ADVERTISEMENT
ഓരോ സിനിമകളിലും വിവിധ മേക്കോവറുകളിൽ എത്തുന്ന ജയസൂര്യയുടെ വസ്ത്രങ്ങളും അതുപോലെ വ്യത്യസ്തമാണ്. അടുത്തിറങ്ങിയ ജയസൂര്യയുടെ ചിത്രം ഫുക്രിയിലെ കുർത്തയും യുവാക്കൾക്കിടയിൽ തരംഗമായിരുന്നു. ഫുക്രി കുർത്ത തയ്യാറാക്കിയത് ഭാര്യ സരിത ജയസൂര്യയാണ്. കുർത്തയ്‌ക്ക് ഡിമാന്റ് കൂടിയതോടെ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ, തനിക്കും ഒരു ‘ഫുക്രി’ കുർത്ത വേണമെന്ന് പറഞ്ഞ് ജയൂര്യയെ വിളിച്ചു. ആ വിളിയിൽ ഞെട്ടിയത് ജയസൂര്യ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ സരിതയും കൂടിയാണ്. ഒരു ഫാഷൻ ഡിസൈനർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്ന് സരിത ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

"മോനേ... ലാലാണ് "

കഴിഞ്ഞ ദിവസം ലാലേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ... നിന്റെ ഫുക്രി സിനിമയിലെ ആ കുർത്ത ആരാ ഡിസൈൻ ചെയ്തേ ?ഞാൻ പറഞ്ഞു അത് എന്റെ ഭാര്യ സരിതയാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് ഡ്രെസ് ഡിസൈൻ ചെയ്ത് തരാൻ പറയോ?

അത് കേട്ടപ്പോ തന്നെ ഞാൻ െഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടൻ തന്നെയാണോ? ഞാൻ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പർ തന്നെയാണ് ..

ഞാൻ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ... എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടൻ എവിടെയാണെങ്കിലും ഞാൻ എത്തിച്ച് തരും. അങ്ങനെ ഇന്നലെ ഞങ്ങൾ ലാലേട്ടന്റെ വീട്ടിൽ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത സൂപ്പർ സ്റ്റാറും അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും ഡിസൈൻ ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങൾ ഞാൻ കണ്ടു.

അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയിൽ കേറിയപ്പോ മുതൽ ഇവള് കണ്ണ് തുറക്കുന്നില്ല.. ദൈവമേ പണിയായാ... തീർന്നു പോയോന്ന് ഞാൻ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു, ''ഇത് മതി ജയാ, ഇതാണ് എന്നെപ്പോലെയുള്ള ഒരു fashion desginer- ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം".– ജയസൂര്യ പറഞ്ഞു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT