ADVERTISEMENT

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യാൻ സൈക്കിളിൽ പോളിങ് ബൂത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്ന് നടൻ വിക്രം വോട്ട് ചെയ്യാനെത്തിയത് നടന്ന്.

ചെന്നൈ ബസന്ത് നഗറിലെ വീട്ടിൽ നിന്ന് അടുത്തുള്ള പോളിങ് ബൂത്തിലേക്ക് വിക്രം നടന്നുപോകുന്നതിന്റെ വിഡിയോ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പങ്കുവച്ചിട്ടുണ്ട്. ആരാധകരും താരത്തിനൊപ്പം കൂടി. സ്റ്റൈലിഷ് ലുക്കിലാണ് താരം. തകർപ്പൻ ഹെയർസ്റ്റൈലിലുള്ള ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT