കങ്കണയുടെ സിനിമാജീവിതം നിലനില്‍ക്കുന്നത് സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിൽ! കടുത്ത വിമർശനവുമായി നഗ്മ
Mail This Article
×
ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ സിനിമാജീവിതം നിലനില്‍ക്കുന്നത് സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിലാണെന്ന് തെന്നിന്ത്യയിലെ താരനായികയായിരുന്ന നഗ്മ. നഗ്മയുടെ ട്വീറ്റ് ഇതിനോടകം വൈറൽ ആണ്.
കങ്കണയുടെ മുന്‍ കാമുകന്‍ ആദിത്യ പഞ്ചോളി, ആദ്യ നായകന്‍ ഇമ്രാന്‍ ഹാഷ്മി, ആദ്യ സിനിമയുടെ നിർമാതാവ് മഹേഷ് ഭട്ട്, സഹതാരം ഹൃത്വിക് റോഷന്‍, കങ്കണയുടെ സഹോദരിയും മാനേജറുമായ രംഗോലി ചന്ദല്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിവാദങ്ങളുടെ വിവരങ്ങളുമാണ് നഗ്മ പങ്കുവച്ചിരിക്കുന്നത്.
നഗ്മയുടെ ആരോപണങ്ങളെ തള്ളി കങ്കണയുടെ ആരാധകരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.