ADVERTISEMENT

തെന്നിന്ത്യൻ നടിയും തമിഴ് നടൻ വിജയകുമാറിന്റെ മകളുമായ വനിത വിജയകുമാര്‍ വിവാഹിതയായി. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്‍. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ചെന്നൈയിൽവച്ച് ക്രിസ്ത്യൻ മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ.

വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. 2000 ത്തിൽ ആകാശുമായിട്ടായിരുന്നു ആദ്യ വിവാഹം. 2007 ൽ ഇരുവരും വേർപിരിഞ്ഞു. അതേവർഷം ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തുവെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കൾ.

വനിതയുടെ സഹോദരി ശ്രീദേവി വിജയകുമാർ, സഹോദരൻ അരുൺ വിജയ് എന്നിവരും ശ്രദ്ധേയ താരങ്ങളാണ്. പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയ് കുമാർ എന്നിവരാണ് വനിതയുടെ മറ്റു സഹോദരങ്ങൾ.

1995ൽ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയ ജിവിതം ആരംഭിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങിയ താരം മലയാളത്തിലും സാന്നിധ്യം അറിയിച്ചു. ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയത്. 1999ല്‍ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിന് ശേഷം സീരിയലുകളില്‍ സജീവമായി നടി പിന്നീട് ടിവി ഷോകളിലും നിറഞ്ഞു നിന്നു.

ADVERTISEMENT
ADVERTISEMENT