ADVERTISEMENT

സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തുന്നവർക്ക് കടുത്ത മറുപടിയുമായി ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിന്‍ഹ.

ശരീരപ്രകൃതിയുടെ പേരിൽ പലപ്പോഴും വലിയ സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള നടിയാണ് സൊനാക്ഷി. ഇപ്പോഴിതാ, സൊനാക്ഷി പങ്കുവച്ച ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങളെക്കുറിച്ച് നമുക്കിവിടെ സംസാരിക്കാം എന്നു പറഞ്ഞാണ് സൊനാക്ഷി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

വര്‍ഷങ്ങളായി ഞാന്‍ എന്റെ ശരീരഭാരത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്. എനിക്ക് ഒരിക്കലും പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. ഞാന്‍ മറ്റുള്ളവരേക്കാള്‍ വലുതാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ മിന്ത്ര ഫാഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പരിപാടിയുടെ ഭാഗമായി അതില്‍ പങ്കെടുക്കുന്നവരോട് സാമൂഹിക മാധ്യമങ്ങളിലൂടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നതെന്നും സൊനാക്ഷി പറയുന്നു.



ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT