ADVERTISEMENT

വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മുൻഭാര്യയും ഗായികയുമായ സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നു നീക്കം ചെയ്ത് സംഗീതസംവിധായകനും ഗായകനും നടനുമായ ജി.വി. പ്രകാശ് കുമാർ. മകൾ അൻവിക്കൊപ്പമുള്ള ചിത്രങ്ങൾ ജി.വി മാറ്റിയിട്ടില്ല. എന്നാൽ സൈന്ധവി സമൂഹമാധ്യമ അക്കൗണ്ടുകളിലെ തന്റെ പേരിൽ നിന്ന് പ്രകാശിനെ ഒഴിവാക്കിയിട്ടില്ല. ‘സൈന്ധവി പ്രകാശ്’ എന്ന പേരിലാണ് ഇപ്പോഴും സൈന്ധവിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്.

കഴിഞ്ഞ ദിവസമാണ് താനും സൈന്ധവിയും വിവാഹ ബന്ധം വേർപെടുത്തിയെന്ന് ജി.വി. പ്രകാശ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. 11 വർഷം നീണ്ട ദാമ്പത്യബന്ധമാണ് ഇരുവരും പരസ്പരധാരണയോടെ അവസാനിപ്പിച്ചത്.

ADVERTISEMENT

2013ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു ഇരുവരും.

ADVERTISEMENT
ADVERTISEMENT