ADVERTISEMENT
ഇടവേളയ്ക്കു ശേഷം ഫെയ്സ്ബുക്കിൽ കുടുംബചിത്രം പങ്കുവച്ചു നിശാൽ ചന്ദ്ര. ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് നിശാൽ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത നിശാൽ വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാണ്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകന്‍ നിഷാല്‍ ചന്ദ്ര കുവൈറ്റ്‌ നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അഡ്വൈസറായിരുന്നു.

സോഫ്റ്റ്‌വെയർ വിദഗ്ധനായ നിശാലിന് അടുത്തിടെ ഗ്രീൻ കാർഡ് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിശാൽ കുവൈറ്റിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ‌കാവ്യാ മാധവനുമായി ആറു മാസം നീണ്ട ദാന്പത്യത്തിനു ശേഷമുണ്ടായ വിവാഹ മോചനം ഏറെ വിവാദങ്ങൾ സ‌ൃഷ്ടിച്ചിരുന്നു. തുടർന്നാണ് ചെങ്ങന്നൂർ ബുധനൂര്‍ എണ്ണക്കാട്‌ തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ്‌ നാഥിന്റെയും മകള്‍ രമ്യ എസ്‌ നാഥിനെ വിവാഹം ചെയ്തത്. മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യ.
nishal-chandra2
nishal-chandra3
nishal-chandra5
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT