ADVERTISEMENT

വർഷങ്ങൾക്കുമുൻപ്  ദിലീപ്  ’എന്ത് ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളേ..’ എന്ന് നായിക മന്യയെ നോക്കി പാടിയപ്പോൾ മലയാളികളെല്ലാം അത് അംഗീകരിച്ചു കൊടുത്തു. കാരണം ഗോതമ്പിന്റെ നിറമുള്ള, വലിയ കണ്ണുകളുള്ള ആ സുന്ദരിയെ മലയാളികൾക്ക് ഒരുപാടിഷ്ടമായിരുന്നു. വർഷങ്ങൾക്കിപ്പുറം മന്യ വീണ്ടും ആ പാട്ട് പാടുന്നു.. എന്നാലത് തനിക്ക് വേണ്ടിയല്ല, പൊന്നോമന മകൾക്കു വേണ്ടിയാണ് ആ താരാട്ട്. അടുത്ത ദിവസം മന്യയുടെയും കുഞ്ഞിന്റെയും ഏറ്റവും പുതിയ ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി.

ദിലീപ് നായകനായ ജോക്കറിലൂടെയാണ് മന്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഒരുപിടി മലയാള ചിത്രങ്ങളിൽ മന്യ നായികയായി തിളങ്ങി. 2008 ല്‍ സത്യ പട്ടേലിനെ വിവാഹം കഴിച്ചതോടെ മന്യ അഭിനയരംഗം വിട്ടു. മന്യ ഇപ്പോള്‍ കുടുംബത്തിനൊപ്പം അമേരിക്കയില്‍ ആണ് സ്ഥിരതാമസം.

ADVERTISEMENT

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡിൽ പങ്കെടുത്ത മന്യയുടെ ചിത്രങ്ങൾ മുൻപ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മഞ്ജു വാരിയർക്കും ഗീതു മോഹന്‍ദാസിനുമൊപ്പമുള്ള ചിത്രങ്ങളാണ് ആരാധകരുടെ ഇഷ്ടം നേടിയത്.  മാസങ്ങള്‍ക്ക് മുന്‍പ് ദിലീപ് ഷോ 2017 ന്റെ ഭാഗമായി കാവ്യ മാധവനും ദിലീപും മകള്‍ മീനാക്ഷിയും അമേരിക്കയില്‍ വന്നപ്പോഴും മന്യ അവർക്കൊപ്പം ഉണ്ടായിരുന്നു. ചിത്രങ്ങൾ കാണാം;

1.

manya-baby11
ADVERTISEMENT

2.

manya-baby12

3.

manya-baby10
ADVERTISEMENT

4.

manya-baby8

5.

manya-baby6

6.

manya-baby9

7.

manya-baby3

8.

manya-baby7

9.

manya-baby2

10.

manya-baby4

11.

manya-baby5
ADVERTISEMENT