തുളുമ്പിയ കണ്ണുകളും വിടര്‍ന്ന പുഞ്ചിരിയും നിറഞ്ഞ മുഖവുമായി അഗസ്ത്യ ഓടിയെത്തി. രണ്ടു ദിവസം അമ്മയെ പിരിഞ്ഞിരുന്നതിന്റെ സങ്കടവും ആദ്യമായി വാവയെ കണ്ടതിന്റെ സന്തോഷവും അവനുണ്ട്. വേഗം തന്നെ കുഞ്ഞനിയനെ മടിയിൽ വച്ചു വലിയ ചേട്ടനായി ഗമയിൽ ഒരു നോട്ടം. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമായിരുന്നു അതെന്നു പറയുന്നു സംവൃത സുനിൽ.
‘‘ഫെബ്രുവരി 20 നാണ് വാവ, ഞങ്ങളുടെ രൂദ്ര, ജനിച്ചത്. ഫെബ്രുവരി 21 നാണ് അഗസ്ത്യയ്ക്ക് അഞ്ചു വയസ്സു തികഞ്ഞതും. അച്ഛയും അമ്മയും കൊടുത്ത പ്രെഷ്യസ് ബർത്‍േഡ ഗിഫ്റ്റ് ആണ് രൂദ്ര എന്നാണവന്‍ പറയുന്നത്.’’ അമേരിക്കയിലെ നോർത്ത് കാരലീനയിലെ വീട്ടിലിരുന്ന് സംവൃത പ റയുന്നു.
മലയാളികൾക്കു സംവൃതയോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്നു തോന്നാറുണ്ടോ?
പ്രത്യേക സ്നേഹമാണോ എന്നറിയില്ല. പക്ഷേ, നാട്ടിൽ മാത്രമല്ല, ഇവിടെപ്പോലും എന്നെക്കണ്ടാൽ മലയാളികൾ ഓടി വരും. ഫോട്ടോ എടുക്കും. അവർക്കു ഇഷ്ടം അറിയിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇപ്പോള്‍ കൂടുതൽ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജിൽ ഷെയർ ചെയ്താൽ മതി, അപ്പോൾ തന്നെ കമന്റും ലൈക്ക്സും കുമിഞ്ഞു കൂടും. മഴവിൽമനോരമയിലെ റിയാലിറ്റി ഷോയിലൂടെയുള്ള രണ്ടാംവരവിനു ശേഷമാണ് ഞാൻ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. എന്നെ ഇത്രയധികം സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളതു വലിയൊരു അനുഗ്രഹം തന്നെയാണ്.
എന്റെ ഇൻസ്റ്റഗ്രാം ഫാൻ പേജ് തുടങ്ങിയിരിക്കുന്ന ജസ്റ്റിനാണ് ഏറ്റവും വലിയ ആരാധകൻ. എന്റെ െെകയില്‍ േപാലും ഇല്ലാതിരുന്ന ചിത്രങ്ങളും സ്റ്റില്ലുകളും ഒക്കെ ജസ്റ്റിന്റെ കൈയിലുണ്ട്. സത്യത്തില്‍ സോഷ്യൽ മീഡിയയിൽ എന്നെ ആക്ടീവ് ആയി നിര്‍ത്തുന്നത് ഈ ആരാധകനാണ്.
ഞങ്ങളുടെ ഫിറ്റ്നസ് സീക്രട്ട്
അമ്മ നാട്ടിൽ നിന്നു വന്നു പ്രസവരക്ഷ നടത്തിയിട്ടും സംവൃത ഇപ്പോഴും സ്ലിം ആൻഡ് ഫിറ്റ്. അതിനു കാരണവും സംവൃത തന്നെ പറയുന്നു.
‘‘പ്രസവത്തിനു മുൻപേ ഞാൻ പറഞ്ഞിരുന്നു, പ്രസവ ശേഷം മരുന്നു കഴിക്കാനൊന്നും എന്നോടു പറയണ്ടാന്ന്. ലേഹ്യങ്ങളും രസായനങ്ങളുമൊക്കെ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പക്ഷേ, വണ്ണം വയ്ക്കാനുള്ള സാധ്യതയും കൂടും. പിന്നെ, അതു കുറയ്ക്കാൻ ബുദ്ധിമുട്ടണം. കഴിഞ്ഞ തലമുറയിലുള്ളവര്‍ നന്നായി അധ്വാനിച്ചിരുന്നു. ഇപ്പോൾ അതുമില്ല.
എണ്ണ തേച്ചുള്ള വേതുകുളി മുടക്കിയില്ല. ഗർഭകാലം മുതലേ പച്ചക്കറികളും പ്രോട്ടീനും കൂടുതല്‍ ഉൾപ്പെടുത്തിയ ഭക്ഷണം ശീലമാക്കിയിരുന്നു. ആദ്യ മൂന്നു മാസം ഛർദ്ദിയും ക്ഷീണവും കാരണം ഭക്ഷണത്തോടു വലിയ കൊതി ഉണ്ടായിരുന്നില്ല. പിന്നെ, മധുരം ഒഴിവാക്കി വളരെ ഹെൽതി ആയിട്ടാണ് കഴിച്ചിരുന്നതും. പ്രസവശേഷം എന്റെ പഴയ വെയിറ്റിലേക്കു പോകാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ഡെലിവറിക്കു ശേഷം വണ്ണം വേഗം കുറഞ്ഞു. രണ്ടാമത്തേതിനു ശേഷം വണ്ണം കുറയ്ക്കൽ അത്ര എളുപ്പമായിരുന്നില്ല.
ഞാനും അഖിയും നല്ല ഹെൽത് കോൺഷ്യസ് ആണ്. വണ്ണം വയ്ക്കുന്നത് എനിക്കു സഹിക്കാൻ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് പ്രസവശേഷം വ്യായാമം ചെയ്യാൻ പറ്റുമെന്നായപ്പോൾ തന്നെ നടപ്പ് തുടങ്ങി. വീട്ടിൽ ചെറിയൊരു ജിമ്മുണ്ട്. അവിടെ ചെറുതായി വർക്ക്ഔട്ടും ചെയ്യും. അ താണ് ഫിറ്റ്നസ്സ് സീക്രട്ട്.
വിശദമായ വായന വനിത ഡിസംബർ ആദ്യ ലക്കത്തിൽ