ADVERTISEMENT

ബോളിവുഡിലെ സെക്സിസത്തെ പറ്റിയും സ്ത്രീകളുടെ അവതരണത്തെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് സോനം കപൂർ. ബോളിവുഡിലെ തെറ്റായ നിലപാടുകൾക്ക് എതിരെ മറ്റ് നടിമാരും പ്രതികരിക്കണമെന്ന് താരം കോസ്‌മോപോളിറ്റൻ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംസാരിക്കുന്നത്. 

‘സ്ത്രീ കഥാപാത്രങ്ങളുടെ വസ്ത്രധാരണവും, പെരുമാറ്റവും എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണമെന്ന് വാശി പിടിക്കുന്നവർ ഇപ്പോഴും സിനിമയ്ക്കുള്ളിൽ ഉണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലെ ശരിയാകൂ എന്ന് പറയുന്നവർ. അത്തരത്തിലുള്ളവരുമായി എനിക്ക് ഇടപെടേണ്ടി വന്നിട്ടില്ല. പക്ഷേ, ഇത് എപ്പോഴും സംഭവിക്കാറുണ്ടെന്ന് ഉറപ്പാണ്. '. സോനം പറയുന്നു.

ADVERTISEMENT

'സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന സിനിമകൾക്കെതിരെ നടിമാരെല്ലാം ഒരുമിക്കണം. ഇത്തരത്തിലുള്ള സിനിമകളിൽ നിന്ന് നമ്മൾ പിന്മാറിയാൽ മാത്രമേ മാറ്റമുണ്ടാവുകയുള്ളു. സ്ത്രീകൾ സ്വന്തം നിലപാടുകളിലൂടെയാണ് കൃത്യമായ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടത്. നിലവിൽ സിനിമകളിൽ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതി ഒട്ടും ശരിയല്ല. സ്ത്രീകളെ കുറിച്ചെഴുതുന്ന സിനിമാ പാട്ടിലെ വരികൾ ശ്രദ്ധിച്ചാൽ തന്നെ ഇത് പ്രകടമാണ്, ഇതെല്ലാം മാറണം'. സോനം പറയുന്നു

ADVERTISEMENT
ADVERTISEMENT