ADVERTISEMENT
പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയായ തെന്നിന്ത്യന്‍ താരസുന്ദരി ശ്രിയ ശരണ്‍ വിവാഹിതയായതായി. മൂന്നു വര്‍ഷത്തോളം അടുത്ത സുഹൃത്തായിരുന്ന റഷ്യന്‍ ടെന്നീസ് താരം ആന്‍ഡ്രേ കൊഷീവുമായി അന്ധേരിയിലുള്ള ശ്രിയയുടെ വസതിയില്‍ വച്ച് ശ്രിയ വിവാഹിതയായതായി  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.  മാര്‍ച്ച് 12 ന് വിവാഹ ചടങ്ങുകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളും നടന്‍ മനോജ് ബാജ്‌പേയിയും ഭാര്യ ശബാനയും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്ത തെന്നാണ് അറിയുന്നത്.

ശ്രിയയും ആന്‍ഡ്രേ കൊഷീവും അടുത്ത സുഹൃത്തുക്കളാണ്. ഇരുവര്‍ക്കുമിടയില്‍ പ്രണയമാണെന്ന് ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോള്‍ രണ്ടു പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രജനി കാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളുമായി നായികയായി അഭിനയിച്ച ശ്രിയ ഹരിദ്വാറിലാണ്  ജനിച്ചതെങ്കിലും വളര്‍ന്നത് ഡല്‍ഹിയിലാണ്.

2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം ചെയ്യുന്നത്. ഇത് പിന്നീണ് പ്രണയം എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ചെയ്തു. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരി രാജ കൂടാതെ മോഹൻലാലിനൊപ്പം കാസനോവയിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT