ADVERTISEMENT

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്.
ഇപ്പോഴിതാ ചിത്രത്തിലെ സിമ്പുവിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബോര്‍ഡര്‍ പട്രോള്‍ എന്നെഴുതിയിരിക്കുന്ന ഒരു എസ്‍യുവിയില്‍ തോക്ക് ധാരിയായി ഡ്രൈവിങ് സീറ്റിലാണ് ചിമ്പുവിനെ മണിരത്നം അവതരിപ്പിച്ചിരിക്കുന്നത്. മുടി നീട്ടി, കുറ്റിത്താടി വച്ചാണ് കഥാപാത്രത്തിനായുള്ള ചിമ്പുവിന്‍റെ ഗെറ്റപ്പ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അധികം നീട്ടാത്ത താടിക്കൊപ്പം പറ്റെ വെട്ടിയ തലമുടിയാണ് ചിത്രത്തില്‍ കമല്‍ ഹാസന്റെ ഗെറ്റപ്പ്. സിമ്പുവിന്റെ ലുക്കും ആരാധകർ ആഘോഷമാക്കുന്നുണ്ട്.

ADVERTISEMENT

ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. ദില്ലിയിലെ പല ലൊക്കേഷനുകളിലും ചിത്രീകരണമുള്ള സിനിമയില്‍ അലി ഫസല്‍, സാന്യ മല്‍ഹോത്ര, പങ്കജ് ത്രിപാഠി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.




ADVERTISEMENT
ADVERTISEMENT
ADVERTISEMENT