Monday 22 February 2021 11:34 AM IST

ആ സമയങ്ങളിൽ ഞാന്‍ ഒറ്റയ്ക്കായിരുന്നു, കരയാൻ തോന്നി: ജീവിക്കേണ്ടെന്നും: കടന്നു പോയ വേദന: ശ്രീകല ശശിധരൻ പറയുന്നു

V.G. Nakul

Sub- Editor

sree-k-

ഒരുകാലത്ത്, ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ സോഫിയയുടെ സങ്കടങ്ങൾ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാർ. ‘മലയാളികളുടെ ‘മാനസപുത്രി’യായിരുന്ന ശ്രീകല കഴിഞ്ഞ കുറേയേറെക്കാലമായി അഭിനയത്തിൽ നിന്നു പൂർണമായി വിട്ടു നിൽക്കുകയാണ്. രണ്ടു വർഷത്തോളമായി ശ്രീകലയെ മിനിസ്ക്രീനിൽ കണ്ടിട്ട്. ഭർത്താവ് വിപിനും മകൻ സാംവേദിനുമൊപ്പം യുകെയിലെ ഹോർഷാമിൽ കുടുംബിനിയുടെ റോളിലാണിപ്പോൾ പ്രിയതാരം. ഇവിടെ ഐടി മേഖലയിലാണ് വിപിന് ജോലി.

അമ്മയുടെ മരണം വല്ലാതെ തളർത്തിയോ ?

പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ഇതത്ര വലിയ കുഴപ്പമാണോ’ എന്നൊക്കെയായിരുന്നു എന്റെ വിചാരം. അമ്മ പോയ ശേഷം ഞാൻ ആ അവസ്ഥയിലേക്കെത്തി. അമ്മ മരിച്ച ശേഷം ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമ യമാണ്. മാസത്തിൽ കുറച്ചു ദിവസത്തെ വർക്കേ ഉണ്ടാകൂ. ആ ദിവസങ്ങളിലേക്ക് മാത്രം കണ്ണൂരിൽ നിന്ന് വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തണം. പ്രായമുള്ള ആളുകളാണല്ലോ, ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി മോനെയും കൊണ്ട് ലൊക്കേഷനിൽ പോകാൻ തുടങ്ങി. അവന്റെ അ വധി ദിവസങ്ങൾ നോക്കി ഡേറ്റ് ക്രമീകരിക്കും.

ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളില്‍ പോയിക്കഴിഞ്ഞാൽ ഞാനൊറ്റയ്ക്കാണ് വീട്ടിൽ. ആ സമയത്തൊക്കെ, എന്താ പറയുക. വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോന്നും. അങ്ങനെ കുറേ തോന്നലുകളായിരുന്നു.

അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മ നസ്സ് തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അ ങ്ങനെയൊരാളാണ് പെട്ടെന്ന് ഇല്ലാതായത്. എന്റെ ഒരു ഭാഗം തളർന്നതു പോലെയായിരുന്നു.

മോനെയും വിപിനേട്ടനെയും ഓർത്തു മാത്രമാണ് പിടിച്ചു നിന്നത്. എനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നൽ. അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. ‘നീ ഇനി അവിടെ നിൽക്കണ്ട...’ എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്. എനിയ്ക്കിനി ഒറ്റയ്ക്ക് നിൽക്കാനാകില്ല. ഭർത്താവും മ കനും ഒപ്പമുള്ളപ്പോൾ ഞാൻ സന്തോഷവതിയാണ്.

‘അമ്മക്കുട്ടി’യായിരുന്നു ശ്രീകല എന്നു കേട്ടിട്ടുണ്ട് ?

അമ്മയാണ് എനിക്കൊപ്പം ലൊക്കേഷനിൽ വന്നിരുന്നത്. മോ ൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതും അമ്മയാണ്.

ലിവർ സിറോസിസ് മൂലം അമ്മ ആശുപത്രിയിലായപ്പോള്‍ എനിക്കൊരു നല്ല വേഷം വന്നിരുന്നു. അതിനു വേണ്ടി കോസ്റ്റ്യൂംസൊക്കെ എടുത്തു. ആശുപത്രിയിൽ ചെന്ന് എല്ലാം അ മ്മയെ കാണിച്ചു. പിന്നീട് അമ്മയെ മംഗലാപുരത്ത് ആശുപത്രിയിലേക്കു മാറ്റി. അവിടെ കാണാൻ ചെന്നപ്പോഴും പുതിയ സീരിയലിനെക്കുറിച്ചും വേഷത്തെക്കുറിച്ചുമാണ് അമ്മ ചോദി ച്ചത്. രണ്ട് ദിവസം കഴിഞ്ഞ് അമ്മ പോയി. ആ സീരിയൽ നട ന്നുമില്ല. അമ്മ പോയതോെട ആ ഭാഗ്യവും നഷ്ടപ്പെട്ടു. ഇപ്പോഴും അമ്മയെ സ്വപ്നത്തിൽ കാണും. ‘എനിക്കു കാണണം അമ്മാ...’ എന്നു മനസ്സിൽ തോന്നുന്ന ദിവസം അമ്മ വ രും. പിറ്റേന്ന് വലിയ സന്തോഷത്തിലാകും ഞാൻ.

വിശദമായ വായന വനിത ഫെബ്രുവരി രണ്ടാം ലക്കത്തിൽ