ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രദ ർശിപ്പിച്ച പുതിയ ചിത്രം ഫാർമയുടെ റെഡ് കാർപറ്റ് ഇവന്റ് ക ഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയതേയുള്ളൂ ശ്രുതി രാമചന്ദ്രൻ. വനിതയോടു സംസാരിച്ചു തുടങ്ങിയതും ആ സന്തോഷമാണ്. ‘‘ആദ്യമായാണ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. സിനിമാ പ്രേമികൾ ഒന്നിച്ചുകൂടുന്ന ഇടത്ത് എത്തുന്നതു തന്നെ സ ന്തോഷമുള്ള അനുഭവമാണെന്ന് ഇപ്പോഴറിയാം.
‘ഞാൻ’ എന്ന ആദ്യ സിനിമയ്ക്കു ശേഷം ഇനി സിനിമ വേണ്ട എന്നു തീരുമാനിച്ചിരുന്നു. ‘പ്രേത’ ത്തിലേക്കു ജയേട്ടൻ (ജയസൂര്യ) വിളിക്കുമ്പോഴും ‘സിനിമിലേക്കില്ല’ എന്നാണു മറുപടി പറഞ്ഞത്. പത്തു വർഷത്തിനിപ്പുറം സിനിമ എന്നെ ഒരുപാടു മാറ്റി. എന്റെ പ്രിയപ്പെട്ട ഇടം ഇവിടെയാണ്.’’
ഫാർമയുടെ വിശേഷങ്ങൾ പറയൂ...?
അതൊരു സോഷ്യൽ ഡ്രാമയാണ്, ത്രില്ലർ സ്വഭാവവുമുണ്ട്. നിവിൻ പോളിയാണു നായകൻ. ഡോ. ജാനകി എന്ന കഥാപാത്രമാണു ഞാൻ ചെയ്യുന്നത്.
കരിയറിലെ ആദ്യ ഡോക്ടർ വേഷമാണ്. അതി ൽ വേറൊരു സന്തോഷം കൂടിയുണ്ട്. അച്ഛന്റെ അമ്മ ചന്ദ്രവല്ലി ചെന്നൈയിൽ ഗൈനക്കോളജിസ്റ്റായിരുന്നു. അമ്മൂമ്മ റിട്ടയർ ചെയ്തു കഴിഞ്ഞും പഴയ പേഷ്യന്റ്സ് മക്കളെയും കൊണ്ടു കാണാൻ വരുന്നതൊക്കെ രസമുള്ള ഓർമകളാണ്. ആളുകളോട് അമ്മൂമ്മ ഇടപെടുന്നതു പോലെയാണ് ഡോക്ടർ ജാനകിയുടെ രീതികളും. അതാണു റഫറൻസ്.
ചെന്നൈയിലെയും കൊച്ചിയിലെയും ആഘോഷങ്ങളെ കുറിച്ചു പറയൂ...
ചെന്നൈയിലെ ഓർമകളിൽ മിന്നിത്തിളങ്ങുന്നതു ദീപാവലിയാണ്. വെളുപ്പിനു പടക്കം പൊട്ടിക്കാൻ പോകും. ക്ഷീണിച്ചു വരുമ്പോഴേക്കും ബ്രേക് ഫാസ്റ്റ് റെഡിയായിരിക്കും, ദോശയും ചിക്കൻ കറിയും. ഇപ്പോഴും ആ കോംബിനേഷൻ കണ്ടാൽ മനസ്സു കൊണ്ട് അഞ്ചു വയസ്സുകാരിയാകും.
പൊങ്കലിനു രാവിലെ അമ്മൂമ്മയുടെ വക ചക്കര പൊങ്കൽ കിട്ടും. ആറു വയസ്സിലാണു ഞങ്ങൾ നാട്ടിലേക്കു വന്നത്. ഇപ്പോഴും പൊങ്കലിന് അമ്മൂമ്മ സ്പെഷൽ മുടക്കാറില്ല. സ്കൂൾ, കോളജ് കാലത്തും പിന്നീട് അധ്യാപികയായപ്പോഴും എല്ലാ ആഘോഷങ്ങളിലും മുന്നിലുണ്ടാകും. ഡാൻസ് ആണ് മെയിൻ, പാട്ടിൽ കൈ വച്ചിട്ടേയില്ല.
പുതിയ വീട്ടിലെ ക്രിസ്മസ് ഒരുക്കങ്ങളെന്താണ് ?
മൂന്നു വർഷം മുൻപാണു പുതിയ വീട്ടിലേക്കു മാറിയത്. ആദ്യത്തെ ക്രിസ്മസ് ഗംഭീരമായിരുന്നു. ന വംബർ മുതലേ തന്നെ ഓരോന്നു വാങ്ങി വീട് ക്രിസ്മസ് മൂഡിലാക്കി. ഈ വർഷം നാട്ടിലുണ്ടാകില്ല, പക്ഷേ പോകും മുൻപു ക്രിസ്മസ് ആഘോഷിക്കും. ഗെറ്റ് ടുഗെദർ ആണ് മെയിൻ. ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളായി അതു ദിവസങ്ങൾ നീളും.
ഫ്രാൻസിസിന്റെ ഇൻസ്റ്റഗ്രാം നിറയെ ‘ഹാപ്പി കപ്പിൾ’ വിഡിയോകളാണ്. എന്താണു സന്തോഷത്തിന്റെ രഹസ്യം ?
ഇൻസ്റ്റഗ്രാമിൽ കാണുന്നതിനേക്കാൾ ബ്യൂട്ടിഫുളാണു ഞങ്ങളുടെ ബന്ധം. ഒൻപതു വർഷം ഞങ്ങൾ പ്രണയിച്ചു, കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷമായി. ഏതു ബന്ധമായാലും ഉറപ്പും ആഴവും നിലനിർത്താൻ രണ്ടുപേരും ഒരുപോലെ പരിശ്രമിക്കണം. ആശയവിനിമയവും പരസ്പര ബഹുമാനവും പ്രധാനമാണ്.
ആർക്കിടെക്ടായ ശ്രുതിയുടെ വീട് വിശേഷം പറയൂ...
എവിടെ പോയാലും സന്തോഷത്തോടെ തിരിച്ചെത്തുന്ന ഹാപ്പി സ്പേസാകണം വീട്. നല്ല വെളിച്ചം, ധാരാളം ചെടികൾ, ഫിക്സ് അല്ലാത്ത ഫർണിച്ചർ എന്നിവയാണു ഡിസൈൻ കൺസപ്റ്റ്. ലിവിങ് റൂമിലെ മിക്ക ഫർണിച്ചറും 100 വർഷമെങ്കിലും പഴക്കമുള്ളതാണ്. ഫ്രാൻസിസിന്റെ മുതുമുത്തച്ഛന്റെ കസേരയും എന്റെ അമ്മൂമ്മയുടെ ടീപോയുമൊക്കെ കൂട്ടത്തിലുണ്ട്. മുകൾ നിലയിലെ ഫർണിച്ചറെല്ലാം ഞാൻ ഡിസൈൻ ചെയ്തു.
സമ്പാദ്യത്തിൽ ഭൂരിഭാഗവും ചെലവിടുന്നതു വീടിനു വേണ്ടിയാണ്. എപ്പോഴും വീട് ഒരുപോലെ ഇരിക്കുന്നത് ഇഷ്ടമില്ല. കുറച്ചു നാൾ മുൻപു വരെ ഓഫിസ് സ്പേസ് ബെഡ് റൂമിലായിരുന്നു. ഇപ്പോൾ അതു മാറ്റി. ഫ്രാൻസിസിന്റെ ഓഫിസ് റിനവേറ്റ് ചെയ്തപ്പോൾ ഐഡിയാസ് കൊ ടുത്തിരുന്നു. അച്ഛന്റെ ഓഫിസും റിനവേറ്റ് ചെയ്തു.
ഗ്ർർർ ലെ മൃദുലയും നടന്ന സംഭവത്തിലെ റോസ്‌ലിനും ഭാര്യ റോളുകളിൽ രണ്ടറ്റത്താണല്ലോ ?
നടന്ന സംഭവത്തിലെ റോസ്‌ലിൻ വളരെ കംഫർട്ടബിളായ റിലേഷൻഷിപ്പിൽ മുന്നോട്ടു പോകുന്നയാളാണ്. ഗ്ർർർ ലെ മൃദുല തിരിച്ചാണ്. ഭർത്താവു മനസ്സിലാക്കാത്തതിലുള്ള വിഷമമാണു മൃദുലയുടെ ദേഷ്യമായി പുറത്തുവരുന്നത്. ഒരുപാടു മൃദുലകൾ നമ്മുടെ ചുറ്റുമുണ്ട്. അവരല്ല, സാഹചര്യങ്ങളാണ് നെഗറ്റീവ് എന്നു തിരിച്ചറിയണം.
നീരജയിൽ ടൈറ്റിൽ റോൾ ചെയ്യുമ്പോഴും പാച്ചുവും അത്ഭുത വിളക്കിലും ഒറ്റ സീനിൽ വന്നു പോകുന്നു ?
സിനിമ തിരഞ്ഞെടുക്കാൻ ഹാർഡ് ആൻഡ് ഫാസ്റ്റ് റൂൾസ് ഒന്നുമില്ല. സംവിധായകൻ അഖിൽ സത്യൻ ഒരേയൊരു കാര്യമാണു പറഞ്ഞത്, ‘ഇതിൽ ഒന്നുമില്ല ശ്രുതിക്കു ചെയ്യാൻ. പക്ഷേ, വന്ന് അഭിനയിക്കാമോ ?’ സത്യസന്ധമായ ആ ഓഫറാണു പാച്ചുവും അത്ഭുതവിളക്കും തന്നത്.
സെൻസിറ്റീവായ ഒരു വിഷയമാണു നീരജ ൈകാര്യം ചെയ്തത്. അത്തരം റോൾ വരുമ്പോൾ സംവിധായകനും ടീമും വിഷയം ശരിയായി കൈകാര്യം ചെയ്തിട്ടുണ്ടോ എ ന്നാണു നോക്കുക. പിന്നെ, നൂറു ശതമാനം ആത്മാർഥമായി തന്നെ അഭിനയിക്കും. സിനിമ പുറത്തു വരുമ്പോൾ ചിലരെങ്കിലും പറയുന്ന നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാറുണ്ട്. അഭിനയത്തിൽ പിന്നീടു തിരുത്തലുകൾ വരുത്താൻ അതു സഹായിക്കും. പക്ഷേ, അനാവശ്യ കാര്യങ്ങൾ പറഞ്ഞു നെഗറ്റിവിറ്റി പരത്തുന്നവരെ മൈൻഡ് ചെയ്യില്ല.
എഴുത്തിൽ പുതിയ വിശേഷങ്ങളുണ്ടോ ?
‘ഇളമൈ ഇതോ ഇതോ’യ്ക്കു ശേഷം ഫ്രാൻസിസുമായി ചേർന്ന് എഴുതിയതു ഹോട്സ്റ്റാറിനു വേണ്ടി മിസ് പെർഫെക്ട് എന്ന വെബ് സീരീസാണ്. ഫ്രാൻസിസ് തനിച്ച് എഴുതുന്ന സിനിമകൾ വരുന്നുണ്ട്.
രൂപാ ദയാബ്ജി
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ