‘വഴി വളരെ ഇടുങ്ങിയത്, പാർക്കിങ് സംവിധാനങ്ങൾ കുറവ്’!വിജയ്‌യുടെ സൈക്കിൾ യാത്ര: വിശദീകരണം ഇങ്ങനെ
Mail This Article
×
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് വലിയ വാർത്തയായിരുന്നു. താരത്തിന്റെ സൈക്കിള്‍ യാത്രയെ രാഷ്ട്രീയമാനങ്ങളുള്ള പ്രവൃത്തിയായാണ് സോഷ്യൽ മീഡിയയും ആരാധകരും പരിഗണിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക് ധരിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു.
എന്നാൽ, ‘പോളിങ് ബൂത്ത് വിജയ്‌യുടെ വീടിനടുത്താണ്. അങ്ങോട്ടുള്ള വഴി വളരെ ഇടുങ്ങിയതാണ്. അവിടെ പാർക്കിങ് സംവിധാനങ്ങൾ കുറവാണ്. അതുകാരണം സൈക്കിൾ എടുത്തുകൊണ്ട് പുറപ്പെട്ടു’ എന്നാണ് സംഭവത്തിൽ വിജയ്‍യുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം.
വോയിസ്നോട്ട് അടിസ്ഥാനമാക്കി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പോസ്റ്റ് ചെയ്ത വിശദീകരണ ട്വീറ്റ് ആണിത്.