ADVERTISEMENT

മകൾ അനന്ദിതയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച്, മനോഹരമായ കുറിപ്പുമായി നടി ഖുശ്ബു.

‘എന്റെ കുഞ്ഞ് ഇപ്പോൾ വലിയ കുട്ടിയാണ്. അവൾക്ക് 20 വയസ്സായി. എങ്കിലും എന്റെ മനസ്സിൽ നീ എപ്പോഴും കുഞ്ഞായിരിക്കും. ജനിക്കാൻ 4 ആഴ്ച കൂടി ശേഷിക്കേ ധൃതിയിൽ ഇങ്ങേട്ടെത്തിയ കുഞ്ഞ്. നീ എന്റെ മുഖത്ത് നോക്കി ചിരിച്ചതു മുതൽ ഇന്നുവരെ ചിരി എന്നിൽ നിന്ന് മറഞ്ഞിട്ടില്ല. നിന്റെ പേര് പോലെ തന്നെ ഞങ്ങൾക്ക് സന്തോഷം മാത്രമാണ് നീ നൽകിയത്. അമ്മയും അപ്പയും നിന്നെ ഒത്തിരി സ്നേഹിക്കുന്നു. നീ എന്നും ഞങ്ങളുടെ കുട്ടി ബൊമ്മൈയായിരിക്കും’.– ഖുശ്‌ബു കുറിച്ചു.

അനന്ദിതയെ കൂടാതെ അവന്ദിക എന്നൊരു മകൾ കൂടിയുണ്ട് ഖുശ്ബു – സുന്ദർ സി. ദമ്പതികൾക്ക്.

ADVERTISEMENT
ADVERTISEMENT