ADVERTISEMENT

തെന്നിന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 67. വിജയ്–ലോകേഷ് കനകരാജ് ടീം വീണ്ടും ഒന്നിക്കുമ്പോൾ ഒരു വൻ വിജയത്തിൽ കുറഞ്ഞൊന്നും ആരാധകർ ചിന്തിക്കുന്നില്ല.

ചിത്രത്തിന്റെ പേര് ഇന്നു വൈകിട്ട് അഞ്ചിന് പ്രഖ്യാപിക്കും. ടൈറ്റിൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് റിലീസ് ചെയ്ത പോസ്റ്റർ വൈറലാണ്. ആരാധകർ ഞെട്ടിയിരിക്കുന്നത് പോസ്റ്ററിലെ ചിത്രം കണ്ടിട്ടാണ്. സിനിമയിലെ നായകനായ വിജയ്‌യുടെ രൂപമാണ് പോസ്റ്ററില്‍. രക്തത്തുള്ളികൾ കൊണ്ട് വരച്ചതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പോസ്റ്ററിൽ നായകന്റെ മുഖം.

ADVERTISEMENT

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കും. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.

ADVERTISEMENT
ADVERTISEMENT