ADVERTISEMENT

മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം കാണിക്കുന്ന ചിത്രങ്ങൾ ആദ്യമായി പങ്കുവച്ച് നയൻതാരയും വിഘ്നേശ് ശിവനും. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ടായിരുന്നുവെങ്കിലും മുഖം വ്യക്തമാക്കിയിരുന്നില്ല. ‘എൻ മുഖം കൊണ്ട എൻ ഉയിർ... എൻ ഗുണം കൊണ്ട എൻ ഉലക്...’ എന്ന കുറിപ്പോടെ, മക്കൾക്ക് പിറന്നാൾ ആശംസകൾ നേർന്നാണ് വിഘ്നേശ് പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു... എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു.

ADVERTISEMENT

ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം... നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും... ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും’. – വിഘ്നേശ് കുറിച്ചു.

ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിന്റേത് ദൈവിക് എന്‍. ശിവ എന്നുമാണ്. താരങ്ങൾ ഉൾപ്പടെ നിരവധിയാളുകളാണ് ഉയിരിനും ഉലകത്തിനും പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT