‘വളരെ പ്രധാനപ്പെട്ട വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്, കൂടുതല്‍ ആളുകള്‍ ഇതിനെക്കുറിച്ച് അറിയണം’! ‘റോക്കറ്ററി: ദി നമ്പി എഫക്ട്’ നെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Mail This Article
നമ്പി നാരായണന്റെ ജീവിതം പശ്ചാത്തലമാക്കി, നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദി നമ്പി എഫക്ട്’ ന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് മാധവന്‍ ചെയ്ത ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘പ്രതിഭാശാലിയായ നമ്പി നാരായണനെയും നിങ്ങളെയും കണാന്‍ പറ്റിയതില്‍ വളരെ സന്തോഷം. വളരെ പ്രധാനപ്പെട്ട വിഷയമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണം. നമ്മുടെ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും ഒരുപാട് ത്യാഗങ്ങള്‍ നമ്മുടെ രാജ്യത്തിനായി സഹിച്ചിട്ടുണ്ട്. റോക്കറ്ററിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഇതാണ് സൂചന കിട്ടിയത്’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
നമ്പി നാരായണനും മാധവനും ദല്‍ഹിയിൽ പ്രധാനമന്ത്രിയെ നേരിട്ടു കണ്ടിരുന്നു. ഇതിന്റെ ചിത്രവും മാധവന്‍ ട്വീറ്റ് ചെയ്തു.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രീകരിച്ച സിനിമ മലയാളം തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലുമായിട്ടാണ് റിലീസിനെത്തുന്നത്.
ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്സും ചേർന്നാണ് നിർമാണം.