പിറന്നാൾ ആശംസകൾ അവഗണിച്ചു; സോനം കപൂറിന് ബിഗ് ബി നൽകിയ മറുപടി വൈറലാകുന്നു
Mail This Article
×
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമാണ് അമിതാഭ് ബച്ചൻ. ബോളിവുഡിന്റെ ഈ ബിഗ് ബിയുടെ ഒരു സന്ദേശമെങ്കിലും കിട്ടാൻ കൊതിക്കുന്നവരാണ് സിനിമാ മേഖലയിലുള്ളവർ എല്ലാം. എന്നാൽ അടുത്തിടെ നടി സോനം കപൂർ അവഗണിച്ച ബിഗ് ബിയുടെ പിറന്നാൾ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ജൂണ്‍ ഒമ്പതിനായിരുന്നു സോനം കപൂറിന്റെ മുപ്പത്തിരണ്ടാം പിറന്നാള്‍. സിനിമാ മേഖലയിൽ ഉള്ളവരെല്ലാം സോനത്തിന് ആശംസകൾ നേർന്നു, ഒപ്പം അമിതാഭ് ബച്ചനും. എല്ലാവർക്കും നന്ദി പറഞ്ഞ സോനം ബിഗ് ബിയെ മാത്രം കണ്ടില്ല. തിരിച്ച് ഒരു മറുപടി സന്ദേശം പോലും അയച്ചില്ല. ഇതോടെ രോഷാകുലനായ ബിഗ് ബി ദേഷ്യവും ഇഷ്ടക്കേടും ട്വിറ്ററിലൂടെ തന്നെ താരത്തെ അറിയിച്ചു.
സുനില്‍ ഷെട്ടിയുടെ ആശംസയ്ക്ക് സോനം നല്‍കിയ മറുപടി ട്വീറ്റിലാണ് ബിഗ് ബി തന്റെ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ’’ഒരുപാട് നന്ദി... ടണ്‍ കണക്കിന് സ്നേഹം എന്നായിരുന്നു സുനില്‍ ഷെട്ടിക്കുള്ള സോനത്തിന്റെ ട്വീറ്റ്. അതിനു താഴെയായി, "ഇത് ഞാനാണ് അമിതാഭ് ബച്ചന്‍. നിന്റെ പിറന്നാളിന് ഞാനൊരു എസ്എംഎസ് അയച്ചിരുന്നു. അതിനു നീ മറുപടി തന്നില്ല." ഇങ്ങനെയായിരുന്നു അമിതാഭ് ബച്ചന്‍ രോഷത്തോടെയുള്ള ട്വീറ്റ്.
ട്വീറ്റ് കണ്ടതോടെ ഞെട്ടിയ സോനം ഉടൻതന്നെ മറുപടിയും നൽകി. സന്ദേശം തനിക്ക് കിട്ടിയില്ലെന്നും അഭിഷേകിന് മറുപടി അയച്ചിരുന്നുവെന്നും. തെറ്റ് സംഭവിച്ചതിൽ മാപ്പ് അപേക്ഷിച്ചുമായിരുന്നു സോനത്തിന്റെ ട്വീറ്റ്. എന്തായാലും സംഭവം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.