ADVERTISEMENT

സമാന്ത ശകുന്തളയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തളം’ നവംബർ 4ന് തിയറ്ററുകളിൽ. മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തനാകുന്നത്. ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കിയാണ് അണിയിച്ചൊരുക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ റിലീസിനെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്ന് നിർമിക്കുന്നു. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റ് താരങ്ങൾ. അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT