ADVERTISEMENT

പ്രതിനായക വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയനായ തമിഴ് നടൻ പൊന്നമ്പലം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന താരത്തിന്റെ ചികിത്സാ ചെലവുകൾ കമൽഹാസൻ ഏറ്റെടുത്തു. ചികിത്സയിലുള്ള പൊന്നമ്പലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കമൽ ഉടൻ തന്നെ നടനുമായി ബന്ധപ്പെടുകയായിരുന്നു.

ADVERTISEMENT

കിഡ്നി സംബന്ധമായ അസുഖമാണ് പൊന്നമ്പലത്തിന്. കമലിന്റെ ടീം നിരന്തരം പൊന്നമ്പലത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്.

ADVERTISEMENT

സ്റ്റണ്ട് മാൻ ആയി സിനിമാ രംഗത്തെത്തിയ പൊന്നമ്പലം, കമൽഹാസന്റെ അപൂർവ സഹോദരങ്ങളിലൂടെയാണ് അഭിനേതാവ് ആകുന്നത്. പിന്നീട് രജനീകാന്ത്, അജിത്ത്, വിജയ് തുടങ്ങിയവരുടെ സിനിമകളിൽ വില്ലന്‍ വേഷത്തിലെത്തി. മലയാളത്തിലും അഭിനയിച്ചു. തമിഴ് ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർഥിയായും പൊന്നമ്പലം എത്തി.

ADVERTISEMENT

ADVERTISEMENT