Monday 09 December 2019 12:03 PM IST

‘അന്ന് നോ പറഞ്ഞിരുന്നെങ്കിൽ പ്രണയം മാത്രമല്ല സൗഹൃദം കൂടി എന്നന്നേക്കുമായി നഷ്ടമാകുമായിരുന്നു’

Lakshmi Premkumar

Sub Editor

sl േഫാട്ടോ: േജാമോന്‍ ഹനാന്‍, YKP

അവതാരകയാണ്, നർത്തകിയാണ്, സിനിമാ നടിയാണ് അതിലെല്ലാം ഉപരി മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ പ്രാണനാണ് ശ്രീലക്ഷ്മി ശ്രീകുമാർ. അച്ഛനെ സ്നേഹിച്ച പോലെ തന്നെ മലയാളികൾ ശ്രീലക്ഷ്മിയേയും നെഞ്ചോട് ചേർത്തു. വേദനകളിലും സന്തോഷങ്ങളിലും കൈ പിടിച്ച് ഒപ്പം നിന്നു. റിയാലിറ്റി ഷോയുടെ ഭാഗമായപ്പോൾ ഇരു കൈയ്യും നീട്ടി സ്വികരിച്ചു.

ഇപ്പോഴിതാ ശ്രീലക്ഷമിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മൂഹൂർത്തം എത്തി ചേർന്നിരിക്കുന്നു. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ജിജിന്‍ എന്ന കൊമേഴ്സ്യൽ പൈലറ്റിന്റെ ജീവിതസഖിയാകാനുള്ള ഒരുക്കത്തിലാണ് ശ്രീലക്ഷ്മി. ഇരുവരുടെയും പ്രിയപ്പെട്ട സ്ഥലമായ ദുബായിലെ ബുക്തൈർ റസ്റ്ററന്റിൽ കാണുമ്പോൾ കല്യാണത്തിന്റെ തിടുക്കങ്ങളൊന്നും ശ്രീലക്ഷ്മിയുടെ മുഖത്തില്ല. എന്നാൽ ജീവിതത്തിൽ ആദ്യത്തെ ഇന്റർവ്യൂ ന ൽകുന്നതിന്റെ എല്ലാ ടെൻഷനും ജിജിന്റെ മുഖത്തുണ്ട്.

sreelakshmi

ആദ്യത്തെ കണ്ടുമുട്ടൽ

ശ്രീലക്ഷ്മി: പറന്നുയരുന്ന വിമാനത്തിന്റെ പൈലറ്റിനെ നോക്കി പുഞ്ചിരിക്കുന്ന യാത്രക്കാരി. ആ പുഞ്ചിരി സൗഹൃ ദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുന്നു. ആകാശത്തിൽ കണ്ടുമുട്ടിയവർ ഭൂമിയിൽ വിവാഹിതരാകുന്നു. ഇ ങ്ങനെയൊരു കഥയാണ് എല്ലാവരും പ്രതീക്ഷിക്കുക.

പക്ഷേ, അത്തരം ട്വിസ്റ്റൊന്നും ഞങ്ങളുടെ കഥയ്ക്കില്ല. ഞാനും ജിജിനും അയൽക്കാരായിരുന്നു. എറണാകുളം സേക്രഡ് ഹാർട് കോളജിൽ ഡിഗ്രിക്കു ചേർന്നപ്പോൾ പഠന സൗകര്യത്തിനായി ഞാനും അമ്മയും കോളജിനടുത്ത് ഒരു ഫ്ലാറ്റെടുത്തു. അവിടെ തന്നെയാണ് ജിജിനും കുടുംബവും താമസിച്ചിരുന്നത്. ഞങ്ങളുടെ അമ്മമാരാണ് ആദ്യം പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. അങ്ങനെ പതുക്കെ ഞങ്ങളും ഫ്രണ്ട്സായി.

sreelakshmi

ജിജിൻ: 2014 ലാണ് ലക്ഷ്മിയെ ആദ്യമായി കാണുന്നത്. കൊല്ലത്താണ് അച്ഛന്റേയും അമ്മയുടേയും വീടെങ്കിലും ഞങ്ങൾ കുടുംബമായി ദുബായ് സെറ്റിൽഡാണ്. ഞാന്‍ ജ നിച്ചതും വളര്‍ന്നതും ഇവിടെയാണ്. പക്ഷേ, കൊച്ചിയോടാണ് ഏറെ അടുപ്പം. അതുകൊണ്ട് നാട്ടിൽ വരുമ്പോൾ എ‌പ്പോഴും കൊച്ചിയിലെ ഫ്ലാറ്റിലാണ് താമസം. അമ്മയും ല ‌ക്ഷ്മിയുടെ അമ്മ കലയും സുഹൃത്തുക്കളായ ശേഷം വീട്ടിൽ എപ്പോഴും ലക്ഷ്മിയുടെ കാര്യം പറയും. പിന്നെ, ലക്ഷ്മിയുടെ കുടുംബകാര്യങ്ങളെക്കുറിച്ചെല്ലാം അറിഞ്ഞപ്പോൾ എനിക്കും ലക്ഷ്മിയെ പരിചയപ്പെട്ടാൽ കൊള്ളാമെന്നായി. അങ്ങനെയിരിക്കെ ഒരു ദിവസം പരിചയപ്പെട്ടു. അങ്ങോട്ടൊരു ഹായ്, ഇങ്ങോട്ടൊരു ഹായ്. പിന്നെ, ഇടക്കിടെ കാണുമ്പോഴെല്ലാം ജസ്റ്റ് എന്തെങ്കിലും പറയും, അത്രേയുള്ളൂ.

sreelakshmi-we3213

ശ്രീലക്ഷ്മി: ജിജിൻ മറ്റൊരു നാട്ടിൽ ജനിച്ചു വളർന്നതു കൊണ്ട് നമ്മുടെ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. സ്ട്രെയ്റ്റ് ഫോർവേഡായാണ് സംസാരിക്കുക. എനിക്കു കൊച്ചിയിൽ സൗഹൃദങ്ങള്‍ നന്നേ കുറവായിരുന്നു. അമ്മ സ്ട്രിക്ടാണ്. ഫ്രണ്ട്സിനൊപ്പം കറങ്ങി നടക്കാനും ‘ചിൽ ചെയ്യാനുമൊന്നും വിടില്ല. ആറു മണിയാകുമ്പോൾ വീട്ടിൽ കയറണം. അതു നിർബന്ധം. അപ്പോൾ പുറത്ത് ഒരു സൗഹൃദ വലയം ഉണ്ടാക്കാനുള്ള സാധ്യത കുറഞ്ഞു. സ്വാഭാവികമായും നമ്മൾ തൊട്ടടുത്തുള്ളവരുമായി കൂടുതൽ അടുക്കും. അതോടെ ഞാനും ജിജിനും നല്ല കൂട്ടുകാരായി. ഒരേ സ്ഥലത്ത് താമസിക്കുന്നതു കൊണ്ട് അൽപം നേരം വൈകിയാലൊന്നും വല്യ സീനില്ലെന്ന മട്ടായി.

ജിജിൻ: സത്യത്തിൽ ഞങ്ങൾ ഒരേ തൂവൽ പക്ഷികളായിരുന്നു. എനിക്കും കൊച്ചിയിൽ സൗഹൃദങ്ങളില്ല. ലക്ഷ്മിയുമായി പരിചയപ്പെട്ടപ്പോൾ മനസ്സിലായി, ഞങ്ങളുടെ ടേസ്റ്റ് ഒരുപോലെ തന്നെ. ഫൂഡാണ് ഞങ്ങള്‍ക്ക് ഒരുപോലെ യുള്ള ആദ്യത്തെ ഇഷ്ടം. പക്ഷേ, എനിക്ക് കേരളത്തിൽ എവിടെയൊക്കെ ടേസ്റ്റി ഫൂഡ് കിട്ടും എന്നൊന്നും അറിയില്ല. ല ക്ഷ്മിയാണ് ഗുരു. ഞങ്ങൾ പല രുചികളും പരീക്ഷിക്കാന്‍ കൊച്ചി മുഴുവൻ കറങ്ങും. ദുബായ്‌യിൽ നിന്നു നാട്ടിൽ വന്നു കഴിഞ്ഞാൽ പിന്നെ, ഫൂഡ് ഹണ്ടിങ്ങാണ്. ഞാൻ വരുമ്പോഴേക്കും ലക്ഷ്മി കുറേ സ്ഥലങ്ങൾ ലിസ്റ്റ് ചെയ്ത് വെച്ചിട്ടുണ്ടാകും. അങ്ങനെ സൗഹൃദം വളർന്നു.

sreelakshmi

ആദ്യം ഇഷ്ടം പറഞ്ഞത്

ശ്രീലക്ഷ്മി: സംശയം വേണ്ട, ജിജിൻ തന്നെ. പുള്ളി മലയാളത്തിൽ അത്ര കംഫർട്ടല്ല. അപ്പോൾ ഓരോ വാക്കും പറയുന്നതു കുറച്ച് സ്ട്രഗിൾ ചെയ്താണ്. ഞാനാണെങ്കിൽ നേരെ തിരിച്ചും. എനിക്ക് എപ്പോഴും ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കണം. ദുബായ്ക്ക് പോയാലും ജിജിൻ ഇടയ്ക്കിടെ വിളിക്കും, ഞങ്ങൾ സംസാരിക്കും. അങ്ങനെ നാട്ടിലുള്ള ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ‘നാളെ ഞാന്‍ ഒരു കാര്യം പറയും. അതു തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്ക് അറിയില്ല....’ എന്നൊക്കെ ഭയങ്കര ഇൻട്രോ. എനിക്ക് അപ്പോഴേ സംഭവം കത്തി.

ജിജിൻ: ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാളെ പ്രപോസ് ചെയ്യുന്നത്. അതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. കാരണം, നോ പറഞ്ഞാൽ പ്രണയം മാത്രമല്ല ചിലപ്പോള്‍ സൗഹൃദം കൂടി എന്നന്നേക്കുമായി നഷ്ടമാകും. അതുകൊണ്ട് എന്നെത്തന്നെ ഒന്നു കൂളാക്കാനാണ് ആ ഇൻട്രോയൊക്കെ ഇട്ടത്. പിറ്റേദിവസം രാത്രി വിളിച്ചിട്ട് ഇഷ്ടമാണെന്ന കാര്യം പറഞ്ഞു. പക്ഷേ, ലക്ഷ്മിയുടെ ഭാഗത്തു നിന്നു നോ റസ്പോൺസ്. അ തോടെ ആകെ ടെൻഷനായി.

ശ്രീലക്ഷ്മി: ജിജിൻ ഇതു പറഞ്ഞതിന്റെ പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് ഞാൻ പഠിച്ച സ്കൂളിൽ ഒരു പരിപാടിയിൽ പങ്കെടുക്കണം. ജിജിന്‍ പ്രൊെപാസ് െചയ്താല്‍ ‘യെസ്’ പ റയണോ ‘നോ’ പറയണോ എന്നു ചിന്തിക്കാൻ പോലുമുള്ള സമയമില്ല. പുലർച്ചെ എഴുന്നേറ്റ് റെയിൽവേ സ്‌റ്റേഷനിൽ എ ത്തിയപ്പോഴുണ്ട് അവിടെ ജിജിൻ നില്‍ക്കുന്നു. എനിക്കു ചിരി വന്നു. പക്ഷേ, കൂടെ അമ്മയുള്ളതു കൊണ്ട് ഞങ്ങൾ വളരെ കാഷ്വലായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. എന്റെ മറുപടിയൊന്നും കിട്ടാതായപ്പോൾ ആള് ടെൻഷൻ കയറി റെയിൽവേ സ്‌റ്റേഷനിൽ എത്തിയതാണ്. അന്നാണത്രേ ജിജിൻ ആദ്യമായി പ്ലാറ്റ് ഫോം ടിക്കറ്റ് എടുക്കുന്നത്. അതിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. പക്ഷേ, ആ യാത്രയിൽ തന്നെ ഞാൻ മനസ്സിൽ ഒരായിരം വട്ടം യെസ് പറഞ്ഞു കഴിഞ്ഞിരുന്നു.

Tags:
  • Celebrity Interview