ADVERTISEMENT

നൂറ് കോടി ക്ലബ്ബിലേക്ക് അതിവേഗം ഓടിക്കയറി ‘ദൃശ്യം 2’ ഹിന്ദി പതിപ്പ്. ആറ് ദിവസം കൊണ്ട് ചിത്രം വാരിയത് 96.04 കോടിയാണ്.

അജയ് ദേവ്ഗണ്ണിന്റേതായി നൂറ് കോടി ക്ലബ്ബിലെത്തുന്ന 12ാമത്തെ ചിത്രമാണ് ദൃശ്യം 2.

ADVERTISEMENT

ദൃശ്യം 2 റീമേക്ക് പതിപ്പുകളിൽ തിയറ്ററിലെത്തുന്ന ഒരേയൊരു ചിത്രവും ദൃശ്യം 2 ഹിന്ദി പതിപ്പാണ്. ദൃശ്യം 2 മലയാളവും, സിനിമയുടെ തെലുങ്ക്, കന്നഡ റീമേക്കുകളും ഒടിടിയിലൂടെയായിരുന്നു റിലീസിനെത്തിയത്.

ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിർമിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആണ് ആന്റണി പെരുമ്പാവൂരും ആശീർവാദ് സിനിമാസും. 50 കോടി ബജറ്റിൽ നിർമിച്ച ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT