ADVERTISEMENT

തെലുങ്ക് സിനിമയിലെ സൂപ്പർതാരമാണ് മഹേഷ് ബാബു. പ്രായം 48ൽ എത്തിനിൽക്കുമ്പോഴും കാഴ്ചയിൽ പയ്യനാണ് താരം. ഇപ്പോഴിതാ, മഹേഷ് ബാബുവും മകൾ സിതാരയും ഒന്നിച്ചുള്ള ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ചടങ്ങിനിടെ മകളെ ചേർത്തുപിടിച്ച് നിൽക്കുന്ന മഹേഷിന്റെ വിഡിയോയാണിത്.

സിതാരയും സോഷ്യൽ മീഡിയയിലെ താരമാണ്. താരങ്ങളോളം തന്നെ ഫോളോവേഴ്സുണ്ട് ഈ താരപുത്രിയ്ക്കും. 11 വയസ്സുകാരിയായ സിതാരയ്ക്ക് 1.9 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

ADVERTISEMENT

മഹേഷ് ബാബുവിന്റെയും നടി നമ്രത ശിരോദ്കറിന്റെയും രണ്ടാമത്തെ കുട്ടിയാണ് സിതാര. 2005 ഫെബ്രുവരി 10നായിരുന്നു നമത്രയുടെയും മഹേഷ് ബാബുവിന്റെയും വിവാഹം. ഗൗതം എന്നൊരു മകനും ഈ ദമ്പതികൾക്കുണ്ട്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT