ADVERTISEMENT

വിവാഹം ഉറപ്പിച്ച് നർത്തകിയും ഡബ്‌സ്മാഷ് താരവുമായ സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഫെയ്‌സ്ബുക്കിലൂടെയാണ് ‘ഗോട്ട് എന്ഗേജ്ഡ്’എന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സുഹൃത്ത് അര്‍ജുന്‍ സോമശേഖറാണ് വരന്‍. സൗഭാഗ്യയ്ക്കൊപ്പം ഡബ്‌സ്മാഷിലൂടെ സുപരിചിതനാണ് അർജുനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഡബ്‌സ്മാഷ് വിഡിയോകളും മുൻപ് തരംഗമായിരുന്നു. സൗഭാഗ്യ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ദിവസങ്ങൾക്ക് മുൻപാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ചർച്ചയായത്. നർത്തകിയുടെ വേഷത്തിലായിരുന്നു സൗഭാഗ്യ. ‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്‌നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.  

saummbhjbb
ADVERTISEMENT

"എത്ര സ്വർഗ്ഗീയമായ സ്ഥലം! എല്ലാം തുടങ്ങുന്നത് ഇവിടെയാണ്. വിധി.. ഈശ്വരന്‍ നിങ്ങള്‍ക്കായി കാത്തുവച്ചത് എന്താണെന്ന് ചിലപ്പോള്‍ അറിയില്ല. എങ്കിലും ഞാന്‍ പറയുന്നു, ഇതായിരിക്കും ഏറ്റവും അനുയോജ്യമായത്."- മറ്റൊരു ചിത്രത്തിനൊപ്പം കുറിച്ചതിങ്ങനെ. 

പ്രശസ്ത നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. മകൾക്കൊപ്പം നൃത്തം ചെയ്തും, ഡബ്‌സ്മാഷ് ചെയ്തും താര കല്യാണും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. 

saunjngff
ADVERTISEMENT
ADVERTISEMENT
ADVERTISEMENT