ADVERTISEMENT
ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി മാളവിക നായർ. വിഷയങ്ങൾക്ക് മുഴുവൻ എ പ്ലസ് നേടിയാണ് മാളവിക പഠനത്തിലും മിടുക്കിയാണെന്ന് െതളിയിച്ചത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് മാളവിക മികച്ച വിജയം സ്വന്തമാക്കിയത്. തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലായിരുന്നു മാളവിക പഠിച്ചിരുന്നത്.

കറുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായരെ മലയാളം ആദ്യം നെഞ്ചേറ്റിയത്. ഒരു വിങ്ങലായി പ്രേക്ഷക ഹൃദയം കീഴടക്കിയ മല്ലിയിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാല താരത്തിനുള്ള 2006–ലെ സംസ്ഥാന അവാർഡും നേടി. അഞ്ചു വർഷത്തിനു ശേഷം ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം വീണ്ടും മാളവികയെ തേടിയെത്തി.

രണ്ടു സംസ്ഥാന പുരസ്കാരങ്ങളുടെ പെരുമയിൽ മലയാള സിനിമയിലെ ഏറ്റവും തിളക്കമുള്ള ബാലതാരങ്ങളിലൊരാളായി മാറിയ മാളവിക ബാലതാരത്തിൽ നിന്നു നായിക നിരയിലും അരങ്ങേറ്റം നടത്തിയിരുന്നു. ദിലീപ് നായകനായി എത്തിയ ജോർജേട്ടൻസ് പൂരത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്.

കൂടുതൽ വാർത്തകൾക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT