മെഴുകുതിരിയിൽ നിന്നു തലമുടിയിലേക്ക് തീ പടർന്നു...: ജൻമദിനാഘോഷത്തിന്റെ വിഡിയോ വൈറൽ
Mail This Article
×
പ്രശസ്ത അമേരിക്കൻ നടിയും ഫാഷന്‍ ഡിസൈനറുമായ നിക്കോൾ റിച്ചിയുടെ ജൻമദിനാഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
സെപ്റ്റംബർ 21നായിരുന്നു നിക്കോൾ റിച്ചിയുടെ നാൽപ്പതാം ജന്മദിനം. സുഹൃത്തുക്കൾക്കൊപ്പമുള്ള പിറന്നാൾ ആഘോഷത്തിനായി നിക്കോളിന്റെ ചിത്രമുള്ള മനോഹരമായ കേക്കായിരുന്നു ഒരുക്കിയിരുന്നത്. കേക്ക് മുറിക്കുന്നതിനു മുമ്പായി ചുറ്റിലുമായി കത്തിച്ചു വച്ചിരുന്നു മെഴുകുതിരികള്‍ ഊതി കെടുത്തവേ നിക്കോളിന്റെ മുടിയിലേക്കു തീ പടർന്നു. ഇരുവശത്തും തീ പടർന്നതോടെ നിക്കോൾ പരിഭ്രാന്തയാകുന്നതും തീ അണയ്ക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. അപകടകരമായി ഒന്നും സംഭവിച്ചില്ല.
‘അങ്ങനെ 40 വയസ്സായി’ എന്ന കുറിപ്പോടെ ഈ വിഡിയോ നിക്കോൾ പങ്കുവച്ചിട്ടുണ്ട്.