ADVERTISEMENT

ഐപിഎല്ലിനിടെ സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎല്‍ മത്സരം കാണാന്‍ എത്തിയതായിരുന്നു താരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയാണ് ഷാരൂഖ്. 

ഹൈദരാബാദിലെ കെഡി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത പരന്നതോടെ ആരാധകർ ആശുപത്രിക്ക് സമീപം തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ADVERTISEMENT

ബുധനാഴ്ച അഹമ്മദാബാദിൽ 45.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന താപനില 45.2 ആയിരുന്നു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ശരീരത്തില്‍ ജലാംശം നിലനിർത്താനും നിർദ്ദേശിച്ചിട്ടുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT