ADVERTISEMENT

വിജയ് – ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. കയ്യിൽ രക്തം പുരണ്ട ചുറ്റികയുമായി വിജയ്‌യും ഒപ്പം ഒരു ചെന്നായയുമാണ് പോസ്റ്ററിൽ. വിജയ്‌യുടെ നാൽപത്തിയൊൻപതാം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

ADVERTISEMENT

അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്‌ഷന്‍ : അന്‍പറിവ്, എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് ലിയോ തിയേറ്ററുകളില്‍ എത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT