ADVERTISEMENT

താൻ രണ്ടു പ്രാവശ്യം പത്താം ക്ലാസിൽ തോറ്റ ആളാണെന്ന് നടൻ കമൽഹാസന്റെയും നടി സരിഗയുടെയും മകളും നടിയുമായ അക്ഷര ഹാസൻ.

‘ഹൈ സ്കൂൾ ഡ്രോപ് ഔട്ടായ ആളാണ് ഞാൻ. പത്തിൽ തോറ്റതാണ്. ആദ്യം തോറ്റപ്പോൾ വീണ്ടും ശ്രമിച്ചു. വീണ്ടും തോറ്റു. അന്നു നാണക്കേടു തോന്നിയിരുന്നു. ഞാൻ വി‍ഡ്ഢി ആണോ എന്നൊക്കെ തോന്നി. അപ്പയോട് ഇക്കാര്യം പറഞ്ഞു. ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ലെന്നു പറഞ്ഞു. പഠിത്തം എനിക്കു പറ്റുമെന്നു തോന്നുന്നില്ലെന്നും പറഞ്ഞു. പക്ഷേ, ഞാൻ വെറുതെ ഇരിക്കില്ലെന്നും പറഞ്ഞു. പിന്നെ എന്ത് ചെയ്യും എന്നാണ് അപ്പ ചോദിച്ചത്. കോളേജിൽ പോകണം. സ്കൂൾ പൂർത്തിയാക്കാതെ എങ്ങനെ കോളേജിൽ പോകും എന്നും അപ്പ ചോദിച്ചു. എന്നാൽ സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഡാൻസ് കോഴ്സുണ്ട്. അവിടെ അഡ്മിഷൻ കിട്ടാൻ സ്കൂൾ പൂർത്തിയാക്കണ്ട. അവരുടെ എക്സാം പാസാകണം. പിന്നീട് അതിനുള്ള ശ്രമമായിരുന്നു. ഒടുവിൽ ട്രെയിനിങ് കഴിഞ്ഞു. എ പ്ലസ് ഒക്കെ കിട്ടി’.– ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ അക്ഷര പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT