ദുൽഖർ സൽമാനും റാണ ദഗുബതിയും എങ്ങനെയാണ് ആത്മമിത്രങ്ങളായത്? ആ കഥ ഇങ്ങനെ
Mail This Article
ദുല്‍ഖർ സൽമാന് ഇവിടെ മാത്രമല്ല, അങ്ങ് തെലുങ്കു നാട്ടിലുമുണ്ടോ ആരാധകർ എന്നാണ് ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത്. നമ്മുടെ ഡിക്യുവിന് കുഞ്ഞുണ്ടായപ്പോൾ സാക്ഷാൽ പല്ലാലദേവൻ റാണ ദഗുബതിയും അഭിനന്ദിക്കാൻ എത്തിയതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാൻ കാരണം. കുഞ്ഞിനെയും ഭാര്യ അമലിനെയും കാണാന്‍ താന്‍ വൈകാതെ ദുൽഖറിന്റെ വീട്ടിലേയ്ക്ക് വരുമെന്ന് ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തപ്പോള്‍ ആരാധകർ ആവേശത്തിലായി.
കുഞ്ഞിക്കയുടെ പേരും പെരുമയും അതിരുകൾ ഭേദിച്ചതായി എല്ലാവരും ഉറപ്പിച്ചു. എന്നാൽ റാണ ദഗുബതിയുമായി തനിക്കുള്ള അടുപ്പം എങ്ങനെയാണെന്ന് സാക്ഷാൽ ദുൽഖർ സൽമാൻ തന്നെ വെളിപ്പെടുത്തുന്നു. ഇരുവരും സിനിമയില്‍ താരങ്ങളാകുന്നതിനു മുന്‍പുള്ള ചങ്ങാത്തമാണ്. തെലുങ്കു സൂപ്പർതാരം നാഗാർജുനയുടെ മകൻ നാഗചൈതന്യ ചെന്നൈയിലാണ് പഠിച്ചത്. അവന്റെ ആത്മമിത്രമാണ് റാണ. ആ വഴിയാണ് താനും റാണയും ചങ്ങാതിമാരായതെന്ന് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ വെളിപ്പെടുത്തുന്നു. ഇപ്പോൾ മനസിലായില്ലേ, ദുൽഖർ ആള് കൊലമാസാണെന്ന്...