ഇന്ത്യൻ സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണ് പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കല്‍ക്കി 2898 എ.ഡി’. വൈജയന്തി മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ കമൽഹാസനാണ് വില്ലന്‍ വേഷത്തിൽ. ഒപ്പം അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ശോഭന തുടങ്ങി വൻതാരനിരയുമുണ്ട്. ദുൽഖർ സൽമാന്റെ കഥാപാത്രം സസ്പെൻസ് ആയി വച്ചിരിക്കുകയാണ്.
ഇപ്പോഴിതാ, ‘കല്‍ക്കി 2898 എ.ഡി’യുടെ പ്രി–റിലീസ് ട്രെയിലര്‍ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ജൂണ്‍ 27നു ചിത്രം തയറ്ററുകളിലെത്തും. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.