ADVERTISEMENT

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തുന്നത്. കുഞ്ചാക്കോ ബോബന്റേയും ഭാര്യ പ്രിയയുടേയും ജീവിതത്തിനു കൂട്ടായി ഒരാൺകുഞ്ഞ് എത്തിയെന്ന വാർത്ത സോഷ്യൽ മീഡിയ ആഘോഷമാക്കുകയും ചെയ്തു. സന്തോഷവാർത്ത ചാക്കോച്ചൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്.

ആ നിമിഷം തൊട്ടേ കുഞ്ഞിന്റെ ചിത്രവും പേരും തേടിയുള്ള അന്വേഷണങ്ങളായിരുന്നു സോഷ്യൽമീഡിയ മുഴുവൻ. ഇപ്പോഴിതാ ആരാധകരുടെ അന്വേഷണത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. കുഞ്ചാക്കോ ബോബൻ തന്റെ മകന് പേരിട്ടിരിക്കുകയാണ് എന്നുള്ള വിവരമാണ് പുറത്തു വരുന്നത്. തന്റെ പേര് തന്നെ തിരിച്ചു ഇട്ടു ബോബൻ കുഞ്ചാക്കോ എന്നാണ് തന്റെ മകന് കുഞ്ചാക്കോ ബോബൻ പേര് നൽകിയിരിക്കുന്നത്.

ADVERTISEMENT

ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ കുഞ്ചാക്കോ ബോബന്റെ അപ്പച്ചന്റെ പേരും ബോബൻ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചു ഇട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബൻ എന്ന് പേരിട്ടത്. ഇപ്പോൾ അതേ ചരിത്രം കുഞ്ചാക്കോ ബോബനും തന്റെ മകന് വേണ്ടി ആവർത്തിച്ചിരിക്കുകയാണ്.

ഒരു അവാർഡ് ചടങ്ങിൽ പങ്കെടുക്കവേയാണ് കുഞ്ചാക്കോ ബോബൻ മകന് പേരിട്ട വിവരം വെളിപ്പെടുത്തിയത്. അവതാരകന്റെ റോളിലെത്തിയ ചാക്കോച്ചനോട് മകന് പേരിട്ടോ എന്ന് യേശുദാസ് ചോദിച്ചപ്പോൾ ആണ് തന്റെ പേര് തിരിച്ചിട്ടാൽ മതി മകന്റെ പേരായി എന്ന് ചാക്കോച്ചൻ പറഞ്ഞത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT