ചിരഞ്ജീവിയുടെ ‘ആചാര്യ’യിൽ രാം ചരണും: ടീസർ ആഘോഷമാക്കി ആരാധകർ
Mail This Article
×
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ‘ആചാര്യ’യുടെ ടീസർ എത്തി. രാം ചരണിന്റെ കഥാപാത്രമായ സിദ്ധയെ പരിചയപ്പെടുത്തുകയാണ് പുതിയ ടീസർ. സിനിമയിൽ അതിഥിവേഷത്തിലാകും രാം ചരൺ എത്തുക. കൊരട്ടല ശിവയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു. സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംഗീതം – മണിശർമ, ഛായാഗ്രഹണം – തിരു, എഡിറ്റിങ് – നവീൻ നൂലി.