ADVERTISEMENT

ലുട്ടാപ്പി പഴയ ലുട്ടാപ്പിയല്ല. ഇപ്പോൾ, മായാവിയെയും രാജുവിനെയും രാധയെയുമൊക്കെ കടത്തി വെട്ടുന്ന താര പരിവേഷമാണ് മലയാളികളുടെ സ്വന്തം ‘ക്യൂട്ട് കുട്ടിച്ചാത്ത’ന്. ഒരു ലക്കം ബാലരമയിൽ കാണാതായപ്പോൾ തന്നെ ലുട്ടാപ്പിയുടെ ആരാധക പിന്തുണയെന്തെന്ന് മലയാളി തിരിച്ചറിഞ്ഞതാണ്. സോഷ്യൽ മീഡിയയില്‍ ‘സേവ് ലുട്ടാപ്പി’ എന്ന ഹാഷ്ടാഗിൽ ആരാധകരുടെ പോസ്റ്റുകൾ നിറഞ്ഞു. ഒടുവിൽ ലുട്ടാപ്പി പുതിയ ലക്കത്തിൽ തിരികെ വരുമെന്ന് ബാലരമ അറിയിച്ചതോടെയാണ് ലുട്ടാപ്പി ഫാൻസുകാർക്ക് മനസ്സമാധാനമായത്.

ഇപ്പോഴിതാ ലുട്ടാപ്പി സിനിമയിലേക്കുമെത്തുകയാണ്. കോട്ടയം പ്രദീപാണ് സിനിമയിൽ ലുട്ടാപ്പിയുടെ വേഷത്തിൽ. ഗിന്നസ് പക്രു ആദ്യമായി നിർമ്മിക്കുന്ന ‘ഫാൻസി ഡ്രസ്സ്’ എന്ന ചിത്രത്തിലാണ് ലുട്ടാപ്പിയായി പ്രദീപ് എത്തുക. ഇതിന്റെ ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. കുന്തവും പിടിച്ച്, വാലും നീട്ടി ലുട്ടാപ്പിയായി നിൽക്കുന്ന പ്രദീപാണ് പോസ്റ്ററിൽ.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT