ADVERTISEMENT
ലാലു അലക്സിന്റെ മകൻ ബെൻ വിവാഹിതനായി. വധു മീനു ലണ്ടനിൽ നഴ്സിങ് വിദ്യാർഥിനിയാണ്. പിറവം കൊച്ചു പള്ളിയിൽവച്ച് ഇന്ന് പതിനൊന്ന് മണിക്കായിരുന്നു വിവാഹം. ലാലു അലക്സ് തന്നെയാണ് വിവാഹ വാർത്ത അറിയിച്ചത്.

‘ലോകം മുഴുവനുമുള്ള എന്റെ മലയാളീ സുഹൃത്തുക്കളെ, എന്റെ മകൻ ബെന്നിന്റേയും മീനുവിന്റേയും വിവാഹം, പിറവം കൊച്ചു പള്ളിയിൽ വെച്ച് ഇന്നു 11.00 AMന് ആശിർവ്വദിക്കപ്പെടുന്ന കാര്യം ഒത്തിരി സന്തോഷത്തോടെ എല്ലാവരേയും അറിയിച്ചു കൊള്ളട്ടെ. ഏവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങൾ രണ്ടു കുടുംബാംഗങ്ങളുടേയും കൂടെ ഉണ്ടാകുമെന്നു വിശ്വ്വസിക്കുന്നു.’ ലാലു അലക്സ് പറഞ്ഞു.

നേരത്തെ ബെന്നിന്റെയും മീനുവിന്റെയും വിവാഹഫോട്ടോ ഫെയ്സ്ബുക്കിൽ പ്രചരിച്ചത് വാർത്തയായിരുന്നു. റജിസ്റ്റർ ഓഫീസിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നത്. പിന്നീട് അതിന് വിശദീകരണവുമായി ലാലു അലക്സ് രംഗത്തെത്തിയിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT