അമ്മയായ ശേഷമുള്ള കാവ്യ മാധവന്റെ ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ 28 ാം ദിവസത്തെ പേരിടൽ ചടങ്ങിന് എടുത്ത ചിത്രമാണിത്.
‘കുഞ്ഞുവാവയ്ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും. ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സുന്ദരി മമ്മയും എന്റെ അടുത്ത സുഹൃത്തും."- ചിത്രം പങ്കുവച്ച് കൊണ്ട് ഉണ്ണി പറഞ്ഞു.
കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപിനും കാവ്യയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ദിലീപ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. 2016 നവംബര്‍ 25 നായിരുന്നു ദിലീപ് കാവ്യയെ ജീവിതസഖിയാക്കിയത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി ബേബി ഷവര്‍ പാര്‍ട്ടിയും നടന്നിരുന്നു.
