണെങ്കിൽ വെട്ടിയും കളഞ്ഞു.

വരദ : അതൊന്നും  പോരാത്തതിന് സിനിമയിൽ അഭിനയിക്കാനുള്ള ലുക്കും... എന്നിട്ടുമെന്താ സിനിമ ചെയ്യാത്തത്?

സാജൻ : അപ്പോ, അതായിരുന്നു ഉദ്ദേശ്യം... നിന്നെ കൂടെക്കൂട്ടിയ എന്നെ പറഞ്ഞാ മതിയല്ലൊ?

വരദ : എന്നാലും പറ, സാജൻ ചേട്ടാ. എന്താ സിനിമയിൽ അഭിനിയിക്കാത്തെ?

sajan-varadha1 സാജൻ സൂര്യ, ഭാര്യ വിനിത, മക്കൾ മാളവിക മീനാക്ഷി

സാജൻ : സിനിമയിലെ നായികമാർ എനിക്കുവേണ്ടി സിനിമ വേണ്ടെന്നുവച്ച് സീരിയലിലേക്കു വരുമ്പോ ഞാനെന്തിന് സിനിമയിലേക്കു പോകണം. ശരിയല്ലേ?

വരദ : തികച്ചും ആവശ്യമില്ലാത്ത ചോദ്യമായിരുന്നല്ലേ...

സാജൻ : അതെ. വരദയുടെ ബൗണ്‍സർ സാജൻ സൂര്യ വളരെ ഈസിയായി സിക്സർ പറത്തിയിരിക്കുകയാണ്.

വരദ : അത്രയ്ക്കൊന്നുമില്ല... ആദ്യത്തെ നീക്കം ചെറുതായിട്ടൊന്ന് പാളിയെന്നേ ഉള്ളൂ,  ഞാൻ ഇനിയും ആക്രമിക്കും.

സാജൻ : എന്തിന്?

വരദ : എന്നെ കല്യാണം കഴിക്കാത്തതിന്?

സാജൻ : കല്യാണമോ.... ഛേ, അതിന് നമ്മൾ സെപ്പറേറ്റ് കല്യാണം കഴിച്ചതല്ലേ കുട്ടീ. എന്താ ദാസപ്പൻ കുട്ടിയെ നിനക്കിപ്പോ ഇങ്ങനെ തോന്നാൻ?

വരദ : എന്നെ വഞ്ചിച്ചതും ചതിച്ചതുമൊക്കെ വെറും തമാശയായിരുന്നോ?

സാജൻ  : നീയിതെങ്ങോട്ടാ ഈ പറഞ്ഞു പോകുന്നേ? എ ന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമുക്ക് ശരിയാക്കാം?

വരദ : എന്നെ കല്യാണം കഴിക്കണമെന്നതാണ് ആവശ്യം.

സാജൻ : ഇതിലെന്തോ ഉഡായിപ്പുണ്ടല്ലോ?

വരദ :  പേടിച്ചു പേടിച്ചു... സത്യം പറ, പേടിച്ചില്ലേ?

സാജൻ : പേടിച്ചു. ഇനി കാര്യം പറ?

വരദ : എന്നെ ഇതിപ്പോ രണ്ടാമത്തെ തവണയല്ലേ കല്യാണം കഴിക്കാതെ പറ്റിക്കുന്നത്, സീരിയലിൽ ?

സാജൻ : ഹൊ.... അതിപ്പോ, ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ?

sajan-varadha3

വരദ : ഉണ്ട്... ഞാൻ ആദ്യമായി സീരിയലിൽ അഭിനയിക്കുന്നത് ചേട്ടന്റെ കൂടെയല്ലേ. ‘അമല’യിൽ. കെട്ടും കെട്ടും എന്നു പറഞ്ഞിട്ട് അവസാനം എന്നെ പറ്റിച്ചില്ലേ. ഇതിപ്പോ ഈ സീരിയലിലും കെട്ടാമെന്നു പറഞ്ഞിട്ടിപ്പോ കോടതിയും കേസുമായി നടക്കുകയല്ലേ?

സാജൻ : ഇതൊരു വല്ലാത്ത കുറ്റപ്പെടുത്തലായിപ്പോയല്ലോ ഈശ്വരാ... ലോകത്തൊരു നടനും ഇങ്ങനെയൊരു ഗതികേട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല.

വരദ : എന്റെ കാര്യമോ. ആദ്യത്തെ സീരിയലിൽ കല്യാണം  നടക്കാതിരുന്നതു കൊണ്ട് എന്റെ രാശിയല്ലേ പോകണേ???

സാജൻ : സീരിയലിൽ കല്യാണം നടന്നില്ലെങ്കിലെന്താ, ശരിക്കുമുള്ള കല്യാണം നടന്നല്ലോ? അതു പോരെ....

വരദ : പറയുന്നത് കേട്ടാൽ തോന്നും, എ ന്റെ കാരണവൻമാരുടെ സ്ഥാനത്തുനിന്ന്  ചേട്ടനാണിത് നടത്തിയതെന്ന്.

പ്രണയവും ക്രിക്കറ്റും

സാജൻ : പിന്നെ, എന്റെ സ്ട്രോങ് സപ്പോർട്ടില്ലായിരുന്നെങ്കിൽ നടക്കില്ലായിരുന്നു.

വരദ : ഓ പിന്നെ, എന്നിട്ട് ജിഷിൻ ആദ്യം ചോദിച്ചപ്പോ ഞാൻ സമ്മതിച്ചില്ലായിരുന്നല്ലോ?

സാജൻ : ആഹാ... ഇതറിയാൻ വേണ്ടിയാ ഞാൻ ചോദിച്ചത്. അവന്റെ ആദ്യത്തെ പ്രപ്പോസൽ ചീറ്റിയിരുന്നു, അല്ലേ?

സാജൻ : ഏയ്... ചീറ്റിയൊന്നും പോയില്ല, ആദ്യം എന്നോട് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ എനിക്ക് മറുപടി പറയാൻ മടിയായിരുന്നു,  ഞാനിഷ്ടമല്ലെന്നു പറഞ്ഞു. പിന്നെയും, പ്രപ്പോസ് ചെയ്തു വന്നപ്പോ, വീട്ടിൽ വന്ന് ആലോചിക്കണമെന്ന് പറഞ്ഞു. അങ്ങനെയൊരു തീരുമാനമേ എനിക്ക് താൽപര്യമുള്ളായിരുന്നു. അങ്ങനെ ജിഷിൻ വീട്ടിൽ വന്നു സംസാരിച്ചു.

സാജൻ : അതും എന്റെയൊരു സംശയമാണ്, ജിഷിൻ പ്യൂവർ വെജിറ്റേറിയൻ. നീയാണെങ്കിൽ നോൺവെജ് ഭക്ഷണത്തിന്റെ ആരാധിക. അതൊക്കെ അവന്റെ പാവം വീട്ടുകാര് സമ്മതിച്ചോ?

വരദ: അതിനിടയിൽ എനിക്കിട്ട് വയ്ക്കണ്ട. എല്ലാവരും സമ്മതിച്ചു, അങ്ങനെ കല്യാണവും സെറ്റായി.

സാജൻ : ഞാനവനോട് പറഞ്ഞതാ വലിയ അപകടത്തിലേക്കാണു പോകുന്നതെന്ന്. അവനപ്പൊ യാചനകളൊന്നും ചെവിക്കൊണ്ടില്ല, അവസാനം പാവത്തിന് ഈ ഗതിയായി.

വരദ : ഒരു ഗതിയുമില്ല, ജിഷിൻ ഭയങ്കര ഹാപ്പിയാ...

സാജൻ  : ആകെയുണ്ടായൊരു ഗുണം  നമ്മുടെ സീരിയൽ സംഘടന ആത്മയുടെ ‘ഫെയ്മസ് പ്രിമിയിർ ലീഗ്’ ക്രിക്കറ്റ് ടീമിന്, ചിയർ ഗേളായി ഒരാളെക്കൂടെ കിട്ടിയതാണ്.

വരദ : ചിയർ ഗേൾ കഥ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഗർഭിണിയായിരുന്ന എന്നെയും വലിച്ചോണ്ട് ക്രിക്കറ്റ് കളിക്ക് പോയിട്ട് എല്ലാരും കൂടെ അവസാനം എന്നെ ഒറ്റയ്ക്കാക്കി.

sajan-varadha5 വരദ, ഭർത്താവ് ജിഷിൻ, മകൻ ജിയാൻ

സാജൻ : അതിപ്പൊ ഹൈദരാബാദ് പോയി ക്രിക്കറ്റ് കളിക്കുന്ന സീനെന്നൊക്കെ കേൾക്കുമ്പോ ഞങ്ങൾ വിചാരിച്ചത് നമ്മളിവിടുന്നു കുറച്ച് ആളുകളെയൊക്കെ കൊണ്ടുപോകണമെന്നാണ്. പക്ഷേ, അവിടെ ചെന്നപ്പോഴല്ലെ നല്ല കിടിലൻ ചിയർ ഗേൾസ് പിള്ളേര് ഇഷ്ടം പോലെ. പാവം ജിഷിൻ മാത്രം പോസ്റ്റ്.

വരദ : പിന്നെ, ജിഷിനും നിങ്ങള്‍ടെ കൂടെ അടിച്ചുപൊളിച്ചു നടക്കുവായിരുന്നു. ഞാൻ മാത്രമാണ് ‘പോസ്റ്റ്’ ആയത്.

സാജൻ : ഇത്ര വലിയൊരു നടിയെ ‘പോസ്റ്റ്’ ആക്കിയതിൽ ഞങ്ങൾ അതീവ ദുഃഖിതരായിരുന്നു.

വരദ : നിങ്ങളല്ലേ സീരിയലിലെ സൂപ്പർ സ്റ്റാർ, ഞങ്ങളൊക്കെ പാവങ്ങൾ.

സാജൻ : പിന്നെ, വരദ ‘വിനീത് ശ്രീനിവാസന്റെ’ നായികയായി ‘മകന്റെ അച്ഛനി’ല്‍ അഭിനയിച്ച നടിയല്ലേ. വിനീതിനെ പോലൊരു ആൾടെ കൂടെ അഭിനയിച്ചതിന്റെ എക്സ്പീരിയൻസും ഉള്ളയാളല്ലേ.

വരദ : വേറെയും കുറച്ചു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിനെന്താ?

സാജൻ  : പണ്ടു പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്, എ നിക്കു ഭയങ്കര എക്സ്പീരിയൻസുണ്ട് അഭിനയത്തിൽ, അതുകൊണ്ട് എല്ലാവരും എന്നെ ബഹുമാനിക്കണമെന്ന്.

വരദ : ദൈവമേ, ഇങ്ങനെ കള്ളം പറയരുതു കേട്ടൊ, ദുഷ്ടാ. ഞാൻ അങ്ങനെ പറയില്ലെന്ന് എല്ലാവർക്കും അറിയാം.

സാജൻ : അതൊക്കെ പോട്ടെ, ഇടയ്ക്ക് ബ്രേക്കൊക്കെ എടുത്തല്ലോ. എന്തു പറ്റി, അഭിനയം നിർത്താൻ?

വരദ : ഏയ്, അഭിനയം നിർത്തിയതൊന്നുമല്ല.

സാജൻ :  കുട്ടിയുണ്ടായകൊണ്ട് കുറച്ചു നാള് മാറി നിൽക്കാമെന്നു കരുതിയോ?

വരദ : അതെ, എങ്ങനെ മനസ്സിലായി?

സാജൻ: ദേ, കള്ളം പറഞ്ഞാൽ ലൈറ്റ് കത്തുന്നൊരു മൊ ബൈൽ ആപ്ലിക്കേഷൻ എന്റെ കയ്യിലുണ്ട് കേട്ടോ. അത് കത്തും, എന്നിട്ട് സത്യം വിളിച്ചു പറയും.

വരദ : ഓഹോ, എന്നിട്ട് ‘ആപ്പ്’ എന്താ പറയുന്നത്?

സാജൻ : കൊച്ചുണ്ടായ സമയത്തൊക്കെ വീട്ടിലിരുന്ന് വെറുതെയങ്ങ് തിന്നു. അങ്ങനെ തടി നല്ല പോലെയങ്ങു കൂടി. അതുകൊണ്ട് അഭിനയിക്കാൻ വന്നില്ല. അങ്ങനെയാണ് ആപ്ലിക്കേഷൻ പറയുന്നത്. ശരിയാണോ?

വരദ :  അങ്ങനെയൊരു മേക്കോവർ ജീവിതത്തിൽ സംഭവിച്ചു.

സാജൻ : മോക്കോവറല്ല, ഫൂഡ് ഓവർ. ഓവറായിട്ട് ഫൂഡ് കഴിച്ചു. തടി കൂടിയതുകൊണ്ട് സ്ക്രീനിൽ വരാൻ മടി.

വരദ : ആ... അങ്ങനെയും പറയാം.

സിനിമയും സീരിയലും

സാജൻ : വരദയുടെ പേര് വരദയെന്നല്ലല്ലൊ?

വരദ : അല്ല, എമിയെന്നാണ് പേര്. ഹീറോയിൻ  ആയി അഭി നയിക്കുന്നതിനു മുൻപ് ചെറിയ റോളിൽ രണ്ട് സിനിമ ചെയ്തു. ഓഡിഷന്  ശേഷം തികച്ചും അപ്രതീക്ഷിതമായി കിട്ടിയ ഓഫറായിരുന്നു ‘സുൽത്താനി’ലേ നായികവേഷം.  ലോഹിതദാസ് സാറാണ് പേര് മാറ്റണമെന്ന് പറഞ്ഞത്, അപ്പോ ന്യൂമറോളജി നോക്കി ‘വരദയായി.’ സാജൻ ചേട്ടന്‍ അഭിനയത്തിലെത്തിയത് എങ്ങനെയാണ്?

സാജൻ : 19 വർഷമായി ഞാൻ റിപീറ്റഡിച്ചു പറയുന്ന കഥ പറഞ്ഞാൽ ബോറടിക്കും. അതോണ്ട് പഴയൊരു നാടകം പൊട്ടിയ കഥ പറയാം.

വരദ : നാടക നടനായിരുന്നല്ലേ?

സാജൻ : നാടകമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, ഇത് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ചെയ്തൊരു സംഭവത്തെ പറ്റിയാ പറയുന്നത്. റോബട്ടും മനുഷ്യനും തമ്മിലുള്ള ഇന്ററാക്‌ഷനായിരുന്നു നാടകത്തിന്റെ സ്‌റ്റോറി ലൈൻ.  

വരദ : ആഹാ... ‘യെന്തിരൻ’ ടോപിക്ക് ആണല്ലൊ. എന്നിട്ട്?

സാജൻ : ഡയലോഗ് പറഞ്ഞു കഴിഞ്ഞ്  റോബട്ട് എന്നെ ഇടിച്ച് തെറിപ്പിക്കുന്നതാണ് ക്ലൈമാക്സ്. ഇംഗ്ലിഷിൽ അപാര
പാണ്ഡിത്യം ഉള്ളതുകൊണ്ട് തികച്ചും സ്വാഭാവികമായി ഡയലോഗൊക്കെ തെറ്റിപ്പോയി. റോബട്ടായി അഭിനയിക്കുന്നകൂ ട്ടുകാരൻ സ്നേഹമുള്ളവനാ, ഡയലോഗ് തെറ്റിയപ്പോ ക്ലൈമാക്സില്‍ എന്നെ ഇടിക്കേണ്ടത് ആദ്യമേ ഇടിച്ചിട്ട് അവൻ     പോയി. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഓർമയാണത്.

വരദ : അപ്പോ സിനിമ?

സാജൻ: സിനിമാജീവിതത്തെ പറ്റി പറയുകയാണെങ്കിൽ, ആകപ്പാടെ ചെയ്തത് ‘ബംഗ്ലാവിൽ ഔത’ എന്ന സിനിമയാണ്. അതിനു ശേഷം നല്ല വേഷങ്ങളൊന്നും വന്നില്ല. സിനിമ എപ്പോഴും ഇഷ്ടമാണ്, എല്ലാ സിനിമയും മുടങ്ങാതെ കാണുന്നയാളുമാണ്. പക്ഷേ, അവിടുള്ളവർക്കു നമ്മളെ വേണ്ടെന്നു വയ്ക്കുമ്പോ, നിർബന്ധിച്ചിട്ട് കാര്യമില്ലല്ലോ.

വരദ : അതാണ്. അഭിനയം തുടങ്ങിയത് സിനിമയിൽ ആണെങ്കിലും സീരിയലിൽ അഭിനയിച്ചതുകൊണ്ടാണെന്നു തോ     ന്നുന്നു, എനിക്കും സിനിമയിലേക്ക് വിളി വരാറില്ല.

സാജൻ: എന്നാ നമുക്ക് പുതിയൊരു വഴി നോക്കിയാലോ...?

വരദ : എന്ത് ?

സാജൻ : നമ്മൾ സിംഗിളായി അഭിനയിക്കുന്നതല്ലേ പ്രശ്നം.

വരദ : അതു കൊണ്ട് നമുക്ക് പെയറായി സിനിമയിലേക്ക് ഒ രു എൻട്രി നോക്കാമെന്നല്ലേ... ഇനി അങ്ങനെ ഒരു രാശി തെളിയാനുണ്ടെങ്കിൽ അത് നഷ്ടപ്പെടുത്തരുതല്ലോ.

സാജൻ : കറക്റ്റ്. ജോടി കിടിലനായതുകൊണ്ട് അങ്ങനെയായിരിക്കും ശുക്രൻ തെളിയുന്നത്.

വരദ : എങ്കിൽ ഞാൻ റെഡി. പറഞ്ഞ് സമ്മതിച്ചിട്ട് പറ്റിക്കരുത്.

സാജൻ : ഉറപ്പായും. നമ്മളിനി ഒരു വരവ് കൂടി വരേണ്ടി വരും...